head3
head1

ആശ വേണ്ട… ഒക്ടോബര്‍ ബജറ്റില്‍ രണ്ടാം ഘട്ട ചൈല്‍ഡ് ബെനെഫിറ്റ് സ്‌കീം ഉണ്ടാകില്ല

ഡബ്ലിന്‍ : സര്‍ക്കാരിന്റെ ഒക്ടോബര്‍ ബജറ്റില്‍ രണ്ടാം ഘട്ട ചൈല്‍ഡ് ബെനെഫിറ്റ് സ്‌കീം ഉണ്ടാകില്ല.ഇത്തരത്തിലുള്ള സ്‌കീമുകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നു. രണ്ടാം ഘട്ട ചൈല്‍ഡ് ബെനഫിറ്റ് സ്‌കീം ബജറ്റിലുണ്ടാകുമെന്ന് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസും പബ്ലിക് എക്സപെന്റിച്ചര്‍ മന്ത്രി പാസ്‌കല്‍ ഡോണോയും നേരത്തേ വെളിപ്പെടുത്തിയിരുന്നു.ഇതിന്റെയൊക്കെ ആഹ്ലാദം നശിപ്പിക്കുന്ന പ്രസ്താവനയാണ് സാമൂഹിക സുരക്ഷാ മന്ത്രി ദാര കാലിയറി ഇന്നലെ നടത്തിയത്.

50,000ത്തിലധികം കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കഴിയുമെന്ന് ഇ എസ് ആര്‍ ഐ വ്യക്തമാക്കിയ സ്‌കീമാണ് ബജറ്റിലുണ്ടാകില്ലെന്ന് വ്യക്തമായത്. കുട്ടികളിലെ ദാരിദ്ര്യവുമായി ബന്ധപ്പെട്ട ഉച്ചകോടിയിലാണ് ഇ എസ് ആര്‍ ഐയുടെ രണ്ടാം ഘട്ട ചൈല്‍ഡ് ബെനെഫിറ്റ് സ്‌കീം ശുപാര്‍ശയെക്കുറിച്ച് മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞത്.സാമൂഹിക സുരക്ഷാ മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെന്നും ഈ സ്‌കീമോ തത്തുല്യമായ പദ്ധതികളോ ബജറ്റിലുണ്ടാകുമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

എന്നാല്‍ ഈ വിഷയത്തില്‍ ചര്‍ച്ചകളും മറ്റും നടക്കുന്നുണ്ടെങ്കിലും, അടുത്ത മാസത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ പദ്ധതിയുണ്ടാകില്ലെന്ന് കാലിയറി പറഞ്ഞു.രണ്ടാം ഘട്ട ചൈല്‍ഡ് ബെനഫിറ്റ് സ്‌കീം സര്‍ക്കാരിന്റെ പ്രതിബദ്ധതയാണെന്നും 2027ലെ ബജറ്റിന് മുമ്പ് ഈ നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.ചൈല്‍ഡ് സപ്പോര്‍ട്ട് പേയ്‌മെന്റില്‍ സര്‍ക്കാര്‍ 780 മില്യണ്‍ യൂറോ ചെലവിടുമെന്നും മന്ത്രി വിശദീകരിച്ചു.
താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ ലക്ഷ്യംവയ്ക്കുന്നതാണ് സെക്കന്റ് ടയര്‍ ചൈല്‍ഡ് ബെനഫിറ്റ് സ്‌കീം.നിലവിലെ ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് സാര്‍വത്രികമാണ്, കുട്ടികളുള്ള എല്ലാ കുടുംബങ്ങള്‍ക്കും വരുമാനം പരിഗണിക്കാതെ ഇത് ലഭിക്കും.ഇതിന് പുറമേയാണ് ഏറ്റവും താഴ്ന്ന വരുമാനമുള്ളവര്‍ക്ക് ചൈല്‍ഡ് സപ്പോര്‍ട്ട് പേയ്‌മെന്റും പ്രഖ്യാപിച്ചത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Leave A Reply

Your email address will not be published.