ഡബ്ലിന്‍ : വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡബ്ലിനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണാതായ മൂന്നര വയസുകാരന്റെ പേരില്‍ ചൈല്‍ഡ് ബെനഫിറ്റ് വാങ്ങിയെടുക്കാനുള്ള ശ്രമത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.
കുട്ടി മരിച്ചിരിക്കാമെന്നും മൃതദേഹം കുഴിച്ചിട്ടിരിക്കാമെന്നാണ് ഡിറ്റക്ടീവുകള്‍ ഇപ്പോള്‍ സംശയിക്കുന്നത്.
മൂന്നര വയസ്സുള്ളപ്പോഴാണ് ആണ്‍കുട്ടിയെ കാണാതായത്.ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ തുസ്ലയാണ് കേസ് ഗാര്‍ഡയ്ക്ക് റിപ്പോര്‍ട്ട് ചെയ്തത്.സാമൂഹിക ക്ഷേമ പെന്‍ഷനുള്ള അപേക്ഷ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് കേസ് തുസ്ലയുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ടുസ്ല പരിശോധന നടത്തി.കുട്ടി സ്‌കൂളില്‍ പോയിരിക്കുകയാണ് എന്ന് ബന്ധുക്കള്‍ അറിയിച്ചെങ്കിലും ഇത് സംബന്ധിച്ച രേഖകളൊന്നും കണ്ടെത്താനായില്ല.തുടര്‍ന്ന് വെള്ളിയാഴ്ചയാണ് സ്വോര്‍ഡ്സ് ഗാര്‍ഡ സ്റ്റേഷനില്‍ വിവരം അറിയിച്ചത്.ഗാര്‍ഡ സ്റ്റേഷനില്‍ ഇന്‍സിഡന്റ് റൂമും സ്ഥാപിച്ചിട്ടുണ്ട്.
കേസ് വെള്ളിയാഴ്ച ഗാര്‍ഡയ്ക്ക് റഫര്‍ ചെയ്തതായി തുസ്ല പറഞ്ഞു.കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗാര്‍ഡയ്ക്ക് നല്‍കിയിട്ടിട്ടുണ്ടെന്നും തുസ്ല പറഞ്ഞു.നോര്‍ത്ത് കൗണ്ടി ഡബ്ലിനിലെ ഡൊണാബേറ്റിലെ ദി ഗാലറിയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ഗാര്‍ഡ തിരച്ചില്‍ നടത്തി .കുട്ടിയുടെ ബന്ധുക്കളുമായും സംസാരിച്ചു.
ഗാര്‍ഡ, കുട്ടിയുടെ സ്ഥിതി കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ ഹെഡ്ക്വാര്‍ട്ടേഴ്‌സ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.ഈ കേസിനെക്കുറിച്ച് തുസ്ലയുടെ ചീഫ് എക്‌സിക്യൂട്ടീവുമായി സംസാരിച്ചതായി ശിശുക്ഷേമ വകുപ്പ് മന്ത്രി നോര്‍മ ഫോളി പറഞ്ഞു.ഇതിന്റെ പുരോഗതി വിശദമായി അറിയിക്കാന്‍ തുസ്ലയോട് ആവശ്യപ്പെട്ടു.കാണാതായ ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും ആന്‍ ഗാര്‍ഡയുടെ അന്വേഷണവുമായി ബന്ധപ്പെട്ടവര്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.