head1
head3

സിനിമാ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് സുകുമാരന് കോവിഡ്

നഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് സുകുമാരന് കോവിഡ് സ്ഥിരീകരിച്ചു. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജിനൊപ്പം സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൊച്ചിയിലാണ് ജനഗണമനയുടെ ചിത്രീകരണം നടന്നിരുന്നത്. ഇരുവര്‍ക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പൃഥ്വിക്കും ഡിജോയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സെറ്റിലുണ്ടായിരുന്ന അണിയറ പ്രവര്‍ത്തകരും താരങ്ങളും ക്വാറന്റൈനീല്‍ കഴിയേണ്ടി വരും.

കോവിഡ്   ബാധ  സ്ഥിരീകരിച്ചു കൊണ്ട്   പൃഥ്വിരാജ്    ട്വീറ്റ്  ചെയ്തിട്ടുമുണ്ട് 

പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയാണിത്. അടുത്തിടെ ജനഗണമന സെറ്റിലുളള സമയത്താണ് സുരാജിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. അന്നാണ് പൃഥ്വിക്കൊപ്പം അഭിനയിക്കുന്ന പുതിയ സിനിമയെ കുറിച്ച് നടന്‍ എല്ലാവരെയും അറിയിച്ചത്. ആടുജീവിതം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് അഭിനയിച്ചത് ഈ ചിത്രത്തിലാണ്.

കോവിഡ് കാലത്ത് തന്നെയാണ് നേരത്തെ ആടുജീവിതത്തിന്റെ ചിത്രീകരണവും നടന്നത്. എന്നാല്‍ അണിയറ പ്രവര്‍ത്തകരില്‍ ആര്‍ക്കും വൈറസ് ബാധയുണ്ടായിരുന്നില്ല. മാസങ്ങള്‍ നീണ്ടുനിന്ന ചിത്രീകരണത്തിനൊടുവില്‍ സുരക്ഷിതമായി തന്നെയാണ് പൃഥ്വിയും സംഘവും നാട്ടില്‍ തിരിച്ചെത്തിയത്.

സംവിധായകന്‍ ബ്ലെസി ഒരുക്കുന്ന എറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. ആടുജീവിതം, ജനഗണമന സിനിമകള്‍ക്ക് പുറമെ കൈനിറയെ ചിത്രങ്ങള്‍ നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം 2018ലാണ് ഡിജോ ജോസ് ആന്റണിയുടെ ആദ്യ ചിത്രമായ ക്വീന്‍ പുറത്തിറങ്ങിയത്.

ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു എത്തിയത്. ക്വീനിന് പിന്നാലെ രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ സിനിമയുമായി സംവിധായകന്‍ എത്തുന്നത്.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ജനഗണമന. സിനിമയില്‍ കോമഡിയും ചെയ്യുന്ന കഥാപാത്രമായിട്ടാണ് താന്‍ എത്തുന്നതെന്ന് മുന്‍പ് സുരാജ് വെഞ്ഞാറമൂട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.