head1
head3

പ്രതീക്ഷയുടെ പൊന്‍പുലരിയിലേക്ക്….

ചിങ്ങം ഒന്ന്… പ്രതീക്ഷയുടെ പൊന്‍പുലരിയിലേക്ക് കണ്‍തുറക്കുകയാണ് ഓരോ മലയാളിയും. മലയാളികളുടെ പുതുവര്‍ഷദിനമാണ് ചിങ്ങം ഒന്ന്. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയും ഐശ്വര്യവും നിറയുന്ന ദിനങ്ങളാണ് മലയാളിക്ക്. സന്തോഷ പൂര്‍ണമായ പുതുവര്‍ഷത്തിലേക്കാണ് പൊന്നിന്‍ ചിങ്ങപ്പുലരിയെ മലയാളി വരവേല്‍ക്കുന്നത്.

ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകളുണര്‍ത്തിയാണ് ഓരോ ചിങ്ങമാസവും എത്തുന്നത്. ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുലരിയാണ്. മലയാളത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസം മലയാള ഭാഷാ മാസമെന്നും അറിയപ്പെടുന്നു.

ചിങ്ങം പുലരുന്നത് മുതല്‍ മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ മലയാളിയും മലയാള മണ്ണും ഒരുങ്ങും. പൂക്കളത്തിന് ശോഭ പകരാന്‍ തുമ്പയും മുക്കുറ്റിയും പൂക്കുന്നകാലം. സ്വര്‍ണക്കതിരുകള്‍ നിറഞ്ഞ പാടങ്ങള്‍ വിളവെടുപ്പിന് പാകമാകുന്ന കാലം. പ്രതീക്ഷയുടെ ചിങ്ങപ്പുലരിയിലേക്ക് മലയാളി കണ്‍തുറക്കുമ്പോള്‍ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവര്‍ഷം പുലരട്ടെ.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a

Comments are closed.