head3
head1

മുപ്പതുവര്‍ഷ കാലാവധിയില്‍ ഫിക്സഡ് നിരക്കില്‍ മോര്‍ട്ട്ഗേജ് സ്‌കീമുമായി അവന്റ് മണി

ഡബ്ലിന്‍ : മോര്‍ട്ട്ഗേജ് വിപണിയില്‍ സ്വകാര്യ കമ്പനികള്‍ തമ്മില്‍ മല്‍സരം കൊഴുക്കുന്നു. മുപ്പതുവര്‍ഷ കാലാവധിയില്‍ ഫിക്സഡ് നിരക്കില്‍ മോര്‍ട്ട് ഗേജ് അനുവദിക്കുമെന്നാണ് അവന്റ് മണിയുടെ പുതിയ ഓഫര്‍.ഫിനാന്‍സ് അയര്‍ലന്‍ഡ് 20 വര്‍ഷത്തെ നിശ്ചിത നിരക്ക് അവതരിപ്പിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അവന്റ് മണിയുടെ ‘കടന്നാക്രമണം’. ഈ പ്രഖ്യാപനം മോര്‍ട്ട് ഗേജ് വിപണിയില്‍ ഇനിയും പുതിയ പരീക്ഷണങ്ങള്‍ക്ക് മറ്റ് കമ്പനികളെ നിര്‍ബന്ധിതരാക്കുമെന്നാണ് കരുതുന്നത്.പുതിയ അവന്റ് മണി ഉല്‍പ്പന്നങ്ങള്‍ ജൂണ്‍ 25 മുതല്‍ ലഭ്യമാകും.30 വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ വായ്പ പ്രഖ്യാപിച്ചതോടെ ഫിനാന്‍സ് അയര്‍ലണ്ടിന്റെ ഓഫറിനെ നിഷ്പ്രഭമാക്കിയിരിക്കുകയാണ് അവന്റ് മണി.

മോര്‍ട്ട്ഗേജെടുക്കുന്നവര്‍ക്ക് ഫികസ്ഡ് നിരക്കില്‍ അവരുടെ മുഴുവന്‍ കാലാവധിയും കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതാണ് അവന്റ് മണിയുടെ വാഗ്ദാനം. 30 വര്‍ഷത്തെ കാലാവധിയുടെ പലിശനിരക്ക് 60% ലോണ്‍ ടു വാല്യു (എല്‍ടിവി) അനുപാതത്തിന് 2.85% മുതലാണ് ആരംഭിക്കുക.ഒരു മോര്‍ട്ട്ഗേജില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്ക് 15 വര്‍ഷത്തെ 60% എല്‍ടിവി അനുപാത വായ്പയില്‍ 2.25% നിരക്കിലും ലഭ്യമാണ്.

30 വര്‍ഷ സ്‌കീമില്‍ 90% കടം വാങ്ങുന്നയാള്‍ക്ക് 3.1%പലിശയ്ക്കും മോര്‍ട്ട്ഗേജ് ലഭ്യമാകും.ഫിനാന്‍സ് അയര്‍ലന്‍ഡിന്റേതിന്് സമാനമായി പ്രതിവര്‍ഷ ബാലന്‍സിന്റെ 10% വാര്‍ഷിക ഓവര്‍പേയ്‌മെന്റ് പരിധിയും അവന്റ് മണി സ്‌കീമില്‍ ഉള്‍പ്പെടുന്നു.

ഒരു മോര്‍ട്ട്ഗേജിലെ ആദ്യകാല റിഡംപ്ഷന്‍ ഫീസ് 2% ആയാണ് അവന്റ് മണി പദ്ധതിയില്‍ കണക്കാക്കുന്നത്. 10 വര്‍ഷത്തിനുശേഷം ഇത് 1.5% ആയി കുറയുന്നു. ഇത് ആദ്യ ദശകത്തില്‍ ഫിനാന്‍സ് അയര്‍ലണ്ടിനേക്കാള്‍ കുറവാണ്.വീട് സ്വന്തമായതിനു ശേഷവും അവരുടെ പണയം അവന്റുമായി തുടര്‍ന്നാല്‍ ആദ്യകാല വീണ്ടെടുക്കല്‍ ഫീസ് തിരികെ ലഭിക്കുമെന്ന ആകര്‍ഷണവുമുണ്ട്.

പ്രതിമാസ ഔട്ട്‌ഗോയിംഗിലും ദീര്‍ഘകാല സമ്പാദ്യത്തിലും ഫ്ളക്സിബിലിറ്റിയിലും എന്നിവയില്‍ കൃത്യത ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ ഉല്‍പ്പന്നം ആകര്‍ഷകമായ ഓപ്ഷനാകുമെന്ന് അവന്റ് മണി ഫോര്‍ മോര്‍ട്ട്ഗേജസ് ഹെഡ് ബ്രയാന്‍ ലാന്‍ഡെ പറഞ്ഞു.

അവന്റ് മണി

സ്പാനിഷ് ബാങ്കിംഗ് ഗ്രൂപ്പായ ബാങ്കിന്ററിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ അവന്റ് മണി പണയവും വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും സ്വന്തം നിലയിലും ആന്‍ പോസ്റ്റ് മണി, ചില്‍ മണി, മറ്റ് പങ്കാളികള്‍ എന്നിവയിലൂടെയും നല്‍കുന്നു.ഇതിന്റെ മോര്‍ട്ട്ഗേജുകള്‍ ചില മോര്‍ട്ട്ഗേജ് ബ്രോക്കര്‍മാര്‍ വഴിയും ലഭ്യമാണ്. കൂടാതെ ഡബ്ലിന്‍, കോര്‍ക്ക്, ഗാള്‍വേ, ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലുള്ള ആദ്യ വാങ്ങലുകാര്‍, മൂവേഴ്സ്, സ്വിച്ചര്‍മാര്‍ എന്നിവര്‍ക്കും അവരുടെ കമ്മ്യൂട്ടര്‍ ബെല്‍റ്റുകള്‍ക്കും വായ്പകള്‍ ലഭ്യമാണ്.

അത്ലോണ്‍, കാര്‍ലോ ടൗണ്‍, ഡണ്ടാള്‍ക്ക്, കില്‍കെന്നി സിറ്റി, പോര്‍ട്ട്‌ലീഷ് , വെക്സ്ഫോര്‍ഡ് എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഇവ ലഭ്യമാണ്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.