എ.ഐ.ബി, ബാങ്ക് ഓഫ് അയര്‍ലന്‍ഡ്, പി.ടി.എസ്.ബി എന്നിവയ്ക്ക് നല്‍കിയത് 493 മില്യണ്‍ യൂറോയുടെ നികുതിയിളവ്
ഡബ്ലിന്‍ : അയര്‍ലണ്ടിലെ പ്രമുഖരായ മൂന്ന് ബാങ്കുകളെ പിടിച്ചുനിര്‍ത്തുന്നതിനായി 500 മില്യണ്‍ യൂറോയുടെ ഇളവുകള്‍ സര്‍ക്കാര്‍ നല്‍കിയെന്ന് ധനമന്ത്രി.ഈ ബാങ്കുകള്‍ക്കു കോര്‍പ്പറേറ്റ് നികുതി ബില്ലുകള്‍ കുറച്ചു നല്കിയയിനത്തിലാണിത്. മൂന്ന് വന്‍കിട വാണിജ്യ ബാങ്കുകളായ എ.ഐ.ബി, ബാങ്ക് ഓഫ് അയര്‍ലന്‍ഡ്, പി.ടി.എസ്.ബി എന്നിവയുടെ നികുതി ബില്ലിനത്തില്‍ മൂന്ന് വര്‍ഷ കാലയളവില്‍ 493 മില്യണ്‍ യൂറോ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് ധനമന്ത്രി പാസ്ചല്‍ ഡോണോ വെളിപ്പെടുത്തിയത്.ലേബര്‍ പാര്‍ട്ടി ഫിനാന്‍സ് വക്താവ് ഗെഡ് നാഷ് ടിഡിക്ക് എഴുതിയ രേഖാമൂലമുള്ള മറുപടിയിലാണ് ധനമന്ത്രിയുടെ ഈ വെളിപ്പെടുത്തല്‍.
കോര്പ്പറേഷന് ടാക്സ് ബില്ലിനത്തില്‍ എ.ഐ.ബിയുടെ 267 മില്യണ്‍ യൂറോയും ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ 208 മില്യണ്‍ യൂറോയും പി.ടി.എസ്.ബിയുടെ 18 മില്യണ്‍ യൂറോയും നികുതി നഷ്ടമാണുണ്ടായത്.ബാങ്ക് ഓഫ് അയര്‍ലണ്ട്, എഐബി, പിടിഎസ്ബി എന്നിവയില്‍ നിന്നും അയര്‍ലണ്ടില്‍ നടപ്പുവര്‍ഷത്തെ കോര്പ്പറേഷന് നികുതി നിരക്കുകള്‍ പ്രകാരം 70 മില്യണ്‍ യൂറോ ഈടാക്കിയതായി മന്ത്രി ഡോണോ ചൂണ്ടിക്കാട്ടി.
കോര്പ്പറേഷന് നികുതി പേയ്മെന്റിനുപുറമെ, 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മൂന്ന് ബാങ്കുകളില്‍ നിന്ന് ബാങ്ക് ലെവിയായി 295 മില്യണ്‍ യൂറോ സമാഹരിച്ചുവെന്നും മന്ത്രി ഡോണോ പറഞ്ഞു.2017 നും 2019 നും ഇടയില്‍ ബാങ്ക് ലെവിയിനത്തില്‍ എഐബി 133 മില്യണ്‍ യൂറോയും ബാങ്ക് ഓഫ് അയര്‍ലന്‍ഡ് 92 മില്യണ്‍ യൂറോയും പിടിഎസ്ബി 70 മില്യണ്‍ യൂറോയും നല്കി.
എന്നാല്‍ ഈ പില്ലര്‍ ബാങ്കുകള്‍ക്കുള്ള പദ്ധതികളുടെ ലെവി വളരെ ചെറുതാണെന്ന് ഗെഡ് നാഷ് ടിഡി ചൂണ്ടിക്കാട്ടി.ഓരോ വര്‍ഷവുമുള്ള ബാങ്ക് ലെവി 400 മില്യണ്‍ യൂറോയായി ഉയര്‍ത്തണമെന്ന് ലേബര്‍ ടിഡി ആവശ്യപ്പെട്ടു. ഈ വര്‍ദ്ധനവു മൂലം ഉപഭോക്താവിന് ബാങ്കില്‍ നിന്നും അധിക ചെലവ് ഉണ്ടാകുമെന്ന ആശങ്ക അതിശയോക്തിയാണെന്നും ടിഡി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.