ഡബ്ലിന്‍ : ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേടിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഐറിഷ് ശതകോടീശ്വരന്മാരുടെ ഇന്ത്യന്‍ ബന്ധം വാര്‍ത്തയില്‍.3.4 ബില്യണ്‍ യൂറോയുടെ വീതം ആസ്തിയുമായാണ് ഐറിഷ് സഹോദരങ്ങളായ ഫിറോസ് മിസ്രി(28)യും സഹാന് മിസ്ട്രി(26)യും പട്ടികയിലിടം നേടിയത്.
ഐറിഷ് പൗരത്വമുണ്ടായിട്ടും മുംബൈയില്‍ താമസിക്കുന്ന ഇരുവരുടെയും അയര്‍ലണ്ടുമായും ഇന്ത്യയുമായുള്ള ബന്ധം മുത്തച്ഛനില്‍ തുടങ്ങുന്നു.എന്നിരുന്നാലും മുത്തച്ഛനെപ്പോലെ, പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാനാണ് ഇരുവരും ഇഷ്ടപ്പെടുന്നത്. ഒരു മാധ്യമ അഭിമുഖം പോലും ഇനിയും പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് വളരെക്കുറച്ചേ പുറം ലോകത്തറിയൂ. ഫിറോസ് ഇംഗ്ലണ്ടിലെ വാര്‍വിക്ക് സര്‍വകലാശാലയിലും സഹാന് അമേരിക്കയിലെ യേല്‍ സര്‍വകലാശാലയിലുമാണ് പഠിച്ചതെന്ന് വിവരമുണ്ട്.
1939ല്‍ ഡബ്ലിനില്‍ പെരിന് ഡന്ബാഷുമായുള്ള വിവാഹത്തെത്തുടര്‍ന്ന് 2003ല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപേക്ഷിച്ചാണ് ഇവരുടെ മുത്തച്ഛന് പല്ലോന്ഞ്ചി മിസ്ട്രി ഐറിഷ് പൗരനായത്.ഇവര്‍ക്ക് നാല് കുട്ടികളുണ്ടായി. എല്ലാവരും ഐറിഷ് പാസ്പോര്‍ട്ടുടമകള്‍. ഇവരില്‍ ഒരാളായ സൈറസിന്റെ മക്കളാണ് ഫിറോസും സഹാനും.പിതാവ് സൈറസ് കാറപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇരുവരും ധനികരുടെ പട്ടികയിടം നേടിയത്.
ടാറ്റ സണ്‍സില്‍ ഇവര്‍ക്ക് 4.6% ഓഹരികളാണ് അവകാശമായി ലഭിച്ചത്.അതോടെ 3.4 ബില്യണ്‍ യൂറോയുടെ ആസ്തി ഇവര്‍ക്ക് സ്വന്തമായി. കൂടാതെ ഷാപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പില്‍ ഇവര്‍ക്ക് 25% ഓഹരിയും ലഭിച്ചു. സഹോദരന്മാര് അഞ്ച് സ്വകാര്യ ഫണ്ടുകളില്‍ നിന്നായി കമ്പനിക്ക് 3.3 ബില്യണ്‍ ഡോളര്‍ ക്രെഡിറ്റ് നേടിക്കൊടുത്തെന്ന് ഫോര്‍ബസ് റിപ്പോര്‍ട്ട് പറയുന്നു.
മുത്തച്ഛന് പല്ലോഞ്ചിക്ക് 14.2 ബില്യണ്‍ സമ്പാദ്യമുണ്ടായിരുന്നു. പ്രധാനമായും നിര്‍മ്മാണ വ്യവസായത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ശ്രദ്ധ. ടാറ്റ സണ്‍സിന്റെ ഏറ്റവും വലിയ സ്വകാര്യ ഓഹരി ഉടമയായിരുന്നു ഇദ്ദേഹം.1868ല്‍ സ്ഥാപിതമായ മുംബൈ ആസ്ഥാനമായ ടാറ്റ ഗ്രൂപ്പ്, ഓട്ടോമൊബൈല്‍ മുതല്‍ ആഭരണങ്ങള്‍ വരെ 30 കമ്പനികളുടെ ഉടമസ്ഥരാണ്. 100ലധികം രാജ്യങ്ങളിലായി ഹോസ്പിറ്റാലിറ്റി സംരംഭങ്ങള്‍, കെമിക്കല്‍ നിര്‍മ്മാതാക്കള്‍, സ്റ്റീല്‍ ഉല്‍പ്പാദനം എന്നിവ ഗ്രൂപ്പിനുണ്ട്.
ടാറ്റ സണ്‍സിനൊപ്പം, നിര്‍മ്മാണ കമ്പനിയായ ഷാപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പും ഇദ്ദേഹത്തിനുണ്ടായിരുന്നു, എന്നാല്‍ 2022ല്‍ അദ്ദേഹം മരിച്ചതോടെ അദ്ദേഹത്തിന്റെ മകന് ഷാപൂരിന്റെ വകയായി.ഇദ്ദേഹം ഇപ്പോഴും അയര്‍ലണ്ടിലെ ഏറ്റവും ധനികരുടെ പട്ടികയിലുണ്ട്. ഇന്ത്യയില്‍ ജനിച്ച ഷാപൂര്‍ എഞ്ചിനീയറിംഗ് മാഗ്നറ്റായാണ് അറിയപ്പെടുന്നത്.ഇദ്ദേഹവും ഫോര്‍ബ്സ് പട്ടികയില്‍ ഇടം നേയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.