head3
head1

യൂറോപ്പിന്റെ ഏറ്റവും സൗഹൃദ നഗരങ്ങള്‍ അയര്‍ലണ്ടില്‍,ഒന്നാം സ്ഥാനത്ത് ഗോള്‍വേ ; തൊട്ടുപിന്നില്‍ ഡബ്ലിന്‍


ഗോള്‍വേ : യൂറോപ്പിന്റെ ഏറ്റവും സൗഹൃദ നഗരമേതെന്ന ചോദ്യത്തിന് ലോകപ്രശസ്ത ട്രാവല്‍ മാസികയുടെ വായനക്കാര്‍ നല്‍കിയ ഉത്തരങ്ങള്‍ അയര്‍ലന്‍ഡിന് സന്തോഷിക്കാനും അഭിമാനിക്കാനും വക നല്‍കുന്നതാണ്.

യൂറോപ്പിലെ ഏറ്റവും മികച്ച സൗഹൃദ നഗരങ്ങളായി അവര്‍ അയര്‍ലന്‍ഡിലെ രണ്ട് സിറ്റികളെയാണ് തിരഞ്ഞെടുത്തത്. ഒന്നാം സ്ഥാനം ഗോള്‍വേയ്ക്ക് നല്‍കിയ വായനക്കാര്‍ രണ്ടാം സ്ഥാനം ഡബ്ലിന് നല്‍കി. കോണ്ടെ നാസ്റ്റ് ട്രാവലറെന്ന വിഖ്യാത യാത്രാ മാസികയുടെ ലോകമെമ്പാടുമുള്ള യാത്രാ പ്രേമികളാണ് അവരുടെ ഉറ്റ സുഹൃത്തുക്കളായി ഗോള്‍വേയെയും ഡബ്ലിനെയും തിരഞ്ഞെടുത്തത്.

സൗഹൃദ വൈബുകളുടെ കാര്യത്തിലും യൂറോപ്പിലെ ഒന്നാം സ്ഥാനത്തെത്തി ഗോള്‍വേ .അയര്‍ലണ്ടിന്റെ ബദല്‍ നഗരം എന്നാണ് ഈ യുഎസ് മാഗസിന്‍ ഗോള്‍വേയെ വിശേഷിപ്പിച്ചത്. പ്രധാന ടൂറിസ്റ്റ് നഗരങ്ങളായ ലിസ്ബണ്‍, ഏഥന്‍സ്, എഡിന്‍ബര്‍ഗ് എന്നിവയെയൊക്കെ പിന്നിലാക്കിയാണ് ഐറിഷ് നഗരങ്ങള്‍ നേട്ടം കൊയ്തത്.

2018ല്‍ ഇതേ പട്ടികയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഗോള്‍വേ.അവിടെ നിന്നുമാണ് നഗരം നില മെച്ചപ്പെടുത്തിയത്. അന്ന് കോര്‍ക്ക് മൂന്നാം സ്ഥാനത്തും ഡബ്ലിന്‍ എട്ടാം സ്ഥാനത്തുമായിരുന്നു.

ഗോള്‍വേയുടെ കമ്മ്യൂണിറ്റി ബോധത്തെ പ്രശംസിച്ച കോണ്ടെ നാസ്റ്റ് അതിനെ ഒരു ഗ്രാമം പോലെ ഇറുകിയതെന്നും വിളിക്കുന്നു.

നഗരത്തിലെ ഭക്ഷണക്കാഴ്ചകളും പ്രത്യകം പ്രശംസിക്കപ്പെട്ടു.നഗരത്തിലെ മികച്ച ഭക്ഷണശാലകളുടെയും അതിന്റെ ചുറ്റുപാടുകളുടെയും പട്ടികയും അത് ചൂണ്ടിക്കാട്ടി.വിദ്യാര്‍ത്ഥി-വൈ വൈബുകള്‍ക്കും രാത്രി ജീവിതത്തിനും പേരുകേട്ട ഗോള്‍വേ നഗരത്തെ 2016ല്‍ അയര്‍ലണ്ടിലെ ഏറ്റവും ആകര്‍ഷകമായ നഗരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് വിളിച്ചിരുന്നു.തത്തുല്യ പ്രസിദ്ധീകരണമായ ലോണ്‍ലി പ്ലാനറ്റും ഈ വര്‍ഷത്തെ യാത്രയ്ക്കു പറ്റിയ ലോകത്തിലെ മികച്ച അഞ്ച് നഗരങ്ങളിലൊന്നായും ഗോള്‍വേയെ തിരഞ്ഞെടുത്തിരുന്നു.

കോണ്ടെ നാസ്റ്റിന്റെ വായനക്കാര്‍ അവരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകള്‍, ഹോട്ടലുകള്‍, വില്ലകള്‍, സ്പാ, എയര്‍ലൈന്‍സ്, എയര്‍പോര്‍ട്ടുകള്‍, ക്രൂയിസുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവയെയും തിരഞ്ഞെടുത്തിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

. ‘

Comments are closed.