ഡബ്ലിൻ :യൂറോപ്പിന് പുറത്തുള്ള കമ്പനികളില്‍ ഫ്രീലാന്‍സായി ജോലി ചെയ്തുകൊണ്ടിരിക്കവേ, ഇഷ്ടമുള്ള യൂറോപ്യന്‍ രാജ്യത്ത് താമസിക്കാൻ താത്പര്യപ്പെടുന്നയാളാണോ നിങ്ങള്‍? അത്തരത്തിലുള്ളവര്‍ക്കായി വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫ്രീലാന്‍സ് വിസകളും, ഡിജിറ്റല്‍ നോമാഡ് വിസകളും ഇപ്പോള്‍ ലഭ്യമാണ്.
സമീപ വര്‍ഷങ്ങളില്‍ റിമോട്ട് വര്‍ക്കിംഗ് എന്ന ആശയം ദൈനംദിന യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യ മെച്ചപ്പെടുകയും , ജോലിസ്ഥലത്തെ ഘടനാപരമായ രീതികള്‍ മാറുകയും ചെയ്ത സാഹചര്യങ്ങളാണ് ഇപ്പോള്‍ പുതിയ പരീക്ഷണങ്ങളിലേയ്ക്ക് മാറാന്‍ ലോകത്തെ പ്രേരിപ്പിക്കുന്നത്.; ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും കോവിഡ് -19 പാന്‍ഡെമിക്,സാഹചര്യങ്ങളില്‍ ഭവനങ്ങളിലോ,വിദൂരങ്ങളിലോയിരുന്ന് ജോലി ചെയ്യുന്ന ഒരു പുതിയ സംസ്‌കാരം രൂപപ്പെട്ടത് ,ഇനിയും തുടര്‍ന്ന് പോകാനുള്ള അവസരങ്ങളാണ് യൂറോപ്പിലെ രാജ്യങ്ങളും കമ്പനികളും ഇപ്പോള്‍ ഒരുക്കുന്നത്.
ഡിജിറ്റല്‍ നോമാഡ് വിസ
ഡിജിറ്റല്‍ നോമാഡ് വിസകളും താല്‍ക്കാലിക റസിഡന്‍സ് പെര്‍മിറ്റുകളും ലോകം ചുറ്റിയുള്ള യാത്രയും ജോലിയും എളുപ്പവും ആസ്വാദ്യകരവുമാക്കാന്‍ തൊഴില്‍ മേഖലയിലെ വിദഗ്ധര്‍ക്ക് അവസരം നല്‍കുന്നു.വിദൂരമായും സ്വതന്ത്രമായും ജോലി ചെയ്യാന്‍ കഴിയുന്ന വ്യക്തികള്‍ക്ക് അവര്‍ പുതിയ അവസരങ്ങള്‍ നല്‍കുന്നു,
അവരുടെ നിലവിലെ തൊഴിലുടമയ്ക്ക് വേണ്ടി നിയമപരമായി ജോലി ചെയ്യുന്നത് തുടരുന്നതിനൊപ്പമാണ് മറ്റൊരു വിദേശ രാജ്യത്ത് താമസിക്കാന്‍ വേണ്ടിയുള്ള ഒരു ഡിജിറ്റല്‍ നോമാഡ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്.
യൂറോപ്പില്‍ എത്തിയ ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്വന്തമായി ജോലി കണ്ടു പിടിക്കുന്നതിനോ , കമ്പനികള്‍ അടക്കം രൂപീകരിക്കാനുള്ള സാധ്യതകള്‍ ഒരുക്കി സ്വന്തമായ സംരംഭം ആരംഭിക്കുന്നതിനോ ഇവര്‍ക്ക് കഴിഞ്ഞേക്കാമെന്ന ആനുകൂല്യമാണ് നൂറുകണക്കിന് പേരെ ഡിജിറ്റല്‍ നോമാഡ് വിസയിലേക്ക് ആകര്‍ഷിക്കുന്നത്.
ഏതൊക്കെ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഇത്തരം വിസകള്‍ അനുവദിക്കുന്നതെന്നും, ഇതു സംബന്ധിച്ച് കൂടുതലറിയാനും തുടര്‍ന്നു വായിക്കുക.
സ്പെയിന്‍
സ്പെയിനില്‍ ഫ്രീലാന്‍സ് ആയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനുമുന്‍പായി ഒരു Autonomo ആയി രജിസ്റ്റര്‍ ചെയ്യണം. Autonomo ആയി രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ വ്യക്തി ഒരു ഫ്രീന്‍ലാന്‍സര്‍ ആണെന്നോ, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ ആണെന്നോ, ചെറിയ ബിസിനസുകള്‍ നടത്തുന്ന ആളാണെന്നോ തെളിയിക്കുകയും വേണം.
ഇതുകൂടാതെ കഴിവുള്ളവരെ സ്പെയിനിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ മേഖലയില്‍ വൈദഗ്ധ്യമുള്ള ആളുകള്‍ക്കായുള്ള പ്രത്യേക വിസ പദ്ധതിയും സ്പെയിന്‍ ഉടന്‍ ആരംഭിക്കും.
സ്പെയിനില്‍ ഇത്തരം റിമോട്ട് ജോലികള്‍ക്കായി ഫ്രീലാന്‍സ് വിസയിലൂടെ എത്തുന്നവര്‍ക്ക് റെഡിസന്റ് പെര്‍മിറ്റിനായുള്ള അപേക്ഷകളും നല്‍കാന്‍ കഴിയും.
ഫ്രാന്‍സ്
റിമോട്ട് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിസ അനുവദിക്കുന്ന മറ്റൊരു യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്. ഫ്രാന്‍സിന്റെ Profession liberale visa പദ്ധതിയിലൂടെ ഒരു ഫ്രീലാന്‍സര്‍ക്ക് ഒരു തൊഴില്‍ദാതാവിന്റെ സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെ തന്നെ രാജ്യത്ത് ജോലി ചെയ്യാന്‍ കഴിയും.
ഇത്തരക്കാര്‍ക്കായി റെസിഡന്‍സ് പെര്‍മിറ്റിന് സമാനമായ ലോങ്-സ്റ്റേ വിസകളാണ് അനുവദിക്കുക. ഒരു വര്‍ഷമാണ് ഇത്തരം വിസകളുടെ കാലാവധി. രാജ്യത്തേക്ക് പ്രവേശിച്ച് പതിനഞ്ചു ദിവസത്തിനുള്ളില്‍ ഇവര്‍ വിസ വാലിഡേഷനായി അപേക്ഷ നല്‍കണം.
ഇത്തരം വിസകളില്‍ ഫ്രാന്‍സിലേക്കെത്തുന്നവര്‍ പ്രതിമാസം ചുരുങ്ങിയത് 1540 യൂറോ എങ്കിലും സമ്പാദിക്കുന്നവരാണ് എന്ന് തെളിയിക്കേണ്ടതുണ്ട്. ഫ്രാന്‍സില്‍ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട മറ്റെല്ലാ നടപടിക്രമങ്ങളും ഇവര്‍ പൂര്‍ത്തീകരിച്ചിരിക്കണം.
പോര്‍ച്ചുഗല്‍
ഫ്രീലാന്‍സ് വിസകളെ മികച്ച രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു രാജ്യമാണ് പോര്‍ച്ചുഗല്‍. രണ്ട് വിഭാഗക്കാര്‍ക്കാണ് പോര്‍ച്ചുഗലില്‍ ഫ്രീലാന്‍സ് വിസകള്‍ ലഭ്യമാകുന്നത്. പോര്‍ച്ചുഗലിലെ ക്ലൈന്റുകള്‍ക്ക് വേണ്ടി റിമോട്ടായി ജോലി ചെയ്യാന്‍ താത്പര്യമുള്ളവരാണ് ആദ്യ വിഭാഗക്കാര്‍. രണ്ടാമത്തെ വിഭാഗത്തില്‍ പോര്‍ച്ചുഗലിന് പുറത്തുള്ള കമ്പനികളില്‍ ഫ്രീലാന്‍സായി ജോലി ചെയ്യുന്നവരും.
2019 ലെ ലോക ബാങ്ക് കണക്ക് പ്രകാരം പോര്‍ച്ചുഗലില്‍ താമസിക്കുന്നവരില്‍ 16.9 ശതമാനം ആളുകളും സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നവരോ ഫ്രീലാന്‍സ് ജോലിക്കാരോ ആണ്. യൂറോപ്യന്‍ യൂണിയന്‍ ശരാശരിയായ 15.2 ശതമാനത്തേക്കാള്‍ കൂടുതലാണ് ഇത്.
ജര്‍മ്മനി
ജര്‍മ്മനിയിലെ സെല്‍ഫ് എംപ്ലോയ്മെന്റ് വിസ Freiberufler എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ വിസ ലഭ്യമാവുന്നതിനായി ചുരുങ്ങിയത് 5000 യൂറോ എങ്കിലും ഏതെങ്കിലും ജര്‍മ്മന്‍ ബാങ്കില്‍ നിക്ഷേപമുണ്ടാവണം എന്ന നിബന്ധനയുണ്ട്.
ജര്‍മ്മനിയിലെ ഫ്രീലാന്‍സ് വിസകളുടെ കാലാവധി മൂന്ന് വര്‍ഷത്തേക്ക് വരെ നീട്ടാന്‍ കഴിയുമെന്നത് ഒരു പ്രധാന പ്രത്യേകതയാണ്. വിസ കാലാവധി നീട്ടി ലഭിക്കുന്നതിനായി അവരുടെ ഫ്രീലാന്‍സ് ബിസിനസ് വിജയകരമാണ് എന്നതിനുള്ള തെളിവുകള്‍ സമര്‍പ്പിക്കേണം. മാത്രമല്ല ജോലി ചെയ്യുന്ന ആള്‍ക്ക് ജര്‍മ്മനിയില്‍ ജീവിക്കാന്‍ ആവശ്യമായ വരുമാനം ലഭിക്കുന്നുണ്ട് എന്നും തെളിയിക്കേണം.
മാള്‍ട്ട
2021 ജൂണ്‍ മാസം മുതലാണ് മാള്‍ട്ടയില്‍ നോമാഡ് റെസിഡന്‍സ് പെര്‍മിറ്റുകള്‍ അനുവദിച്ചു തുടങ്ങിയത്. മാള്‍ട്ടയില്‍ താമസിച്ചുകൊണ്ട് റിമോട്ട് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ പ്രതിമാസം ചുരുങ്ങിയത് 2700 യൂറോ എങ്കിലും സമ്പാദിച്ചിരിക്കണം.
നിലവില്‍ ഒരു വര്‍ഷമാണ് നോമാഡ് റെസിഡന്റ് പെര്‍മിറ്റുകളുടെ കാലാവധി. കാലാവധി നീട്ടാനായി അപേക്ഷ നല്‍കുന്നവര്‍ക്ക് റെഡിസന്‍സി മാള്‍ട്ടയുടെ തീരുമാനപ്രകാരം ഇത് നീട്ടി നല്‍കും. മാള്‍ട്ടയില്‍ ഒരു വര്‍ഷത്തില്‍ താഴെ താമസിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് നാഷണല്‍ വിസയും ലഭ്യമാവും.
ഗ്രീസ്
രാജ്യത്തേക്ക് കുടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ നോമാഡ് വിസയുള്ളവരുടെ ആദായ നികുതി പകുതിയായി കുറച്ച രാജ്യമാണ് ഗ്രീസ്. ഇതുകൂടാതെ ഈ വര്‍ഷം മുതല്‍ സെല്‍ഫ് എംപ്ലോയ്ഡ് വര്‍ക്കര്‍മാര്‍ക്ക് താത്കാലിക റെസിഡന്റ് പെര്‍മിറ്റുകളും ഗ്രീസ് നല്‍കുന്നുണ്ട്.
വിസ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീട്ടുന്നതിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഗ്രീസില്‍ താമസിക്കുമ്പോള്‍ സ്ഥിരവരുമാനം ലഭിക്കുന്നുണ്ടെന്നും, പ്രതിമാസം 3500 യൂറോയില്‍ കുറയാതെ സമ്പാദിക്കുന്നുണ്ടെന്നും തെളിയിക്കുന്ന രേഖകളും സമര്‍പ്പിക്കണം.
ഇവ കൂടാതെ ക്രൊയേഷ്യ, എസ്റ്റോണിയ, റൊമാനിയ, ചെക്ക് റിപബ്ലിക്ക് എന്നീ രാജ്യങ്ങളിലും വിവിധ പദ്ധതികളിലൂടെ ഫ്രീലാന്‍സ് വിസകള്‍ അനുവദിക്കുന്നുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
തൊഴില്‍ അവസരങ്ങള്‍ അറിയിക്കാന്‍ മാത്രമായി ‘ഐറിഷ് മലയാളി ന്യൂസി’ന്റെ പുതിയ വാട്‌സാപ്പ് ഗ്രൂപ്പ്
അയര്‍ലണ്ടിലെയും യൂറോപ്പിലെയും ഐ ടി, ആരോഗ്യ മേഖലകളില്‍ അടക്കമുള്ള തൊഴില്‍ അവസരങ്ങള്‍ വായനക്കാരെ അറിയിക്കാനായി മാത്രം ഒരു പുതിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയാണ്. യൂറോപ്പില്‍ രൂപപ്പെട്ടു വരുന്ന ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ മലയാളി സമൂഹത്തിന് പ്രയോജനപ്പെടുത്താനാവുമെന്ന ഉത്തമ ബോധ്യമാണ് ‘ഐറിഷ് മലയാളി’ ന്യൂസിനുള്ളത്. പരമാവധി ദിവസങ്ങളില്‍ ‘JOBS IRELAND IM GROUP’ എന്ന ഗ്രൂപ്പ് അപ്ഡേറ്റ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്.
JOBS IRELAND IM വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരുന്നതിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/H4rxOvqrD5pLi3D1krXlB6
Comments are closed.