ഡബ്ലിന്‍ : കുറഞ്ഞ പലിശ നിരക്കില്‍ ഗ്രീന്‍ മോര്‍ട്ട്ഗേജുമായി എ.ഐ.ബി അനുബന്ധ സ്ഥാപനമായ ഹെവന്‍. വിപണിയിലെ ഏറ്റവും താഴ്ന്ന നിരക്കുകളില്‍ ഒന്നായ 2.15 ശതമാനം നിരക്കിലാണ് ഹവന്‍ പുതിയ മോര്‍ട്ട് ഗേജ് സ്‌കീം അവതരിപ്പിച്ചിരിക്കുന്നത്. നാലുവര്‍ഷത്തെ ഫിക്സഡ് നിരക്ക് ജൂലൈ 8 മുതല്‍ പ്രാബല്യത്തില്‍ വരും.എ 1 നും ബി 3 നും ഇടയില്‍ ബില്‍ഡിംഗ് എനര്‍ജി റേറ്റിംഗ് (ബിഇആര്‍) ഉള്ള പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കള്‍ക്കുമാണ് സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുക.
നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലാവധി അവശേഷിക്കുന്ന നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഈ മോര്‍ട്ട്ഗേജ് യോഗ്യത നേടാനാകും.ഹെവനിലേക്ക് മോര്‍ട്ട്ഗേജ് മാറ്റി പുതിയ ഗ്രീന്‍ നിരക്ക് നേടുന്ന ഉപഭോക്താക്കള്‍ക്ക് നിയമ ചെലവുകള്‍ക്കായി 2,000 യൂറോ ലഭിക്കുമെന്ന് ഹെവന്‍ പറഞ്ഞു.
വേരിയബിള്‍ നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗ്രീന്‍ സ്‌കീം ഉപഭോക്താക്കള്‍ക്ക് പ്രതിമാസ തിരിച്ചടവില്‍ മികച്ച ലാഭം ലഭിക്കുമെന്ന് ഹെവന്‍ മാനേജിംഗ് ഡയറക്ടര്‍ കീരന്‍ ടാന്‍സി അവകാശപ്പെടുന്നു.
305,000 യൂറോയുടെ 25 വര്‍ഷത്തെ മോര്‍ട്ട്ഗേജുള്ള ഉപയോക്താക്കള്‍ക്ക് വരിയബിള്‍ റേറ്റ് മോര്‍ട്ട്ഗേജുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിമാസം 155.11 യൂറോയും പ്രതിവര്‍ഷം 1861.32 യൂറോയും ലാഭിക്കാന്‍ കഴിയുമെന്ന് ഹെവന്‍ പറഞ്ഞു.
3,50,000 യൂറോയോ അതില്‍ കൂടുതലോ വിലയുള്ള ഒരു വീടിന് 300,000 മോര്‍ട്ട്ഗേജ് ഉണ്ടെന്ന് കരുതിയാല്‍ പ്രതിമാസം 267 യൂറോ ലാഭിക്കാം. പ്രതിവര്‍ഷം ഇത് 3,204 യൂറോയും നാല് വര്‍ഷത്തില്‍ 12,816 യൂറോയുമാണ് ലാഭം കിട്ടുകയെന്നും MyMortgages.ie ക്രെഡിറ്റ് ഓഫ് ഹെഡ് ജോയി ഷീഹാന്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള അവസരവും ഈ മോര്‍ട്ട്ഗേജ് നല്‍കുന്നുണ്ടെന്ന ഹെവന്‍ എംഡി പറഞ്ഞു.ഹെവന്‍ നിയമിച്ച മോര്‍ട്ട്ഗേജ് ഇടനിലക്കാരന്‍ വഴി അപേക്ഷിക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ പുതിയ നിരക്ക് ലഭ്യമാകൂവെന്നും എംഡി കീരന്‍ ടാന്‍സി വെളിപ്പെടുത്തി .
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.