head3
head1

പണമൊഴുകുന്നു,അയര്‍ലണ്ടിന് ലഭിച്ചത് 2.47 ബില്യണ്‍ യൂറോ കോവിഡ് പ്രതിരോധം ;വേതന സബ്സിഡി പദ്ധതിയ്ക്കായി അയര്‍ലണ്ടിന് യൂറോപ്യന്‍ ഫണ്ട്

ഡബ്ലിന്‍ : വേതന സബ്സിഡി ഉള്‍പ്പടെയുള്ള കോവിഡ് പ്രതിരോധ പദ്ധതികള്‍ക്കായി രണ്ടാം ഘട്ടമായി അയര്‍ലണ്ടിന് യൂറോപ്യന്‍ യൂണിയന്‍ ഫണ്ട് കൂടി അനുവദിച്ചു..കഴിഞ്ഞ വര്‍ഷത്തെ വേതന സബ്‌സിഡി പദ്ധതിയിനത്തിലാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് അയര്‍ലണ്ടിന് 2.47 ബില്യണ്‍ യൂറോയാണ് അടിയന്തര കോവിഡ് -19 വായ്പയായി ഇന്നലെ അനുവദിച്ചത്..

അടിയന്തിര സാഹചര്യങ്ങളില്‍ തൊഴിലില്ലായ്മയുടെ ആഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് യൂറോപ്യന്‍ കമ്മീഷന്റെ ‘ ഷുവര്‍’ ഫണ്ട് ആദ്യമായാണ് ഐറിഷ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.സ്‌പെയിന്‍ (4.06 ബില്യണ്‍), ബെല്‍ജിയം (2.2 ബില്യണ്‍), ഇറ്റലി (1.87 ബില്യണ്‍), പോളണ്ട് (1.4 ബില്യണ്‍), ചെക്കിയ (1 ബില്യണ്‍) എന്നിങ്ങനെ 13ബില്യണ്‍ യൂറോയുടെ യൂറോപ്യന്‍ ഫണ്ടാണ് ചൊവ്വാഴ്ച അംഗരാജ്യങ്ങള്‍ക്ക് നല്‍കിയത്.

താല്‍ക്കാലിക വേതന സബ്സിഡി സ്‌കീമീല്‍ (ടിഡബ്ല്യുഎസ്എസ്) വിതരണം ചെയ്യുന്നതിനായി കഴിഞ്ഞ ഒക്ടോബറിലാണ് സര്‍ക്കാര്‍ വായ്പയ്ക്കായി അപേക്ഷിച്ചത്. പണം യൂറോപ്യന്‍ യൂണിയന് അയര്‍ലണ്ട് തിരികെ നല്‍കേണ്ടിവരും. എന്നിരുന്നാലും കമ്മീഷന്റെ അനുകൂലമായ വായ്പാ വ്യവസ്ഥകള്‍ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍.കഴിഞ്ഞ ഒക്ടോബറിലാണ് കമ്മീഷന്‍ രണ്ട് ദീര്‍ഘകാല സോഷ്യല്‍ ബോണ്ടുകളടങ്ങിയ 17 ബില്യണ്‍ യൂറോയുടെ ഷുവര്‍ ഫണ്ടിംഗ് പ്രോഗ്രാം ആരംഭിച്ചത്. യൂറോ പരമാധികാരിയെന്ന നിലയില്‍ ഇഷ്യു ചെയ്ത ഏറ്റവും ഉയര്‍ന്ന കടമാണിതെന്നും നിരീക്ഷിക്കപ്പെടുന്നു

ഈ ഫണ്ട് തൊഴില്‍ സംരക്ഷിക്കാന്‍ സഹായിക്കുകയും പ്രതിസന്ധിയില്‍ നിന്ന് വേഗത്തില്‍ കരകയറാന്‍ സമ്പദ്വ്യവസ്ഥയെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.പൊതുചെലവില്‍ പെട്ടെന്നുള്ള വര്‍ദ്ധനവുണ്ടാക്കുന്ന ഹ്രസ്വകാല തൊഴില്‍ സംരക്ഷണ പദ്ധതികളാണ് ഷുവര്‍ ഫണ്ട് ഉള്‍ക്കൊള്ളുന്നതെന്നും അവര്‍ പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ നേട്ടങ്ങള്‍ പ്രകടമാക്കുന്നതാണ് ഈ ഫണ്ടെന്ന് ധനമന്ത്രി പാസ്‌കല്‍ ഡൊണോ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.