head1
head3

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നത്  ഇന്ത്യന്‍ തൊഴിലാളികള്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവര്‍ ആരാണ് ? ഐറിഷ് പൗരന്മാരായ നാട്ടുക്കാരേക്കാള്‍ കൂടുതല്‍ ശമ്പളമാണ് അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന  ഇന്ത്യന്‍ തൊഴിലാളികള്‍ കൈപ്പറ്റുന്നതെന്ന് ദേശിയ സ്ഥിരവിവരകണക്കുകള്‍.ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ 876.04 യൂറോവരെ വരുമാനം ലഭിക്കുന്നുണ്ട്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവാണിത്

ഇന്ത്യാക്കാരോടൊപ്പമെത്തുകയില്ലെങ്കിലും   ഐറിഷ് പൗരന്മാര്‍ക്കും  യു കെയില്‍ നിന്നുമെത്തി ജോലിചെയ്യുന്ന  തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നുണ്ട് .യുകെ പൗരന്മാര്‍ക്ക് 780യൂറോയും ഐറിഷ് പൗരന്മാര്‍ക്ക് 762.72 യൂറോയുമായിരുന്നു വരുമാനം.

ഉക്രൈനില്‍ നിന്നുള്ള തൊഴിലാളികള്‍ക്കാണ് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നത്. ഇവര്‍ക്ക് 500 യൂറോയില്‍ താഴെയാണ് വരുമാനം.എങ്കിലും ഇവര്‍ക്ക് മറ്റനേകം ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ബ്രസീലിയന്‍ തൊഴിലാളികള്‍ക്കും താരതമ്യേന വരുമാനം കുറവാണ്. 563 യൂറോയില്‍ താഴെയാണിതെന്നും സിഎസ്ഒ പറയുന്നു.

അയര്‍ലണ്ടിലെ തൊഴിലാളികളികളില്‍ 72.5% ഐറിഷ് പൗരന്മാരും 27.5% നോണ്‍ ഐറിഷുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.ജനസംഖ്യയില്‍ രണ്ട് ശതമാനത്തോളമുള്ള ഇന്ത്യന്‍ സമൂഹം ,പക്ഷെ രാജ്യത്തെ ആകെ ജോലികളില്‍  3.1% നേടിയെടുത്തിട്ടുണ്ട്.

ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പേരാണ് ഇന്ത്യക്കാരുടെ തൊഴില്‍ വിഹിതവും, ശമ്പളവിഹിതവും വര്‍ദ്ധിപ്പിക്കുന്നത്.

പോളീഷുകാര്‍  (3.2%), , യുകെ (2.7%) എന്നിങ്ങനെയാണ് മറ്റു രാജ്യക്കാര്‍  നേടിയ തൊഴില്‍ അവസരങ്ങള്‍.

അയര്‍ലണ്ടിലെ 26.4% തൊഴിലവസരങ്ങളും കൈവശം വെച്ചിട്ടുള്ളത് 15-24നും ഇടയില്‍ പ്രായമുള്ള പൗരന്മാരാണ്.നോണ്‍ ഐറിഷ് പൗരന്മാരെ സംബന്ധിച്ചിടത്തോളം ഇത് 13%മാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

 

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Leave A Reply

Your email address will not be published.