head3
head1

യൂറോപ്പിലെ രാജ്യങ്ങള്‍ നാഷണല്‍ എമര്‍ജന്‍സിയ്ക്ക് കരുതിയിരിക്കണം ..

കുടിവെള്ളവും അവശ്യ സാധനങ്ങളുമൊരുക്കി സുരക്ഷാ ബഫര്‍ ഉറപ്പാക്കണമെന്ന് യു കെയുടെ പ്രെയര്‍ വെബ്‌സൈറ്റ്

ഡബ്ലിന്‍ : അപ്രതീക്ഷിത ‘യുദ്ധം’ നേരിടാന്‍ സന്നദ്ധമാകണമെന്ന് യൂറോപ്പിന് വേണ്ടി തയ്യാറാക്കിയ സുരക്ഷാ തന്ത്രം ആഹ്വാനം ചെയ്യുന്നു.യുദ്ധം വേണ്ടി വന്നാല്‍ എല്ലാ കുടുംബങ്ങളും പിന്തുടരേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കാറ്റലോഗ് യു കെയുടെ പ്രെയര്‍ വെബ്‌സൈറ്റാണ് പ്രസിദ്ധീകരിച്ചത്. അപ്രതീക്ഷിത നാഷണല്‍ എമര്‍ജെന്‍സി സാഹചര്യങ്ങള്‍ ഉണ്ടായാല്‍ എല്ലാവരും സുരക്ഷാ ബഫര്‍ ഉറപ്പാക്കണമെന്ന് വെബ്സൈറ്റ് പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി യുദ്ധഭീഷണി നേരിടാനുള്ള സാധ്യത കണക്കിലെടുത്ത് സജീവമായി തയ്യാറെടുപ്പ് നടത്തേണ്ടതുണ്ടെന്ന് വെബ്‌സൈറ്റ് പറയുന്നു.സ്വാഭാവിക യുദ്ധങ്ങള്‍ക്കുള്ള തയ്യാറെടുപ്പല്ല, മറിച്ച് വൈദ്യുതി തകരാറുകള്‍, ജലക്ഷാമം, അഭൂതപൂര്‍വമായ കാലാവസ്ഥാ പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെ ഭാവിയില്‍ രാജ്യത്തെ ബാധിച്ചേക്കാവുന്ന വലിയ തോതിലുള്ള തടസ്സങ്ങള്‍ക്കെതിരെയാണ് ജാഗ്രത പുലര്‍ത്തേണ്ടത്.

യൂറോപ്പില്‍ യുദ്ധമടക്കം നാഷണല്‍ എമര്‍ജെന്‍സി സാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പെന്ന നിലയില്‍ അയര്‍ലണ്ടിലെയും യൂറോപ്പിലെയും കുടുംബങ്ങള്‍ കുപ്പികളില്‍ വെള്ളവും ആവശ്യമായ ഭക്ഷണസാധനങ്ങളും സംഭരിക്കണമെന്ന് തന്ത്രം ആവശ്യപ്പെടുന്നു.ഒരാള്‍ക്ക് 30 ലിറ്റര്‍ വെള്ളം എന്ന തോതിലെങ്കിലും സംഭരിക്കണമെന്ന് ജൂണില്‍ പുറത്തിറക്കിയ സ്ട്രാറ്റെജി അയര്‍ലണ്ട് അടക്കമുള്ള യൂറോപ്പിലെ കുടുംബങ്ങളോട് നിര്‍ദ്ദേശിക്കുന്നു.

കൂടുതല്‍ പ്രതിരോധശേഷി വളര്‍ത്തിയെടുക്കാനും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഇന്റര്‍ ആക്ഷന്‍ നടത്താനും മന്ത്രിമാരോടും വെബ് സൈറ്റ് ആഹ്വാനം ചെയ്യുന്നു.

ചില എതിരാളികള്‍ ഭാവിയില്‍ സംഘര്‍ഷങ്ങള്‍ക്ക് അടിത്തറയിടുകയാണെന്ന് പുതിയ സെക്യൂരിറ്റി സ്ട്രാറ്റെജി പറയുന്നു. ഊര്‍ജ്ജ, വിതരണ ശൃംഖലകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനും ആക്രമണത്തെ ചെറുക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നതിനും സ്വയം തയ്യാറെടുപ്പു നടത്തുകയാണവരെന്ന് വെബ്സൈറ്റ് പറയുന്നു.

കഠിനമായ കാലാവസ്ഥ,പ്രകൃതിദുരന്തങ്ങള്‍, മനപ്പൂര്‍വമായ പ്രവര്‍ത്തനങ്ങള്‍, അപകടങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളുടെ പരാജയങ്ങള്‍ എന്നിവയെല്ലാം മൂലം ലോകമെമ്പാടും അടിയന്തരാവസ്ഥകള്‍ പ്രഖ്യാപിക്കപ്പെട്ടേക്കാം.പെട്ടെന്നുണ്ടാവുകയും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിക്കുകയും ചെയ്യുന്ന സംഭവങ്ങളാകാം ചിലപ്പോള്‍. നിരവധി ദിവസങ്ങളോ മാസങ്ങളോ അതിലും കൂടുതല്‍ കാലമോ ഇത് നീണ്ടുനിന്നേക്കാനുമിടയുണ്ട്..

രക്ഷപ്പെടാനുള്ള വഴികള്‍ പ്ലാന്‍ ചെയ്യല്‍, രേഖകളും മറ്റും സുരക്ഷിതമായി ശേഖരിക്കല്‍, സ്മോക്ക് അലാറങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കല്‍ തുടങ്ങിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കൊപ്പം, കുപ്പിവെള്ളം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ സൂക്ഷിക്കണമെന്നും ആളുകളെ വെബ്സൈറ്റ് ഉപദേശിക്കുന്നു.

വീടുകളില്‍ ഒരാള്‍ക്ക് പ്രതിദിനം 10 ലിറ്റര്‍ വെള്ളം വീതം ബോട്ടിലുകളില്‍ സംഭരിച്ചു വെയ്ക്കണമെന്ന് വെബ്സൈറ്റ് നിര്‍ദ്ദേശിക്കുന്നു. നിരവധി ദിവസങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളും കരുതിവെയ്ക്കണം.മൂന്ന് ദിവസമെന്ന് കണക്കാക്കി 30 ലിറ്റര്‍ വെള്ളമെങ്കിലും കരുതണം.ഒരാള്‍ക്ക് പ്രതിദിനം കുറഞ്ഞത് 2.5-3 ലിറ്റര്‍ കുടിവെള്ളമാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്.പാചകത്തിനും ശുചിത്വ ആവശ്യങ്ങള്‍ക്കുമായി പ്രതിദിനം 10 ലിറ്റര്‍ മതിയാകും.

ബേബി ഫോര്‍മുലയ്ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുമായി അധിക വെള്ളം ആവശ്യമായി വന്നേക്കാമെന്നതും മുന്‍കൂട്ടി കാണണം.ടിന്‍ ചെയ്ത മാംസം,പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും ടിന്‍ ഓപ്പണറും വളര്‍ത്തുമൃഗ ഭക്ഷണവും എന്നിവയും കരുതിവെയ്ക്കണം.എല്ലാ ഇനങ്ങളും ഒരേസമയം വാങ്ങുന്നതിന് പകരം സാധനങ്ങള്‍ ക്രമേണ ശേഖരിക്കാമെന്നും വെബ്സൈറ്റ് നിര്‍ദ്ദേശിക്കുന്നു,

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.