1.95% മുതല്‍ പലിശ നിരക്ക്,ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ഫിസക്സഡ് മോര്‍ട്ട്ഗേജ് ഓഫറുകളുമായി അവന്റ് മണി.
ഡബ്ലിന്‍ : ഐറിഷ് വായ്പാ വിപണിയില്‍ നാല്, പത്ത് വര്‍ഷത്തേയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ഫിസക്സഡ് മോര്‍ട്ട്ഗേജുകള്‍ ഓഫര്‍ ചെയ്ത് അവന്റ് മണി.ഉപയോക്താക്കള്‍ക്ക് നേട്ടമുണ്ടാക്കുന്നതിനായി നിലവിലുള്ള ഏഴ് വര്‍ഷത്തെ ഫിക്സഡ് നിരക്ക് കുറയ്ക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
പത്തുവര്‍ഷത്തെ ഫികസഡ് നിരക്കുകള്‍ 2.1 ശതമാനത്തില്‍ നിന്നാണ് ആരംഭിക്കുകയെന്ന് അവന്റ് മണി പറഞ്ഞു.പുതിയ പത്തുവര്‍ഷത്തെ ഫികസ്ഡ് നിരക്കില്‍ അവന്റ് മണിയിലേക്ക് മാറുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ പഴയ മോര്‍ട്ട്ഗേജിനെ അപേക്ഷിച്ച് പ്രതിമാസം 45 യൂറോയുടെ ഇളവ് ലഭിക്കും.മൊത്തം വായ്പാ കാലത്തേയ്ക്ക് കണക്കാക്കുമ്പോള്‍ 12,685 യൂറോയുടെ നേട്ടമാണ് ഓരോ ഉപഭോക്താവിനും ലഭിക്കുക.
ഈ കണക്കുകൂട്ടല്‍ 25 വര്‍ഷത്തെ മോര്‍ട്ട്ഗേജ്,3,00,000 യൂറോ ബാലന്‍സ്, 60% മൂല്യമുള്ള വായ്പ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കെന്നും അവന്റ് വ്യക്തമാക്കി.
പുതിയ നാല് വര്‍ഷത്തെ ഫിക്സഡ് നിരക്കുകള്‍ 1.95 ശതമാനത്തില്‍ നിന്ന് ആരംഭിക്കും.അവന്റ് മണി വായ്പയുടെ നിലവിലുള്ള ഏഴ് വര്‍ഷത്തെ നിശ്ചിത നിരക്കിന്റെ വില 60മുതല്‍ 90 ശതമാനം വരെ കുറയ്ക്കുന്നതാണ് ഇത്.
അവന്റ് മണിയില്‍ നിന്ന് ഏഴ് വര്‍ഷത്തെ ഫിക്സഡ് നിരക്ക് മോര്‍ട്ട് ഗേജ് ആദ്യമായി വാങ്ങുന്നവര്‍ക്ക് പ്രതിമാസം 134 യൂറോയും ആകെ വായ്പാ കാലയളവില്‍ 26,032 യൂറോയും ലാഭിക്കാനാകുമെന്ന് കമ്പനി പറയുന്നു.30 വര്‍ഷത്തെ മോര്‍ട്ട്ഗേജ്, 3,00,000 യൂറോ ബാലന്‍സ്, 80% മൂല്യമുള്ള വായ്പ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടലെന്ന് കമ്പനി വിശദീകരിക്കുന്നു.
സെന്‍ട്രല്‍ ബാങ്ക് അംഗീകാരമുള്ള 35 മോര്‍ട്ട്ഗേജ് ബ്രോക്കര്‍മാരുടെ പാനല്‍ വഴി അവന്റ് മണി മോര്‍ട്ട്ഗേജുകള്‍ സ്വന്തമാക്കാമെന്ന് കമ്പനി അറിയിച്ചു.ഡബ്ലിന്‍, കോര്‍ക്ക്, ഗോള്‍വേ, ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവയും അവയുടെ ചുറ്റുമുള്ള കമ്യൂട്ടഡ് ബെല്‍റ്റുകളിലും അത്ലോണ്‍, കാര്‍ലോ ടൗണ്‍, ഡണ്ടാല്‍ക്ക്, കില്‍കെന്നി സിറ്റി, പോര്‍ട്ട്‌ലൂയിസ്, വെക്സ്ഫോര്‍ഡ് ടൗണ്‍ എന്നിവിടങ്ങളിലും മോര്‍ട്ട്ഗേജുകള്‍ ലഭ്യമാണ്.
കുറഞ്ഞ പലിശനിരക്ക് ഇനിയും കൂടുതല്‍ കാലം ലോക്ക് ഇന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഒരു ഓപ്ഷനാണ് പുതിയ പത്തുവര്‍ഷത്തെ ഫിക്സഡ് നിരക്കിലുള്ള മോര്‍ട്ട്ഗേജെന്ന് അവന്റ് മണി ഫോര്‍ മോര്‍ട്ട്ഗേജസ് ഹെഡ് ബ്രയാന്‍ ലാന്‍ഡെ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Comments are closed.