head3
head1

സ്റ്റാഫ് അംഗത്തെ പിരിച്ചുവിട്ട കേസില്‍ കുവൈറ്റ് എംബസിയ്ക്കനുകൂലമായി ഹൈക്കോടതി വിധി

ഡബ്ലിന്‍: ഡബ്ലിനിലെ കുവൈറ്റ് എംബസി ഓഫീസിലെ സ്റ്റാഫ് അംഗത്തെ അന്യായമായി പിരിച്ചുവിട്ടെന്ന കേസില്‍ ലേബര്‍ കോടതി വിധിക്കെതിരെ ഹൈക്കോടതി ഉത്തരവ്.ഡിസ്മിസല്‍ ക്ലെയിമിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തിയതിനെതിരെയുള്ള അപ്പീലിലാണ് കുവൈറ്റ് എംബസിയ്ക്ക് അനുകൂല വിധിയുണ്ടായത്.

എംബസിക്ക് പരമാധികാരമുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ലേബര്‍ കോടതി തെറ്റായ പരിശോധന നടത്തിയെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.നിയമപ്രകാരം പരിശോധിച്ച് കൂടുതല്‍ തീരുമാനമെടുക്കണമെന്ന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി കേസ് ലേബര്‍ കോടതിയിലേക്ക് തിരിച്ചുവിട്ടു.

അപ്പീല്‍ പരിഗണിച്ച തെളിവുകളുടെയും അവ നിരസിച്ചതിന്റെയും കാരണങ്ങള്‍ വ്യക്തമാക്കാന്‍ ലേബര്‍ കോടതി ബാധ്യസ്ഥമായിരുന്നുവെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ബാര്‍ അഭിപ്രായപ്പെട്ടു. നിയമപരമായ തീരുമാനം എടുക്കുന്നതിന്, വസ്തുതകള്‍ കണ്ടെത്തുകയും ആ കണ്ടെത്തലുകള്‍ക്ക് കാരണങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.നിര്‍ഭാഗ്യവശാല്‍, ഈ കേസില്‍ അത് സംഭവിച്ചില്ല.തീരുമാനത്തിന് മതിയായ കാരണങ്ങള്‍ നല്‍കാന്‍ ലേബര്‍ കോടതി പരാജയപ്പെട്ടു. ഇക്കാരണത്താല്‍ എംബസിയുടെ അപ്പീല്‍ അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഐറിഷ്-ലെബനന്‍ ഇരട്ട പൗരത്വമുള്ള നാഡ കാഞ്ചിനെ അയര്‍ലണ്ടിലെ തൊഴില്‍ സംരക്ഷണ നിയമങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിന്ന് ഒഴിവാക്കരുതെന്ന് 2019ല്‍ ലേബര്‍ കോടതി വിധിച്ചിരുന്നു.

കേസ് ഇങ്ങനെ…

2017 വരെ നാഡ കാഞ്ച് എംബസിയില്‍ അക്കാദമിക് ഉപദേഷ്ടാവായി ജോലി ചെയ്തിരുന്നു.അന്യായമായി പുറത്താക്കിയതിനെതിരെ ഇവര്‍ ഡബ്ല്യുആര്‍സിയില്‍ അവകാശവാദം ഉന്നയിച്ചു. എംബസി പരമാധികാര സ്ഥാപനമായതിനാല്‍ കേസ് കേള്‍ക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞ് ഡബ്ല്യുആര്‍സി വിധിയുണ്ടായി. .

കാഞ്ച് ഈ തീരുമാനത്തിനെതിരെ ലേബര്‍ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഐക്യരാഷ്ട്രസഭയുടെ നിയമപ്രകാരം ഇവര്‍ക്ക് ക്ലയിമിന് അര്‍ഹതയുണ്ടെന്നും പരമാധികാരം ഇക്കാര്യത്തില്‍ പ്രയോഗിക്കാന്‍ കഴിയില്ലെന്നും ലേബര്‍ കോടതി വിധിച്ചു.ഇതിനെതിരെയാണ് എംബസി ഹൈക്കോടതിയിലെത്തിയത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.