അടുത്ത ദിവസം ഇംഗ്ലണ്ടില്‍ ചേരുന്ന ജി 7 ഉച്ചകോടിയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. തുടര്‍ന്ന് ജി 20ലും ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കുമെന്നാണ് കരുതുന്നത്. ഈ വ്യവസ്ഥയും നിരവധി രാജ്യങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നാണ് വിലയിരുത്തുന്നതെന്ന് നാംഗിയ ആന്‍ഡേഴ്സണ്‍ ഇന്ത്യ ചെയര്‍മാന്‍ രാകേഷ് നാംഗിയ പറഞ്ഞു.
രാജ്യത്തെ ആഭ്യന്തര കമ്പനികള്‍ക്കുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റ് നികുതി22%ല്‍ നിന്ന് 15%ലേയ്ക്ക് കുറച്ചിരുന്നു. 2019 സെപ്തംബറിലായിരുന്നു ഇത്. നിരവധി ടെക്നിക്കല്‍ കമ്പനികളെ ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കുമെന്ന് കണ്‍സള്‍ട്ടിംഗ് സ്ഥാനമായ എകെഎം ഗ്ലോബല്‍ ടാക്സ് പാര്‍ട്ണര്‍ അമിത് മഹേശ്വരി അഭിപ്രായപ്പെട്ടു.
നികുതി നിശ്ചയിക്കാനുള്ള തീരുമാനം വലിയ വഴിത്തിരിവാണെന്ന് ഇവൈ ഇന്‍ഡ്യ നാഷണല്‍ ടാക്സ് ലീഡര്‍ സുധീര്‍ കപാഡിയ പറഞ്ഞു.
ആഗോള നികുതി നിര്‍ണ്ണയ സംവിധാനത്തിലെ നാഴികക്കല്ലായ തീരുമാനമാണ് ഏകീകൃത നികുതിയെന്ന് ഒഇസിഡി സെക്രട്ടറി ജനറല്‍ മാത്യാസ് കോര്‍മാന്‍ പറഞ്ഞു.
RELATED NEWS
ചരിത്രതീരുമാനവുമായി ജി 7 ധനമന്ത്രിമാരുടെ യോഗം ,ആഗോള കോര്‍പ്പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നതില്‍ ജി 7 രാജ്യങ്ങള്‍ കരാറിലേയ്ക്ക്,
:https://irishmalayali.ie/globaltax-g7-support/
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h
Comments are closed.