ഡബ്ലിന്‍ : പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ലോക്ക് ഡൗണുകള്‍ യൂറോ സോണ്‍ സമ്പദ് വ്യവസ്ഥയെ ഇരട്ട-മാന്ദ്യത്തിലാക്കിയതായി സാമ്പത്തിക സര്‍വേയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ വ്യാപകമായ വാക്‌സിനേഷന്‍ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് രാജ്യത്തെ നയിച്ചതായും സര്‍വ്വെ പറയുന്നു.
യൂറോ ഉപയോഗിക്കുന്ന 19 രാജ്യങ്ങളിലും കൊറോണ വൈറസ് കേസുകള്‍ ഉയര്‍ന്ന തോതിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.അതിനാല്‍ ഹോസ്പിറ്റാലിറ്റി മേഖലയും വിനോദ വേദികളും അടച്ചിടാന്‍ നിര്‍ബന്ധിതമായി. ആളുകളെ വീട്ടില്‍ത്തന്നെ കഴിയാന്‍ സര്‍ക്കാരുകള്‍ പ്രേരിപ്പിച്ചു.
എന്നിരുന്നാലും, സാമ്പത്തിക ആരോഗ്യത്തിന്റെ നല്ല അളവുകോലായി കണക്കാക്കപ്പെടുന്ന ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ അവസാനത്തെ ഫെബ്രുവരി കോമ്പോസിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡെക്സ് (പി എം ഐ) വളര്‍ച്ച രേഖപ്പെടുത്തി.പി എം ഐ ജനുവരിയിലെ 47.8ല്‍ നിന്ന് 48.8 ആയാണ് ഉയര്‍ന്നത്.48.1 എന്ന ഫ്ളാഷ് റീഡിംഗിന് മുകളിലായിരുന്നു ഇതെങ്കിലും പക്ഷേ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന 50 മാര്‍ക്കിന് താഴെയായിരുന്നു ഇത്.മിക്ക ഫാക്ടറികളും തുറന്നതിനാല്‍ ഉല്‍പ്പാദനത്തില്‍ ഉണ്ടായ റെക്കോര്‍ഡ് വളര്‍ച്ചയാണ് ഈ വര്‍ധനവിന് കാരണമായത്.
”തുടര്‍ച്ചയായ നാല് മാസത്തെ ബിസിനസ്സ് പ്രവര്‍ത്തനത്തിലെസ്തംഭനം യൂറോ സോണ്‍ സമ്പദ്വ്യവസ്ഥയെ ഇരട്ട മാന്ദ്യത്തിലേക്ക് നയിച്ചുവെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റിലെ ചീഫ് ബിസിനസ് ഇക്കണോമിസ്റ്റ് ക്രിസ് വില്യംസണ്‍ പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം സര്‍വ്വീസ് മേഖലയിലെ പല ഹോസ്പിറ്റാലിറ്റി അധിഷ്ഠിത കമ്പനികളും പോരാട്ടം തുടരുകയാണ്. എന്നാല്‍ ഉല്‍പ്പാദനം പുരോഗതിയുടെ പാതയിലാണ്. ഇത് ലോക്ക്ഡൗണ്‍ നടപടികളുടെ മൊത്തത്തിലുള്ള സാമ്പത്തിക ആഘാതത്തെ ലഘൂകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യൂറോ സോണ്‍ സമ്പദ്വ്യവസ്ഥ 2020ന്റെ ആദ്യ രണ്ട് പാദങ്ങളില്‍ ചുരുങ്ങി. നാലാം പാദത്തിലും നിലവിലെ പാദത്തിലും ഇത് വീണ്ടും തുടരുമെന്ന് കഴിഞ്ഞ മാസം നടന്ന സാമ്പത്തിക വിദഗ്ധരുടെ റോയിട്ടേഴ്‌സ് വോട്ടെടുപ്പ് പ്രവചിച്ചിരുന്നു.
യൂറോപ്യന്‍ യൂണിയന്റെ വാക്സിന്‍ പുറത്തിറക്കാനുള്ള കാലതാമസവും നിലവിലെ ലോക്ക് ഡൗണുകളിലേയ്ക്ക് നയിക്കുന്ന പുതിയ കൊറോണ വൈറസ് വേരിയന്റുകളെക്കുറിച്ചുള്ള ആശങ്കകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചു. ഇതും തൊഴിലില്ലായ്മയും ഗുരുതരമായ ഭീഷണികളാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സേവന വ്യവസായത്തിന്റെ പിഎംഐ, കഴിഞ്ഞ മാസം 45.7 ആയി ഉയര്‍ന്നു. ജനുവരിയിലെ 45.4, 44.7 ഫ്ളാഷ് എസ്റ്റിമേറ്റ് എന്നിവയേക്കാള്‍ മുന്നിലെത്തി.ബ്രേക്ക് ഈവനേക്കാള്‍ വളരെ താഴെയാണിത്.കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായായിരുന്നു ഇങ്ങനെ സംഭവിച്ചത്. സേവന തൊഴില്‍ സൂചിക 49.8 ല്‍ നിന്ന് 50.2 ആയി ഉയര്‍ന്നു.
വാഗ്ദാനം ചെയ്ത ഡെലിവറികളിലുണ്ടായ തടസ്സങ്ങളും റോള്‍ഔട്ട് കാലതാമസവും ചില സാമൂഹിക പ്രതിരോധങ്ങളും മൂലം യൂറോപ്യന്‍ യൂണിയന്റെ ഇനോകുലേഷന്‍ കാമ്പെയിനെ മുറിവേറ്റു. എന്നിരുന്നാലും, ഇവയെല്ലാം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ യൂറോ മേഖലയ്ക്കുണ്ടായി.അത് ശുഭാപ്തിവിശ്വാസം അളക്കുന്ന സംയോജിത ഭാവി ഔട്ട്പുട്ട് സൂചികയെ 64.2ല്‍ നിന്ന് 67.0 ആയി ഉയര്‍ത്തി-വില്യംസണ്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.