head1
head3

ഫോര്‍ ഡേ വീക്ക് അയര്‍ലണ്ടിലും ! കാമ്പെയ്നിന് തുടക്കമിടുന്നു ,പൈലറ്റ് പ്രോഗ്രാം ജനുവരിയില്‍ ആരംഭിക്കും

ഡബ്ലിന്‍ : ആഴ്ചയില്‍ നാല് പ്രവൃത്തി ദിന പദ്ധതി ,-ഫോര്‍ ഡേ വീക്ക് അയര്‍ലണ്ട് കാമ്പെയ്ന്‍ നടപ്പാക്കാന്‍ അയര്‍ലണ്ടൊരുങ്ങുന്നു.

ഇതിന് തുടക്കമിട്ട് തൊഴിലുടമകള്‍ക്കായി പൈലറ്റ് പ്രോഗ്രാമിന് തുടക്കമിടുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ആറ് മാസത്തെ പരീക്ഷണ പദ്ധതിയാണ് നടപ്പാക്കുന്നത്.

പദ്ധതിയിലൂടെ ജീവനക്കാര്‍ക്കും ബിസിനസ്സ് -ഓഫീസ് മേഖലകളിലും പോസിറ്റീവ് ഫലങ്ങള്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് ഫോര്‍ ഡേ വീക്ക് അയര്‍ലണ്ട് ചെയര്‍പേഴ്സണ്‍ ജോ ഓ കോണര്‍ പറഞ്ഞു. ഫോര്‍സയുടെ പ്രതിനിധികള്‍ , ഐസിടിയു, നാഷണല്‍ വിമന്‍സ് കൗണ്‍സില്‍, ഫ്രണ്ട്സ് ഓഫ് എര്‍ത്ത് അയര്‍ലണ്ട്, പ്രതിനിധികള്‍ അക്കാദമിക്സുകള്‍ എന്നിവരാണ് ഫോര്‍ ഡേ വീക്ക് സംഘാടകര്‍.

അയര്‍ലണ്ടില്‍ പൈലറ്റ് പദ്ധതി ജനുവരിയില്‍ ആരംഭിക്കും, നിലവില്‍ യുഎസ്, യുകെ, ന്യൂസിലന്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. ഫോര്‍ ഡേ വീക്ക് ഗ്ലോബല്‍ ഗ്രൂപ്പാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.സ്‌പെയിനും സ്‌കോട്ട്‌ലന്‍ഡും ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളും നാല് പ്രവൃത്തി ദിന പദ്ധതി ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയും പരീക്ഷണ ഘട്ടത്തിലാണ്.

കാമ്പെയ്‌ന്റെ ഭാഗമായി ഡോണഗേല്‍ ആസ്ഥാനമാക്കിയ 3 ഡി ഇഷ്യു ഉള്‍പ്പെടെ നിരവധി ബിസിനസുകള്‍ ഇതിനകം ഫോര്‍ ഡേ വീക്ക് പദ്ധതി പരീക്ഷിച്ചു.പദ്ധതി സ്റ്റാഫിന് ബോണസ് രൂപത്തിലാണ് അനുഭവവേദ്യമായതെന്ന് ത്രീഡി ഇഷ്യു ചീഫ് എക്സിക്യൂട്ടീവ് പോള്‍ മക് നല്‍ട്ടി പറഞ്ഞു.സ്റ്റാഫുകളുടെ സമയം കുറയ്ക്കുന്നത് വില്‍പ്പനയിലും ഉല്‍പാദനക്ഷമതയിലും വര്‍ദ്ധനവിന് കാരണമാകുമെന്ന് കരുതിയിരുന്നില്ല, എന്നിട്ടും അതുണ്ടായെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു.

പൈലറ്റ് പ്രോഗ്രാം തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും മാറ്റത്തിന്റെ ആവേശകരമായ നിമിഷങ്ങള്‍ സമ്മാനിക്കുമെന്നാണ് കരുതുന്നത്. പദ്ധതി പ്രകാരം, ഈ ആശയം എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാം എന്നതു സംബന്ധിച്ച പിന്തുണയും പരിശീലനവും മാര്‍ഗനിര്‍ദേശവും ഓര്‍ഗനൈസേഷനുകള്‍ക്ക് ലഭിക്കും.കൂടാതെ പദ്ധതിയുടെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതികാഘാതങ്ങള്‍ വിലയിരുത്തുന്നതിനുള്ള ഗവേഷണം സര്‍ക്കാരും നിര്‍വ്വഹിക്കും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.