head1
head3

വൈദ്യുതി, പാചകവാതക വില വര്‍ധന; ആശ്വാസ നടപടികളുണ്ടാകുമെന്ന് പരിസ്ഥിതി മന്ത്രി

ഡബ്ലിന്‍ : വൈദ്യുതി, പാചകവാതക വില വര്‍ധനവു മൂലം ദുരിതത്തിലാകുന്നവരെ സഹായിക്കാനുള്ള കര്‍മ്മ പദ്ധതികളുമായി സര്‍ക്കാര്‍. അടുത്ത ബജറ്റില്‍ ഇതിനുള്ള സ്‌കീമുകള്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ആഗോള സാഹചര്യങ്ങള്‍ മൂലം പവര്‍, ഗ്യാസ് വിലകള്‍ കുതിക്കുകയാണ്. വരുമാനക്കുറവുള്ളവരെ സംബന്ധിച്ചിടത്തോളം ഈ വര്‍ധനകള്‍ അവരുടെ ജീവിതത്തെ താളം തെറ്റിക്കുന്നതാണ്. ഇക്കൂട്ടരെ സഹായിക്കുന്നതിനാണ് ശൈത്യകാല ബജറ്റില്‍ പദ്ധതി പരിഗണിക്കുന്നതെന്ന് പരിസ്ഥിതി മന്ത്രി ഇമോണ്‍ റയാന്‍ പറഞ്ഞു.

യൂറോപ്പിലുടനീളം കുടുംബങ്ങള്‍ വരും മാസങ്ങളില്‍ ഉയര്‍ന്ന ഊര്‍ജ്ജ ബില്ലുകള്‍ വരുമെന്നാണ് കണക്കാക്കുന്നത്. ഇത് കണക്കിലെടുത്ത് പല രാജ്യങ്ങളും വിവിധ അലവന്‍സുകളും മറ്റും പ്രഖ്യാപിച്ചു കഴിഞ്ഞു.

ഒക്ടോബര്‍ 12-നാണ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നത്. വരും മാസങ്ങളില്‍ വൈദ്യുതി പ്രതിസന്ധി പ്രതീക്ഷിക്കുന്നില്ലെന്ന് മന്ത്രി റയാന്‍ പറഞ്ഞു. അയര്‍ലണ്ടിലെ ഏറ്റവും വലിയ രണ്ട് വാതക പ്ലാന്റുകള്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ വീണ്ടും തുറക്കുമെന്നും മന്ത്രി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.