head3
head1

ബാങ്ക് ഓഫ് അയര്‍ലണ്ട് 130 ഐടി സ്പെഷ്യലിസ്റ്റുകളെ നിയമിക്കുന്നു

ഡബ്ലിന്‍ : ഡിജിറ്റലേഷന്റെ ഭാഗമായി ബാങ്ക് ഓഫ് അയര്‍ലണ്ട് 130 ഐടി സ്പെഷ്യലിസ്റ്റുകളെ നിയോഗിക്കുന്നു. ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഇന്‍-ഹൗസ് ടെക് ടീമിനെ ശക്തിപ്പെടുത്തുന്നതിനാണ് കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുന്നത്.ടെക്നിക്കല്‍ ആര്‍ക്കിടെക്റ്റുകള്‍, സോഫ്റ്റ്വെയര്‍ ഡവലപ്പര്‍മാര്‍, എന്‍ജിനീയര്‍മാര്‍, പ്രത്യേക പ്രോജക്ട് മാനേജര്‍മാര്‍, സ്‌ക്രം മാസ്റ്റേഴ്സ്, ഡാറ്റാ അനലിസ്റ്റുകള്‍ എന്നിവരെയാണ് ബാങ്ക് ഡിജിറ്റല്‍ അജണ്ടയുടെ ഭാഗമായി തേടുന്നത്.

പുതിയ റോളുകളില്‍ 30 എണ്ണം റിക്രൂട്ട്‌മെന്റിന്റെ ഘട്ടത്തിലാണ്. 100 റോളുകള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട് .അടുത്ത 12 മാസത്തിനുള്ളില്‍ ഈ തസ്തികകളില്‍ നിയമനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

ഈ മാസം ആദ്യം രണ്ട് അധിക വിദൂര വര്‍ക്കിംഗ് ഹബുകള്‍ തുറന്നുകൊണ്ട് പുതിയ ഹൈബ്രിഡ് വര്‍ക്കിംഗ് മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജാക്കി നോക്സ് പറഞ്ഞു.ബാങ്കിംഗ് വേഗത ദ്രുതഗതിയില്‍ മാറുകയാണ്. അത് പരമ്പരാഗത ഓഫ്‌ലൈന്‍ ബാങ്കിംഗും 24/7 ഡിജിറ്റല്‍ സേവനങ്ങളും ചേരുന്ന സുപ്രധാന ഘട്ടത്തിലെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അരലക്ഷത്തോളം ഉപഭോക്താക്കള്‍ ബാങ്ക് ഓഫ് അയര്‍ലന്‍ഡ് ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യുന്നുണ്ട്. വാര്‍ഷിക കോണ്‍ടാക്റ്റ്ലെസ് ഇടപാടുകള്‍ 100മി.വര്‍ദ്ധിച്ചുവെന്നും നോക്സ് കൂട്ടിച്ചേര്‍ത്തു.

ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ധനകാര്യ സേവന സഹമന്ത്രി സീന്‍ ഫ്ളെമിംഗ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.