ലോക്ക് ഡൗണ്‍ തടസ്സമല്ല….അയര്‍ലണ്ടിന്റെ സാമ്പത്തികരംഗം കുതിയ്ക്കുന്നു, രാജ്യത്തിന്റെ ജിഡിപി 7.8 ശതമാനം ഉയര്‍ന്നുവെന്ന് സി എസ് ഒ കണക്കുകള്‍
വ്യവസായത്തിന്റെ ഉത്പാദനം 12.8 ശതമാനവും ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്പ്യൂട്ടര്‍ സേവനങ്ങള്‍ 19 ശതമാനവും ഉയര്‍ന്നു.അതേസമയം, കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നിര്‍മാണം 23.4% കുറഞ്ഞു.ഗതാഗതം, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയും 10% കുറഞ്ഞു.കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വിദേശ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്കുണ്ടായആഘാതം ഒഴിവാക്കിയാല്‍, ആഭ്യന്തര സമ്പദ്വ്യവസ്ഥ 2.9% ഇടിഞ്ഞതായും സി.എസ്.ഒ വെളിപ്പെടുത്തി.
സമ്പദ്വ്യവസ്ഥയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നല്‍കുന്നതാണ് ഈ സിഎസ്ഒ കണക്കുകളെന്ന് വിലയിരുത്തപ്പെടുന്നു. സേവന ഇറക്കുമതിയില്‍ 24 ബില്യണ്‍ യൂറോയുടെ വന്‍ ഇടിവുണ്ടായതായി കണക്കുകള്‍ പറയുന്നു. ഇത് പ്രധാനമായും കഴിഞ്ഞ വര്‍ഷാവസാനം ബൗദ്ധിക സ്വത്തവകാശത്തിലെ ഇരട്ട നികുതി ഘടന കാലഹരണപ്പെട്ടത് മൂലമാണെന്നാണ് കണക്കാക്കുന്നത്.
ഈ വര്‍ഷം ആദ്യ പാദത്തില്‍ ജിഡിപിയുടെ ശക്തമായ വളര്‍ച്ചയ്ക്ക് കാരണമായത് താരതമ്യേന ചെറിയ മേഖലകളാണെന്ന് ധനകാര്യമന്ത്രി പാസ്‌കല്‍ ഡോണോഹോ പറഞ്ഞു. ചില സാഹചര്യങ്ങളില്‍ പരിമിതമായ തോതില്‍ തൊഴിലവസരങ്ങളും സൃഷ്ടിച്ചു.ജിഡിപി ഐറിഷ് സമ്പദ്വ്യവസ്ഥയില്‍ നടക്കുന്നതിന്റെ കൃത്യമായ അളവുകോലല്ലെന്ന് ഇക്കാരണത്താലാണ് പലപ്പോഴും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച സിഎസ്ഒ കണക്കുകളെ ഐബെക് സ്വാഗതം ചെയ്തു. ആഭ്യന്തര മേഖലകളില്‍ പകര്‍ച്ചവ്യാധിയുടെ ആഘാതം ഉണ്ടായിരുന്നിട്ടും ശക്തമായ കയറ്റുമതി വളര്‍ച്ച കൈവരിക്കുന്നുവെന്നതിന്റെ സ്ഥിരീകരണമാണെന്ന് ഐബെക് ചീഫ് ഇക്കണോമിസ്റ്റ് ജെറാര്‍ഡ് ബ്രാഡി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Comments are closed.