ന്യൂഡല്‍ഹി: ഇന്ത്യക്കിത് അഭിമാന നിമിഷമാണ്.നമ്മുടെ സ്വന്തം ചന്ദ്രയാന്‍- 3 ചന്ദ്രോപരിതലത്തില്‍ തൊട്ടിരിക്കുകയാണ്.
നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം 6.04 ന് തന്നെയാണ് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിം?ഗ് നടത്തിയത്. ദൗത്യം വിജയിച്ചതിന് പിന്നാലെ ഐഎസ്ആര്‍ഒ എക്സില്‍ പോസ്റ്റ് ചെയ്ത വൈറലായ കുറിപ്പ് ഇങ്ങനെയാണ് . ‘ചന്ദ്രയാന്‍-3 ദൗത്യം: ‘ഇന്ത്യ, ഞാന്‍ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തി, നിങ്ങളും!’: ചന്ദ്രയാന്‍-3 വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു! അഭിനന്ദനങ്ങള്‍, ഇന്ത്യ,’
ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യം എന്ന നേട്ടമാണ് ഇതിലൂടെ ഇന്ത്യ സ്വന്തമാക്കിയത്. അതേസമയം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ആദ്യ രാജ്യം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി,
ആകാശം അതിരല്ല എന്നാണ് സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നവര്‍ പറയാറുള്ളത്. ഇന്ത്യ അത് ഒരിക്കല്‍ കൂടി പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണെങ്കിലും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയ പ്രഥമരാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇതിന് മുന്‍പ് ചന്ദ്രനിലിറങ്ങിയ മൂന്ന് രാജ്യങ്ങളേയും പിന്തുടരാതെ ഇന്ത്യ ദക്ഷിണധ്രുവം തിരഞ്ഞെടുക്കുകയായിരുന്നു.
ലോകരാജ്യങ്ങള്‍ തെല്ല് ആശങ്കയോടെയായിരുന്നു ഇന്ത്യയുടെ ഈ നീക്കത്തെ കണ്ടിരുന്നത്. കാരണം നിറയെ പാറകളും ഗര്‍ത്തങ്ങളും ഉള്ള ചന്ദ്രോപരിതലത്തില്‍ നിലവില്‍ പര്യവേക്ഷണം ചെയ്ത സ്ഥലത്ത് തന്നെ ഇറങ്ങുക എന്നത് ദുഷ്കരമായിരുന്നു. അവിടെയാണ് ഇതിന് മുന്‍പ് ആരും പര്യവേക്ഷണം ചെയ്തിട്ടില്ലാത്ത ദക്ഷിണധ്രുവത്തിലേക്ക് ഇന്ത്യ ഒരു പേടകത്തെ ഇറക്കിയിരിക്കുന്നത്.
ലാന്‍ഡിം?ഗ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ അവസാന ഘട്ട കമാന്‍ഡുകള്‍ പേടകത്തിലേക്ക് അയച്ചിരുന്നു. അതിന് ശേഷം പേടകത്തിലെ സോഫ്റ്റ് വെയറാണ് നിയന്ത്രണം ഏറ്റെടുത്തത്. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോ മീറ്റര്‍ വേ?ഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേ?ഗം കുറച്ച് സെക്കന്റില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയില്‍ എത്തിച്ചതിന് പിന്നാലെയാണ് ലാന്റിം?ഗ് പൂര്‍ത്തിയാക്കുന്നത്.
അടുത്ത 14 ദിവസത്തേക്ക് (ഒരു ചാന്ദ്രദിനം) പ്രഗ്യാന്‍ റോവര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് ചിത്രങ്ങളും ഡാറ്റയും അയയ്ക്കും. സോളാര്‍ സെല്ലുകള്‍ ഉപയോഗിച്ചാണ് റോവറിന്റെ പ്രവര്‍ത്തനം. 14 ദിവസത്തിന് ശേഷം റോവറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകും.
അതേസമയം ചന്ദ്രയാന്‍-3 ന്റെ ലാന്‍ഡിംഗ് വലിയ പൊടിപടലങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പൊടി നീങ്ങിയാലേ റോവര്‍ പ്രഗ്യാന്‍ ഉരുളുകയുള്ളു. ഭൂമിയില്‍ നിന്ന് വ്യത്യസ്തമായി ഗുരുത്വാകര്‍ഷണം കുറവായതിനാല്‍ കണക്കിലെടുക്കുമ്പോള്‍ പൊടി ചന്ദ്രനില്‍ അടിഞ്ഞുകൂടില്ല. ജൂലൈ 14 നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നത്. ആഗസ്റ്റ് 5-ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് ലാന്‍ഡറിന് വിക്രം എന്ന പേര് നല്‍കിയിരിക്കുന്നത്.
ചാന്ദ്ര ദൗത്യത്തിന് ശേഷം, ഐ എസ് ആര് ഒ നിരവധി പദ്ധതികള്‍ പരിഗണിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് സൂര്യനെ പഠിക്കാനുള്ള ഒരു ദൗത്യവും മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗന്യാനുമാണ്. സൂര്യനെക്കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യന്‍ നിരീക്ഷണ കേന്ദ്രമായ ആദിത്യ-എല്‍1 വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്. മിക്കവാറും സെപ്റ്റംബര്‍ ആദ്യവാരം തന്നെ ഇതുണ്ടാകും എന്നാണ് കരുതുന്നത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.