head3
head1

അയര്‍ലണ്ടിലെ പോസ്റ്റ് ഓഫീസുകള്‍ രൂപം മാറുമ്പോള്‍…

ഡബ്ലിന്‍: ആന്‍ പോസ്റ്റ് മോര്‍ട്ട്‌ഗേജ് വിപണിയിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുന്ന മോര്‍ട്ട്‌ഗേജ് സ്‌കീമുകള്‍ അടുത്ത വര്‍ഷം മുതല്‍ തുടങ്ങുന്നത് മറ്റു പങ്കാളികളുമായി ചേര്‍ന്നാവും..ആദ്യ ഘട്ടത്തില്‍ റസിഡന്‍ഷ്യല്‍ മോര്‍ട്ട്‌ഗേജുകള്‍ക്ക് മുന്‍ഗണന നല്‍കും.

നിലവില്‍ ബാങ്ക് ഓഫ് അയര്‍ലണ്ടുമായും എ.ഐ.ബിയുമായും ആന്‍ പോസ്റ്റിന് പങ്കാളിത്തമുണ്ട്.എസ് എം ഇ കള്‍ക്കുള്ള വായ്പകളും അടുത്ത വര്‍ഷം മുതല്‍ വിതരണം ചെയ്യും.

ആന്‍ പോസ്റ്റ് മണിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ ആരംഭിക്കുന്നതോടൊപ്പം . ഏഴു മുതല്‍ 15 വയസ് വരെ പ്രായമുളളവര്‍ക്ക് വേണ്ടി കറന്റ് അകൗണ്ടും അവതരിപ്പിക്കും.

ഇന്‍ഡസ്ട്രി ലീഡിംഗ് പ്രോഡക്റ്റുകള്‍ എന്നാണ് ആപ്പിനെയും പുതിയ കറന്റ് അകൗണ്ടിനെയും ആന്‍ പോസ്റ്റ് റീട്ടെയില്‍ ഹെഡ് ഡെബി ബൈര്‍ന്‍ വിശേഷിപ്പിച്ചത്. ആന്‍ പോസ്റ്റ് ഉപഭോക്താകള്‍ക്ക് ദൈനംദിന ബാങ്കിംഗ് ആവശ്യങ്ങളില്‍ മികച്ച അനുഭവം നല്‍കി സാമ്പത്തിക ഇടപാടുകളില്‍ സ്വയംപര്യാപ്തത നേടാനും സാമ്പത്തിക ശീലങ്ങള്‍ രൂപപ്പെടുത്താനും സഹായിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ സംവിധാനങ്ങള്‍ കൗമാരക്കാര്‍ക്ക് സാമ്പത്തിക സാക്ഷരതയും സ്വാതന്ത്ര്യവും നല്‍കുമെന്ന് ബൈര്‍ന്‍ അഭിപ്രായപ്പെട്ടു. ആപ്പിലേയ്ക്ക് വരും മാസങ്ങളില്‍ പുതിയ ഫീച്ചറുകള്‍ കൂട്ടിചേര്‍ക്കും . റീറ്റെയില്‍ ബാങ്കിംഗ് മേഖലയില്‍ ഒരു ചലഞ്ചര്‍ എന്ന നിലയില്‍ ആന്‍ പോസ്റ്റ് ഉയര്‍ന്നു വരുമെന്ന് അവര്‍ പറഞ്ഞു.

അള്‍സ്റ്റര്‍ ബാങ്കും കെ.ബി.സി അയര്‍ലണ്ട് ബാങ്കും രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച സാഹചര്യത്തില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിപണിയില്‍ പ്രവേശിക്കാന്‍ കൂടുതല്‍ മികച്ച അവസരം വരാനില്ലെന്ന് ആന്‍ പോസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് മക്‌റെ ഡ്മണ്ട് പറഞ്ഞു. കൂടുതല്‍ പോസ്റ്റ് ഓഫീസുകള്‍ അടച്ച്പൂട്ടുന്നത് ഒഴിവാക്കാനാകില്ലെങ്കിലും ഗ്രൂപ്പിന് പ്രതീക്ഷ നിറഞ്ഞ ഭാവിയാണ് മുമ്പിലുള്ളതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കോ- ലോക്കേഷന്‍ ഘടനയാണ് ശൃംഖലയ്ക്ക് വിഭാവനം ചെയ്യുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും കണ്‍വീനീയന്‍സ് സ്റ്റോറുകള്‍ക്കുള്ളിലും പോസ്റ്റ് ഓഫീസുകള്‍ ഇടം പിടിക്കും. ഒറ്റപ്പെട്ട, വരുമാനം കുറഞ്ഞ ചില ഓഫീസുകള്‍ അടച്ച്പൂട്ടും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.