ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്ററിലെ ടെമ്പിള്‍ ബാര്‍ സ്‌ക്വയറില്‍ ഇംഗ്ലീഷ് ടൂറിസ്റ്റിനെതിരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ നാല്‍പ്പതുകാരനെ ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡബ്ലിന്‍ മേഖലയില്‍ അഴിഞ്ഞാടുന്ന സാമൂഹിക വിരുദ്ധരെ സര്‍ക്കാരിന് നിയന്ത്രിക്കാനാകുന്നില്ലെന്നതിന്റെ തെളിവായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
സിറ്റി സെന്ററില്‍ പബ്ലിക് ഓര്‍ഡര്‍ പോലീസിംഗും ഗാര്‍ഡ പട്രോളിംഗും ശകത്മാക്കിയിരുന്നു.ഇതേ തുടര്‍ന്ന് മയക്കുമരുന്ന് ഇടപാടുകളും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും കുറവ് വന്നിരുന്നു.അതിനിടെയാണ് ടൂറിസ്റ്റ് ആക്രമിക്കപ്പെടുന്നത്.
ടെമ്പിള്‍ ബാറിലെ സൈഡ് ലെയ്‌നുകളും ബാക്ക് ലെയ്‌നുകളും വലിയപ്രശ്‌നമാണ്. ഇവിടം പ്രധാനമായും മയക്കുമരുന്ന് ഇടപാടുകാരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണ്.ലെയ്‌നുകള്‍ പുനരുജ്ജീവിപ്പിക്കാനും നല്ല നിലയിലേക്ക് കൊണ്ടുവരാനുമുള്ള വഴിയുണ്ടാകണമെന്ന് കെന്നഡി പറഞ്ഞു.പ്രദേശത്ത് ഗാര്‍ഡയുടെ ഫൂട്ട് പട്രോളിംഗ് കൂടുതല്‍ വര്‍ദ്ധിപ്പിക്കണമെന്നും സ്റ്റീഫന്‍ കെന്നഡി പറഞ്ഞു.
ടെമ്പിള്‍ ബാറിലെ സാമൂഹിക വിരുദ്ധ പ്രശ്നങ്ങള്‍ പോലീസിംഗ് പ്രശ്നമല്ലെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.നഗര ആസൂത്രണവും രൂപകല്‍പ്പനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമുണ്ടെന്ന് ആസ്റ്റണ്‍ ക്വേയുടെയും ടെമ്പിള്‍ ബാര്‍ ബിസിനസ് ആന്‍ഡ് റെസിഡന്റ്‌സ് അലയന്‍സിന്റെയും ചെയര്‍പേഴ്‌സണ്‍ സ്റ്റീഫന്‍ കെന്നഡി പറഞ്ഞു.ഇത് പരിഹരിക്കുന്നതിന് ഡബ്ലിന്‍ സിറ്റി കൗണ്‍സിലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
പുലര്‍ച്ചെ 12.30ഓടെ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് ആന്‍ ഗാര്‍ഡ പറഞ്ഞു.ദൃക്‌സാക്ഷികളും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും കൈവശമുള്ളവരും 01 666 9000 എന്ന നമ്പരില്‍ പിയേഴ്‌സ് സ്ട്രീറ്റ് ഗാര്‍ഡ സ്റ്റേഷനെയോ, 1800 666 111 എന്ന നമ്പറില്‍ ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചെന്ന് ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്‍ പറഞ്ഞു
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.