ഫ്രാന്‍സ് ഒഴികെ 19 രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ച ‘താഴേക്ക് ‘ യൂറോ സോണാകെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്കോ?
ഡബ്ലിന്‍ : കോവിഡ് യൂറോപ്പിലാകെ സാമ്പത്തിക മാന്ദ്യമുണ്ടാക്കുമോ…? 2021ന്റെ ആദ്യ പാദത്തില്‍ യൂറോ സോണ്‍ സമ്പദ്വ്യവസ്ഥ നേരിട്ടത് 0.6 ശതമാനം ഇടിവാണ് .ഈ മേഖലയിലെ സാങ്കേതിക മാന്ദ്യം സ്ഥിരീകരിക്കുന്നതാണ് ഫ്രാന്‍സ് ഒഴികെയുള്ള എല്ലാ വലിയ രാജ്യങ്ങളും നേരിട്ട ഈ മാന്ദ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.കോവിഡ് പാന്‍ഡെമിക് ആരംഭിച്ചതിനുശേഷം യൂറോ സോണ്‍ നേരിടുന്ന രണ്ടാമത്തെ മാന്ദ്യമാണിത്.
യൂറോപ്യന്‍ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ സ്ഥാപനമായ യൂറോസ്റ്റാറ്റാണ് ഈ കണക്കുകള്‍ സ്ഥിരീകരിച്ചത്. യൂറോ പങ്കിടുന്ന 19 രാജ്യങ്ങളിലെ ജിഡിപി ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ 0.6 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 1.8 ശതമാനം ഇടിവാണിത്.
ഏപ്രില്‍ 30 ലെ പ്രാരംഭ ഫ്ളാഷ് എസ്റ്റിമേറ്റിന് അനുസൃതമായാണ് കണക്കുകള്‍ പുറത്തുവന്നത്.2020 നാലാം പാദത്തില്‍ ജിഡിപി 0.7 ശതമാനവും 4.9 ശതമാനവും കുറഞ്ഞിരുന്നു. ജര്‍മ്മനി, ഇറ്റലി, സ്പെയിന്, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളെല്ലാം മാന്ദ്യം നേരിടുകയാണ്. ഫ്രാന്‍സ് മാത്രം 0.4 ശതമാനം വളര്‍ച്ച നേടി.
2021 ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ തൊഴില്‍ 0.3 ശതമാനം ഇടിഞ്ഞതായി യൂറോസ്റ്റാറ്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷ പാദത്തില്‍ ഇത് 0.4 ശതമാനമായിരുന്നു വര്‍ഷം തോറുമുള്ള 2.1% കുറവിന് തത്തുല്യമാണിതെന്നും യൂറോസ്റ്റാറ്റ് ചൂണ്ടിക്കാട്ടുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Comments are closed.