തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പദ്ധതി; ബ്ലൂ കാര്‍ഡ് പരിഷ്‌കരണം ഉള്‍പ്പടെയുള്ള നിയമ ഭേദഗതികള്‍ വരുന്നു
ഡബ്ലിന്‍: തൊഴില്‍ വിപണി നേരിടുന്ന ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പദ്ധതി തയ്യാറാകുന്നു. കൂടുതല്‍ നൈപുണ്യമുള്ള തൊഴിലാളികളെ ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കുന്നത് മുന്‍നിര്‍ത്തി ബ്ലൂ കാര്‍ഡ് പരിഷ്‌കരിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്കാണ് ഇ.യൂ ഒരുങ്ങുന്നത്. ഇതിലൂടെ മൂന്നാം രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്ന യോഗ്യതയുള്ള ആളുകളെ ഇങ്ങോട്ടെത്തിച്ച് തൊഴില്‍ വിപണിയിലെ ഒഴിവുകള്‍ നികത്താനാവുമെന്ന് യൂണിയന്‍ പ്രതീക്ഷിക്കുന്നു.
യു.എസ് ഗ്രീന്‍ കാര്‍ഡിനുള്ള യൂറോപ്പിന്റെ ബദല്‍ എന്ന നിലയിലാണ് ഇ.യു ബ്ലൂ കാര്‍ഡ് അവതരിപ്പിച്ചത്. ബ്ലു കാര്‍ഡിന്റെ ഉടമയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ ജീവിക്കാനും ജോലി ചെയ്യാനുമുള്ള നിയമപരമായ അവകാശമാണ് ഇതിലൂടെ അനുവദിച്ചത്.
ഉയര്‍ന്ന നൈപുണ്യമുള്ള യൂറോപ്യന്‍ യൂണിയന്‍ ഇതര തൊഴിലാളികള്‍ക്ക് ഈ കാര്‍ഡിലൂടെ ഇവിടെ എത്താന്‍ കഴിയുമായിരുന്നു. എന്നിരുന്നാലും മികച്ച യോഗ്യതയുള്ള കുടിയേറ്റക്കാരില്‍ 31% മാത്രമേ യൂറോപ്യന്‍ യൂണിയനെ അവരുടെ കേന്ദ്രമായി തിരഞ്ഞെടുത്തുള്ളു. ഇത് വലിയ പോരായ്മയായാണ് യൂറോപ്യന്‍ യൂണിയന്‍ വിലയിരുത്തുന്നത്. അതിനാലാണ് ബ്ലൂ കാര്‍ഡ് പരിഷ്‌കരണമുള്‍പ്പടെയുള്ള നടപടികള്‍ക്ക് ഇ.യു തയ്യാറായത്.
പ്രവേശന വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാകും
പ്രവേശന വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകള്‍, മികച്ച ശമ്പളം, ഫാമിലി റീ യൂണിഫിക്കേഷന് അവസരം, കൂടുതല്‍ അവകാശങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ എളുപ്പത്തില്‍ നീങ്ങാനും പ്രവര്‍ത്തിക്കാനുമുള്ള സാധ്യത എന്നിവയാണ് പദ്ധതിയിലൂടെ പരിഗണിക്കുന്നത്. യൂറോപ്യന്‍ യൂണിയനിലുടനീളം തൊഴിലാളികളുടെ തൊഴില്‍ മാറ്റത്തിനുള്ള വ്യവസ്ഥകള്‍ പുതിയ പദ്ധതിയില്‍ ലളിതമാകും. അപേക്ഷകര്‍ക്ക് അവരുടെ യൂണിവേഴ്സിറ്റി ബിരുദങ്ങള്‍ പുതുക്കാനും നിയമം അനുവദിക്കും.
പ്രായമാകുന്ന ജനസംഖ്യ… വിദഗ്ധരുടെ കുറവ്…
പ്രായമാകുന്ന ജനസംഖ്യയും വൈദഗ്ധ്യമുള്ള ജീവനക്കാരുടെ കുറവുമുള്‍പ്പടെ യൂറോപ്യന്‍ യൂണിയന്‍ ലേബര്‍ മാര്‍ക്കറ്റ് വലിയ പ്രതിസന്ധി നേരിടുകയാണെന്ന് എംഇപി ടോം സ്ഡെചോവ്സ്‌കി പറഞ്ഞു. യൂറോപ്യന്‍ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുന്നതിനും നിയമ പരിഷ്‌കരണം വളരെ പ്രധാനമാണെന്ന് എംഇപി കൂട്ടിച്ചേര്‍ത്തു.
ബ്ലൂ കാര്‍ഡ് പരിഷ്‌കരണം സംബന്ധിച്ച നിയമങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ മൊത്തത്തിലുള്ള കുടിയേറ്റ നയത്തിന്റെ പ്രധാന ഭാഗമാണ്. ഇതംഗീകരിച്ചാല്‍ അംഗരാജ്യങ്ങള്‍ക്ക് ഈ നിയമത്തിലേക്ക് മാറാന്‍ 2 വര്‍ഷം സാവകാശം ലഭിക്കും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.