head3
head1

നിര്‍മ്മാണമേഖലയില്‍ ഈ വര്‍ഷം ആവശ്യക്കാരേറുമെന്ന് ഗവേഷണ റിപ്പോര്‍ട്ട്

ഡബ്ലിന്‍ : നൈപുണി ക്ഷാമം രൂക്ഷമായതിനാല്‍ നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാകും ഈ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടാവുകയെന്ന് ഗവേഷണ റിപ്പോര്‍ട്ട്.നിലവില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന മേഖലയാണ് കണ്‍സ്ട്രക്ഷന്‍ .ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള പ്രൊഫഷണലുകളുടെ കാര്യത്തിലും കണ്‍സ്ട്രക്ഷന്‍ മേഖലയ്ക്കാണ് ആധിപത്യം . സൈറ്റ് മാനേജര്‍മാര്‍ക്കാണ് ഏറ്റവും ഡിമാന്റ്. ഈ വര്‍ഷവും അങ്ങനെ തന്നെയായിരുന്നു.വര്‍ഷം തോറും 39 ശതമാനം എന്ന നിലയിലാണ് ഇവരുടെ ആവശ്യകത കൂടുന്നത്.

സൈറ്റ് എഞ്ചിനീയര്‍മാര്‍ ,പ്രൊജക്റ്റ് മാനേജര്‍മാര്‍ തുടങ്ങിയവര്‍ക്കൊക്കെ പിടിച്ചുപറിയായിരിക്കുമെന്നും ഐറിഷ് ജോബ്‌സില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നു.സൈറ്റ് എഞ്ചിനീയര്‍മാരുടെ ആവശ്യകത 15 ശതമാനവും പ്രോജക്ട് മാനേജര്‍മാരുടെ 10 ശതമാനവും വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

ഏറ്റവും കൂടുതല്‍ ആവശ്യമുള്ള രണ്ടാമത്തെ വിഭാഗം അക്കൗണ്ടന്റുമാരാണ്.നഴ്‌സുമാര്‍, അക്കൗണ്ടന്റുമാര്‍, ഫിനാന്‍ഷ്യല്‍ അക്കൗണ്ടന്റുമാര്‍ എന്നിവര്‍ക്കും ഏറെ ആവശ്യക്കാരുണ്ട്. കഴിവുള്ള പ്രതിഭകളെ ആകര്‍ഷിക്കുന്നതും നിലനിര്‍ത്തുന്നതും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണെന്നും ഗവേഷണം പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.