head3
head1

ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി എ .ഐ .ബി

ഡബ്ലിന്‍ : ജീവനക്കാര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിക്കൊണ്ട് എ .ഐ .ബി ഫുള്‍ ഹൈബ്രിഡ് മോഡല്‍ പരീക്ഷിക്കുന്നു.ഈ പദ്ധതികളെക്കുറിച്ച് ബാങ്ക് ജീവനക്കാരെ അറിയിച്ചു കഴിഞ്ഞു.എ ഐ ബിയും ഫിനാന്‍ഷ്യല്‍ സര്‍വീസസ് യൂണിയനും സംയുക്തമായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച വര്‍ക്ക് ലൈഫ് ഗൈഡിംഗ് പ്രിന്‍സിപ്പിളിന്റെ ഭാഗമായാണ് പുതിയ ഹൈബ്രിഡ് വര്‍ക്കിംഗ് മോഡല്‍ പ്രവാര്‍ത്തികമാക്കുന്നത്.

പുതിയ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ മുമ്പ് മുഴുവന്‍ സമയം ഓഫീസില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം ഓഫീസില്‍ ജോലി ചെയ്താല്‍ മതികും. ബാക്കി ശേഷിക്കുന്ന ദിനങ്ങളില്‍ പ്രാദേശിക ആവശ്യകതകള്‍ക്കനുസൃതമായി ഹൗസ് ഫ്രം ഹോം ക്രമീകരിക്കാനാണ് തീരുമാനം.ബ്രാഞ്ചുകളിലും കോള്‍ സെന്ററുകളിലും ഓഫീസ് ലൊക്കേഷനുകളിലും ഉപഭോക്താക്കള്‍ക്ക് അവശ്യ സേവനങ്ങള്‍ നല്‍കുന്ന ഫ്രണ്ട് ലൈന്‍ സ്റ്റാഫ് ഈ സ്ഥലങ്ങളില്‍ തുടരും.ജീവനക്കാര്‍ക്ക് സുരക്ഷിതമായി ഓഫീസിലേക്ക് മടങ്ങാനാകുന്ന മുറയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് ബാങ്ക് അറിയിച്ചു.

ഹൈബ്രിഡ് വര്‍ക്കിംഗ് സ്ട്രാറ്റജി ഈ ഘട്ടത്തിലും പല ജീവനക്കാര്‍ക്കും പ്രയോജനം ചെയ്യുമെന്ന് എഐബി പറഞ്ഞു.ഈ പകര്‍ച്ചവ്യാധിക്കാലത്ത് യാത്രകളുടെ ബുദ്ധിമുട്ടുകളൊഴിവാക്കാനും മികച്ച സേവനം ആളുകള്‍ക്ക് നല്‍കാനും പുതിയ മോഡല്‍ സഹായകമാകുമെന്ന് ചീഫ് പീപ്പിള്‍ ഓഫീസര്‍ ജെറാള്‍ഡിന്‍ കേസി പറഞ്ഞു.

ബര്‍ലിംഗ്ടണ്‍ റോഡിലേതുള്‍പ്പടെ ബാങ്കിന്റെ ഡബ്ലിനിലെ ആറ് കെട്ടിടങ്ങളില്‍ മൂന്നെണ്ണം വിട്ടൊഴിഞ്ഞതിനാല്‍ ബാങ്ക് ഹെഡ് ഓഫീസിന് സ്ഥലപരിമിതിയുണ്ടെന്നും എഐബി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.