വരുന്നത് ഡിജിറ്റല്‍ ഹെല്‍ത്ത് പാസ്‌പോര്‍ട്ടുകളുടെ കാലം,കോവിഡ് വാക്‌സിന്‍ പാസ്പോര്‍ട്ടുകളുടെ സാധ്യത തേടി സഞ്ചാരി സമൂഹം
ഡബ്ലിന്‍ : പകര്‍ച്ചവ്യാധിക്കാലത്ത് യാത്ര സുഗമമാക്കുന്നതിന് കോവിഡ് വാക്‌സിന്‍ പാസ്പോര്‍ട്ടുകളുടെ സാധ്യത തേടുകയാണ് വിമാനക്കമ്പനികളും വന്‍കിട യാത്രാ ഏജന്‍സികളും.യാത്രയ്ക്കുള്ള സുവര്‍ണ്ണാവസരമായോ വിവേചനവും മറ്റും ഒഴിവാക്കുന്നതിനുള്ള ഷോര്‍ട്ട് കട്ടായോ ഈ പാസ്‌പോര്‍ട്ടിനെ കാണുന്നവരുണ്ട്.
എന്നാല്‍ അയര്‍ലണ്ടുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഈ പാസ്‌പോര്‍ട്ടുകള്‍ ‘പാസാ’കുമോയെന്നാണ് അറിയേണ്ടത്.വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ യാത്രയിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കുമോയെന്നും പ്രതിരോധ കുത്തിവയ്പ് നടത്തിയ യാത്രികരെ ക്വാറന്റൈയ്‌നില്‍ നിന്ന് ഒഴിവാക്കുമോയെന്നൊക്കെയുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.
അയര്‍ലണ്ടില്‍ ഈ ആഴ്ച ലോക്ക്ഡൗണ്‍ യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. അവധിക്കാലയാത്രകള്‍ക്കും അനിവാര്യമല്ലാത്ത വിദേശയാത്രകള്‍ക്കുമൊന്നും ഇവിടെ അനുമതിയില്ല.5 കിലോമീറ്റര്‍ പരിധി ലംഘിക്കുന്നതിന് 500 യൂറോ പിഴയും പുറത്തേക്കു പോകുമ്പോഴും വരുമ്പോളും പിസിആര്‍ ടെസ്റ്റുകളും നിര്‍ബന്ധമാണ്. ഇതിന് 190 യൂറോ വരെ നല്‍കണം.കൂടാതെ തിരിച്ചെത്തുന്നവർക്ക് കുറഞ്ഞത് ആറ് ദിവസത്തെ ക്വാറന്റൈയ്‌നും ആവശ്യമാണ്.
വാക്‌സിന്‍ വ്യക്തികള്‍ക്ക് രോഗബാധ തടയുമെന്നോ മറ്റുള്ളവരിലേക്ക് പകരുന്നത് തടയുമെന്നോ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഐറീഷ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. അതിനാല്‍, അന്താരാഷ്ട്ര യാത്രാ നയങ്ങളില്‍ വാക്‌സിനേഷനുകള്‍ ചെലുത്തുന്ന സ്വാധീനത്തിന് ഇനിയും സ്ഥിരീകരണമായിട്ടില്ല.അതിനാല്‍ പ്രതിരോധ പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതിയ യാത്രാ നയം പരിഗണിക്കുമെന്നും എന്നാല്‍ യാത്രാനിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനാണ് ഇപ്പോഴത്തെ മുന്‍ഗണനയെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേ സമയം, ഐസ് ലാന്‍ഡ്, റോമാനിയ പോലുള്ള രാജ്യങ്ങള്‍ വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടുള്ളവരെ അതിര്‍ത്തി പരിശോധനയില്‍ നിന്നും ക്വാറന്റൈയ്ന്‍ ആവശ്യകതകളില്‍ നിന്നും ഒഴിവാക്കുന്നുണ്ട്.റൊമാനിയയിലെ
യാത്രാ ഇളവുകള്‍ പ്രസക്തമാകുന്നത്…
അനിവാര്യമല്ലാത്ത യാത്രകളെ തടയാനുള്ള സമയമാണിതെന്ന് ഏവരും സമ്മതിക്കുന്നുണ്ടെങ്കിലും വിനോദ സഞ്ചാര -വ്യോമയാന മേഖലകളെ സംബന്ധിച്ച് ഇത് വലിയ നിരാശയാണ് നല്‍കുന്നത്. അയര്‍ലണ്ടിലെ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ മേഖലകളില്‍ ജോലി ചെയ്യുന്നത്. ഒരു വര്‍ഷമായി നാട്ടിലേക്ക് മടങ്ങാനോ കുടുംബത്തെയും സുഹൃത്തുക്കളെയും കാണാനോ കഴിയാത്ത ആളുകളുമേറെയാണ്.വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടെത്തുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും സ്വതന്ത്രമായ യാത്ര സാധ്യമാകുമെന്നാണ് സഞ്ചാരി സമൂഹം കരുതുന്നത്.
ഡിജിറ്റല്‍ ഹെല്‍ത്ത് ‘പാസ്പോര്‍ട്ടുകള്‍ ‘ക്ലച്ച് പിടിക്കുമോ ?
യാത്രയ്ക്കുള്ള സുവര്‍ണ്ണ ടിക്കറ്റായി ഐ.എ.ടി.എയുടെ ട്രാവല്‍ പാസ് പോലുള്ള ഡിജിറ്റല്‍ ഹെല്‍ത്ത് ‘പാസ്പോര്‍ട്ടുകള്‍’മാറുമെന്നാ
മെഡിക്കല്‍ കാരണങ്ങളാല്‍ വാക്‌സിനേഷന്‍ എടുക്കാന്‍ കഴിയാത്തവരുടെ കാര്യവും അല്ലെങ്കില്‍ വാക്‌സിനേഷന്‍ വേണ്ടെന്നും വയ്ക്കുന്നവരുടെ കാര്യവും ഇതോടൊപ്പം പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ വാക്‌സിനെടുക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നത് വലിയ ആശ്വാസം പകരുന്നതാണെന്ന് വിമാനക്കമ്പനികളും ട്രാവൽ ഏജന്‍സികളും പറയുന്നു.കഴിഞ്ഞ ആഴ്ച ടൂറിസം അയര്‍ലന്‍ഡ് അതിന്റെ പ്രധാന ഉറവിട വിപണികളില്‍ ഗവേഷണ സര്‍വേ നടത്തിയിരുന്നു. അതില്‍ യുകെയില്‍ 78 ശതമാനം പേരും യുഎസില്‍ 82 ശതമാനം പേരും വാക്സിന്‍ എടുക്കുമെന്ന് പറഞ്ഞിരുന്നു. അതേസമയം, ജര്‍മ്മനിയില്‍ 68 ശതമാനവും ഫ്രാന്‍സില്‍ 45 ശതമാനമായും ഇത് കുറഞ്ഞു.
വാക്‌സിനുകള്‍ വേഗത്തില്‍ പുറത്തിറക്കാന്‍ കഴിയാത്ത രാജ്യങ്ങളുണ്ട്. അക്കാര്യങ്ങളും വാക്‌സിന്‍ പാസ്‌പോര്‍ട്ടുമായി പറക്കാന്‍ കൊതിക്കുന്നവര്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.