head3
head1

അയര്‍ലണ്ടില്‍ 100 % മോര്‍ട്ട് ഗേജിന് തുല്യമായ പദ്ധതി, കാത്തിരിക്കുന്നത് സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി

ഡബ്ലിന്‍ :എന്താണ് അഫോര്‍ഡബിള്‍ ഹോം ?.അത് പലപ്പോഴും പലര്‍ക്കും പലതാണ്, അയര്‍ലണ്ടില്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ് അഫോര്‍ഡബിള്‍ ഹൗസിംഗ്.

ആദ്യമായി (First time) ഒരു വീട് വാങ്ങുന്നവര്‍ക്കുള്ള ഗവണ്‍മെന്റിന്റെ പ്രധാന സംരംഭങ്ങളിലൊന്നാണ് അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീം.

ഈ വര്‍ഷം മെയ് മാസത്തിലാണ് സര്‍ക്കാര്‍ ഭവനമേഖലയില്‍ അഫോര്‍ഡബിള്‍ സ്‌കീം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. മുഴുവന്‍ മോര്‍ട്ട്ഗേജും സുരക്ഷിതമാക്കാന്‍ കഴിയാത്ത കുടുംബങ്ങളെ ആദ്യ വീട് വാങ്ങാന്‍ സര്‍ക്കാര്‍ സഹായിക്കുന്നതിനുള്ളതാണ് പദ്ധതി. പദ്ധതി വിലക്കയറ്റമുണ്ടാക്കുമെന്ന് പ്രതിപക്ഷം ആക്ഷേപവും ഉന്നയിക്കുന്നുണ്ട്.

സര്‍ക്കാരിന്റെ അഫോര്‍ഡബിള്‍ സ്‌കീം ഉദ്ദേശിക്കുന്നത് ഇങ്ങനെ

നിങ്ങള്‍ ആദ്യമായാണ് അയര്‍ലണ്ടില്‍ ഒരു വീട് വാങ്ങുന്നത് എന്നിരിക്കട്ടെ. ആകെ വിലയുടെ 20 ശതമാനം വിഹിതം സര്‍ക്കാര്‍ മുടക്കണമെന്ന് നിങ്ങള്‍ക്ക് അപേക്ഷിക്കാം..ബാക്കി 80 ശതമാനം വില നിങ്ങള്‍ക്ക് മോര്‍ട്ട് ഗേജായി ലഭിക്കും.

സര്‍ക്കാര്‍ നിങ്ങളുടെ പുതിയ വീടിന് ഓഹരി നല്‍കുന്ന 20 ശതമാനം തുകയ്ക്ക് ആദ്യത്തെ അഞ്ച് വര്‍ഷം നിങ്ങള്‍ പലിശ നല്‍കേണ്ടതില്ല ! അതിന് ശേഷം നാമമാത്രമായ പലിശ ഈടാക്കും,

സര്‍ക്കാര്‍ നിങ്ങള്‍ക്ക് വേണ്ടി മുടക്കുന്ന ഇരുപത് ശതമാനം ഓഹരി (ഇപ്പോഴുള്ള ഡിപ്പോസിറ്റിന് സമാനമായ തുകയാണിത് ) പിന്നീട് ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വില കൊടുത്ത് വാങ്ങാം.

അതായത് വീട് വാങ്ങി ആദ്യത്തെ അഞ്ച് വര്‍ഷം സര്‍ക്കാര്‍ നല്‍കുന്ന പലിശ രഹിത സഹായം (ഓഹരി തുക ) തിരിച്ചടച്ച്, വേണമെങ്കില്‍ പൂര്‍ണ്ണമായും വീട് പൂര്‍ണ്ണമായും നിങ്ങളുടെ ഉടമസ്ഥതയിലാക്കാം.ഇനി അടയ്ക്കാന്‍ സാധിച്ചില്ല എന്നിരിക്കട്ടെ, സര്‍ക്കാര്‍ നല്‍കുന്ന ഓഹരിയ്ക്ക് കൂടി മോര്‍ട്ട് ഗേജിനൊപ്പം നിങ്ങള്‍ പലിശ നല്‍കണം.

എത്ര യൂറോ വരെയുള്ള വീടുകള്‍ വാങ്ങാം ?

ഡണ്‍ലേരിയിലും ,ഡബ്ലിന്‍ സിറ്റിയിലും 450,000 യൂറോ വരെ വിലയുള്ള വീടുകള്‍ വരെ അഫോര്‍ഡിള്‍ സ്‌കീമില്‍ വാങ്ങാം.90,000 യൂറോ വരെ സംയുക്ത വരുമാനമുള്ള ദമ്പതികള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ 450,000 യൂറോയുടെ വരെ വീടുകള്‍ വാങ്ങാന്‍ ഈ സ്‌കീം വഴി സാധിക്കും

എന്നാല്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും അഫോര്‍ഡബിള്‍ ഹോമുകളുടെ പരമാവധി വില .സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

സര്‍ക്കാറിന്റ അഫോര്‍ഡിള്‍ വില ഇങ്ങനെ

ലോക്കല്‍ അതോറിറ്റി ഏരിയയെ അടിസ്ഥാനമാക്കിയാണ് വില പരിധി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.കൂടാതെ ഏഴ് ബാന്‍ഡുകളാണ് ഇതിനുള്ളത്.,സൗത്ത് ഡബ്ലിന്‍, ഫിംഗല്‍,മേഖലകളിലും കോര്‍ക്ക്, ഗോള്‍വേ നഗരങ്ങളിലും വിക്ലോയിലും അഫോര്‍ഡബിള്‍ ഹോമിന് വില 400,000 യൂറോയാണ് വിലയായി നിശ്ചയിച്ചിട്ടുള്ളത്.

കോര്‍ക്ക് കൗണ്ടി, ലിമെറിക്, കില്‍ഡെയര്‍, മീത്ത് എന്നിവിടങ്ങളില്‍ 350,000 യൂറോയും ക്ലെയര്‍, വെസ്റ്റ്മീത്ത്, വെക്സ്ഫോര്‍ഡ് എന്നിവിടങ്ങളില്‍ 3,00,000 യൂറോയും കാര്‍ലോ, ലൂത്ത്, ഓഫ്ലി എന്നിവയില്‍ 275,000 യൂറോയുമാണ് അഫോര്‍ഡബിള്‍ ഹോമിന്റെ സര്‍ക്കാര്‍ പക്ഷ വില.കെറി, കില്‍കെന്നി, പോര്‍ട്ട് ലീഷ് , വാട്ടര്‍ഫോര്‍ഡ്, റോസ്‌കോമണ്‍ എന്നിവിടങ്ങളില്‍ 250,000 യൂറോയും കാവന്‍, ഡോണഗേല്‍, ലൈട്രിം, ലോംഗ്ഫോര്‍ഡ്, മേയോ, മോണഗാന്‍, സ്ലൈഗോ , ടിപ്പററി എന്നിവിടങ്ങളില്‍ 225,000 യൂറോയാണ് അഫോര്‍ഡബിള്‍ ഹോമിന് സര്‍ക്കാര്‍ വിലയിടുന്നത്.

അയര്‍ലണ്ടില്‍ വര്‍ഷങ്ങളായി താമസിച്ച ശേഷവും വീട് വാങ്ങാത്ത നഴ്സിംഗ് മേഖലയില്‍ ഉള്ളവര്‍ അടക്കമുള്ള ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം ഒറ്റനോട്ടത്തില്‍ ആദായകരമായ ഇടപാട് തന്നെയാണ് ഈ സ്‌കീമില്‍ ഒരു വീട് വാങ്ങുന്നത്.പ്രത്യേകിച്ചും  ഗ്രാമ മേഖലകളിലും,വില കുറവുള്ള  സോണുകളിലും.

നൂറു ശതമാനം മോര്‍ട്ട് ഗേജിന് തുല്യമാണ് സാഹചര്യങ്ങള്‍.

എന്നാല്‍ പദ്ധതിയ്ക്കായി സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്ന വിഹിതം താരതമ്യേനെ കുറവാണ്.. എങ്കിലും 2021 ലെ ബജറ്റില്‍ 620 മില്യണ്‍ യൂറോയുടെ ഫണ്ട് ഇതിനായി നീക്കിവച്ചിട്ടുണ്ട്. 2021 ല്‍ കുറഞ്ഞത് 2,000 പേരെ പിന്തുണയ്ക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.കൂടുതല്‍ ഫണ്ടിംഗ് അനുവദിക്കാനുള്ള സാധ്യതയുമുണ്ട്.

പൊതുജനങ്ങളുടെ അഫോര്‍ഡിള്‍ ഇങ്ങനെ…

അടുത്തിടെ നടന്ന അയര്‍ലന്‍ഡ് തിങ്ക്സ് / ദി ഗുഡ് ഇന്‍ഫര്‍മേഷന്‍ പ്രോജക്റ്റ് അഭിപ്രായ വോട്ടെടുപ്പില്‍, പൊതുജനങ്ങളും സര്‍ക്കാര്‍ പദ്ധതിയുടെ അഫോര്‍ഡബിള്‍ വിലയിരുത്തലിനോട് വിയോജിക്കുന്നവരാണെന്ന് തെളിഞ്ഞിരുന്നു.

2,00,000 മുതല്‍ 2,99,000  യൂറോ വരെയാണ് അഫോര്‍ഡബിളെന്നാണ് 50% ആളുകള്‍ കരുതുന്നതെന്ന് സര്‍വേ പറയുന്നു.

300,000 യൂറോയും 400,000 യൂറോ വരെയുമാണ് അഫോര്‍ഡബിളെന്ന് ഏകദേശം 13% ആളുകള്‍ കരുതുന്നു.100,000നും 199,000 യൂറോയ്ക്കും ഇടയിലാണ് അഫോര്‍ഡബിളെന്ന് 29%  പറയുന്നു.ഡബ്ലിനില്‍ താമസിക്കുന്നവര്‍, പ്രതിവര്‍ഷം 60,000 യൂറോയില്‍ കൂടുതല്‍ വരുമാനം നേടുന്നവര്‍, സ്വന്തമായി വീടുള്ളവര്‍ എന്നിവരാണ് 250,000 യൂറോ അഫോര്‍ഡബിളാണെന്ന് പേരും അഭിപ്രായപ്പെട്ടത്.

600,000 യൂറോയില്‍ കൂടുതല്‍ വിലയുള്ള പ്രോപ്പര്‍ട്ടി അഫോര്‍ബിളാണെന്ന് 3% പേര്‍ പറയുന്നു. അതേസമയം, 2% പേര്‍ പറയുന്നത് 450,000 മുതല്‍ 549,000 യൂറോ വരെയാണ് 4% പേര്‍ പറഞ്ഞത് 75,000 യൂറോയുടെ വീടാണ് അഫോര്‍ഡബിളെന്നാണ്.

ഇവിടെ കൂടുതല്‍ പേരും. ഇത്തരമൊരു ധാരണയ്ക്ക് പിന്നിലെത്താന്‍ വീട് പണിയുന്നതിനുള്ള ചിലവും കണക്കിലെടുത്തിട്ടുണ്ട് എന്ന് കരുതണം. മറ്റു ചിലരാവട്ടെ നഗര ഗ്രാമ തലങ്ങളില്‍ നിന്നും വ്യത്യസ്തമായ വിലയാണ് വിലയിരുത്തിയിരിക്കുന്നത്. അപൂര്‍വം ചിലരാവട്ടെ വരുമാന സ്രോതസുകളുമായി ബന്ധപ്പെടുത്തിയാണ് വീടുകളുടെ വിലയെ അഫോര്‍ഡബിളാണോ എന്ന് നിര്‍ണ്ണയിച്ചത്.

വിമര്‍ശനവുമായി പ്രതിപക്ഷം

സര്‍ക്കാരിന്റെ ഈ വിലപ്പട്ടികയ്ക്കെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിക്കുന്നത്.ഭവന നിര്‍മ്മാണ രംഗത്ത് യാതോരു മാറ്റവും ഈ സ്‌കീം കൊണ്ടുവരില്ലെന്ന് മാത്രമല്ല വീടുകളുടെ വില വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ലേബറിന്റെ റെബേക്ക മൊയ്‌നിഹാന്‍ പറഞ്ഞു.സ്വാഭാവികമായി സാധാരണക്കാര്‍ക്ക് അഫോര്‍ഡ് ചെയ്യാവുന്ന വിലയല്ലിതെന്നും ഇദ്ദേഹം പറഞ്ഞു.

ഡബ്ലിനില്‍ വീടിന് 450,000 യൂറോയും കോര്‍ക്ക്, ഗോള്‍വേ എന്നിവിടങ്ങളില്‍ 400,000 യൂറോയുമാണ് വില. ഈ വില അഫോര്‍ഡബിളാണെന്നാണ് കരുതുന്നതെങ്കില്‍ സര്‍ക്കാര്‍ മറ്റൊരു ഗ്രഹത്തിലാണ് ജീവിക്കുന്നതെന്നു പറയേണ്ടി വരുമെന്ന് സോഷ്യല്‍ ഡെമോക്രാറ്റുകളുടെ സിയാന്‌ഷോണ്‍ ഓ കാലഗന്‍ പറഞ്ഞു.

നൂറു ശതമാനം മോര്‍ട്ട് ഗേജിന് തുല്യമായ ഈ സ്‌കീം കണ്ട് കൊണ്ട് റിയല്‍ എസ്‌റേറ്റുകാര്‍ വില ഉയര്‍ത്താന്‍ തുടങ്ങി കഴിഞ്ഞു.12 ശതമാനം വരെ വില ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയാണ്.സെന്‍ട്രല്‍ ബാങ്ക് അനുമതി ലഭിച്ചാലുടന്‍ സ്‌കീം ആരംഭിക്കുമെന്നാണ് ഭവനമന്ത്രി ഡാരായുടെ പ്രഖ്യാപനം. ഇത് സംബന്ധിച്ച് പെട്ടന്നുള്ള തീരുമാനം എടുക്കണമെന്ന് സെന്‍ട്രല്‍ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ കഴിഞ്ഞ ദിവസം ഡയലില്‍ അറിയിച്ചിരുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.