head3
head1

യൂറോസോണിലെ ബിസിനസ്സ് പ്രവര്‍ത്തനത്തില്‍ കുതിപ്പുമാത്രം, വളര്‍ച്ച 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ഡബ്ലിന്‍: കോവിഡ് കാലത്തും യൂറോസോണിലെ ബിസിനസ്സ് പ്രവര്‍ത്തനത്തത്തില്‍ കിതപ്പില്ല, കുതിപ്പുമാത്രം. കഴിഞ്ഞ 15 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് യൂറോ സോണ്‍ വളര്‍ച്ചയെന്ന് ഐഎച്ച്എസ് മാര്‍ക്കറ്റ് സര്‍വേ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മാസം ചില സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നുണ്ടായ കുറവിനെ മറികടന്നാണ് ഈ വളര്‍ച്ചയെന്ന് സര്‍വെ വ്യക്തമാക്കുന്നു.

വര്‍ദ്ധിച്ചുവരുന്ന വാക്സിനേഷന്‍ കൊണ്ടുവന്ന ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ വളര്‍ച്ചയെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ് പറയുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ ജര്‍മ്മനിയാണ് മുന്നിലെത്തിയത്. ഫ്രാന്‍സും നില മെച്ചപ്പെടുത്തി.

പാന്‍ഡെമിക് വീണ്ടെടുക്കലിന് ശേഷം ആദ്യമായി നിര്‍മ്മാണ മേഖലയെ മറികടന്ന് സേവനമേഖല വളര്‍ച്ച നേടിയതായും സര്‍വേ പറയുന്നു. തൊഴില്‍ വളര്‍ച്ച കഴിഞ്ഞ 21 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും സര്‍വെ വെളിപ്പെടുത്തി.

കോര്‍പ്പറേറ്റ് കോണ്‍ഫിഡന്‍സ് സംബന്ധിച്ച പിഎംഐ കോമ്പോസിറ്റ് റീഡിംഗ് ഓഗസ്റ്റില്‍ 59.5 ആയി കുറഞ്ഞിരുന്നു. ജൂലൈയില്‍ ഇത് 60.2 ആയിരുന്നു. എന്നിരുന്നാലും 50ന് മുകളിലുള്ള കണക്ക് വളര്‍ച്ചയെ സൂചിപ്പിക്കുന്നതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോവിഡ് ഡെല്‍റ്റ വേരിയന്റ് ഭീഷണിയെക്കുറിച്ചുള്ള ചില ആശങ്കകളാണ് ഈ കുറവുണ്ടാക്കിയത്. എന്നാല്‍ ശക്തമായി തിരിച്ചെത്തിയ യൂറോസോണ്‍ പ്രതിസന്ധിയെ മറികടക്കുകയായിരുന്നു.

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.