head1
head3

അയര്‍ലണ്ടിലേക്കുള്ള വിമാനയാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കുന്നു.72 മണിക്കൂറിനുള്ളില്‍ നടത്തിയ നെഗറ്റീവ് പിസിആര്‍ പരിശോധനയ്ക്കാണ് മന്ത്രിസഭാ ഉപസമിതി
നിര്‍ദ്ദേശം.ആദ്യ ഘട്ടത്തില്‍ബ്രിട്ടന്‍ ,സൗത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മാത്രമേ ബാധകമാക്കുകയുള്ളു. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് ടെസ്റ്റ് സര്‍ട്ടിഫിക്കേറ്റ് വേണ്ടി വരും.

എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ ബോര്‍ഡിംഗ് വേളയില്‍ കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. അതില്ലാത്ത യാത്രക്കാരില്‍ നിന്നും പിഴയീടാക്കുകയോ നിര്‍ബന്ധിത ക്വറന്റൈനില്‍ വയ്ക്കുകയോ ചെയ്യും.ചുവപ്പ് പട്ടികയിലുള്ള രാജ്യങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ നെഗറ്റീവ് ടെസ്റ്റ് പരിഗണിക്കുന്നത്.

നെഗറ്റീവ് ടെസ്റ്റ് ആവശ്യമുള്ള സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കാത്ത യാത്രക്കാര്‍ അഞ്ച് ദിവസത്തേയ്ക്ക് അയര്‍ലണ്ടില്‍ മറ്റൊരു പിസിആര്‍ ടെസ്റ്റ് നടത്തുന്നതുവരെ അവരുടെ ചലനങ്ങള്‍ നിയന്ത്രിക്കണം. ഗ്രീന്‍ പട്ടികയിലെ രാജ്യങ്ങള്‍ക്ക് നെഗറ്റീവ് പരിശോധന ആവശ്യമില്ല.

അതിനിടെ അന്താരാഷ്ട്ര യാത്രയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യുകെ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് യിലെ യൂകെമുതിര്‍ന്ന മന്ത്രി മൈക്കല്‍ ഗോവ് പറഞ്ഞു. യൂകെ വഴിയ്ക്കുള്ള എല്ലാ യാത്രകളും നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശവും ഇതിലുണ്ട്.

ബ്രിട്ടന്‍ ,സൗത്ത് ആഫ്രിക്കന്‍ യാത്രക്കാര്‍ക്കുള്ള വിലക്ക് 48 മണിക്കൂര്‍ കൂടി നീട്ടാനും തീരുമാനമായി. ഇതു പ്രകാരം വെള്ളിയാഴ്ച രാത്രിയോടെയേ യാത്രാ വിലക്ക് നീങ്ങുകയുള്ളു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.