ഡബ്ലിന്‍ : രാജ്യത്തുടനീളം 700 പുതിയ തൊഴിലവസരങ്ങളുമായി ഡിപിഡി
ഡെലിവറി കമ്പനിയായ ഡിപിഡി അയര്‍ലണ്ടിലെ വിതരണ ശൃംഖലയില്‍ 700 സ്ഥിരം തൊഴിലവസരങ്ങളാണ് ഓഫര്‍ ചെയ്യുന്നത്. ഇതില്‍ 150 എണ്ണം അത്‌ലോണിലാണ്.
രാജ്യമെമ്പാടുമായാണ് ബാക്കി 550 ഒഴിവുകള്‍. വര്‍ഷാവസാനത്തോടെ പൂര്‍ണ്ണ നിയമനമുണ്ടാകും.കോവിഡ് -19 പകര്‍ച്ചവ്യാധിയുണ്ടായിരുന്നിട്ടും കമ്പനിക്ക് ശക്തമായ ഒരു വര്‍ഷമാണ് ഇതെന്ന് ഡിപിഡി അയര്‍ലണ്ട് ചീഫ് എക്സിക്യൂട്ടീവ് ഡെസ് ട്രാവേഴ്‌സ് പറഞ്ഞു.
രാജ്യം പ്രതിസന്ധിയില്‍ നിന്ന് കരകയറുമ്പോള്‍ വളരുന്ന സമ്പദ്വ്യവസ്ഥയുടെ ഒരു ഭാഗമാണ് ഡെലിവറി മേഖലയെന്ന് പുതിയ ജോലികള്‍ പ്രഖ്യാപിച്ച് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.