ഡബ്ലിന്‍ : ഡബ്ലിന്‍ സിറ്റി സെന്ററില്‍ 51 കാരന്‍ മരിക്കാനിടയായ സംഭവത്തിലുള്‍പ്പെട്ട ഗാര്‍ഡയെ സസ്പെന്റ് ചെയ്തു.കഴിഞ്ഞ വെള്ളിയാഴ്ച ഒ’കോണല്‍ സ്ട്രീറ്റിലെ ഹോളിഡേ ഇന്നിന് സമീപം പുലര്‍ച്ചെ 4.15നാണ് സംഭവം നടന്നത്. ഗാര്‍ഡയുടെ ‘ഇടപെലില്‍’ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഈ ആഴ്ചയാദ്യം മരിച്ചു.
അപകടത്തില്‍ പെട്ടയാളെ തള്ളിനീക്കിയ ഗാര്‍ഡയ്ക്കെതിരെ പോലീസ് ഓംബുഡ്‌സ്മാന്റെ ഓഫീസായ ഫിയോസ്‌റൂ ഇന്റിപ്പെന്‍ഡന്റ് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സസ്പെന്‍ഷന്‍.’ഡബ്ലിന്‍ മേഖലയിലെ ഗാര്‍ഡാ അംഗത്തെ പോലീസ് ഓംബുഡ്‌സ്മാന്‍ ഫിയോസ്‌റൂ ഓഫീസ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തതായി സേനയുടെ വക്താവ് പറഞ്ഞു.
ഈ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കണമെന്ന് ഫിയോസ്‌റൂ അഭ്യര്‍ത്ഥിച്ചു.മൊബൈല്‍ ,ഡാഷ്‌ക്യാം ദൃശ്യങ്ങളോ പക്കലുള്ളവര്‍ അവ തരണം.ഫിയോസ്‌റൂവിനെ 0818 600 800 എന്ന നമ്പരില്‍ അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.
അന്വേഷണ സംഘവും കുടുംബ ലെയ്‌സണ്‍ ഓഫീസറും മരണപ്പെട്ടയാളിന്റെ കുടുംബവുമായി ബന്ധപ്പെട്ടെന്നും വക്താവറിയിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.