കില്‍ഡെയര്‍ : കില്‍ഡെയര്‍ ന്യൂബ്രിഡ്ജില്‍ അഫോര്‍ഡബിള്‍ വിലയ്ക്ക് വീടുകള്‍ ലഭ്യമാക്കുന്ന പദ്ധതിയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.കുറഞ്ഞ വിലയ്ക്ക് പുതിയ വീടുകള്‍ വാങ്ങാനുള്ള അവസരമാണ് കില്‍ഡെയര്‍ കൗണ്ടി കൗണ്‍സിലിന്റെ ആദ്യത്തെ അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതി നല്‍കുന്നത്.ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ ബുധനാഴ്ച മുതല്‍ ഓപ്പണാണ്. 2025 സെപ്തംബര്‍ 11 ഉച്ചയ്ക്ക് 12 മണി വരെ അപേക്ഷിക്കാം.
ഡി ആന്‍ഡ് പി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. 2025 ഡിസംബറിനും 2026 ജനുവരിക്കും ഇടയില്‍ പുതിയ വീടുകളുടെ ഡെലിവറിയുണ്ടാകുമെന്നാണ് കരുതുന്നത്.ആദ്യമായി വാങ്ങുന്നവര്‍ക്കും മറ്റ് യോഗ്യരായ അപേക്ഷകര്‍ക്കും വീടിന് അപേക്ഷിക്കാം.
ടു-ത്രീ ബെഡ് റൂമുകളുള്ള ഓണ്‍ ഡോര്‍ അപ്പാര്‍ട്ടുമെന്റുകളും ത്രീ ബെഡ് റൂമുകളുള്ള ഓണ്‍ ഡോര്‍ ഡ്യൂപ്ലെക്സുകളുമുള്‍പ്പടെ അടങ്ങുന്ന ആറ് പുതിയ വീടുകളാണ് പദ്ധതിയിലുള്ളത്.
ന്യൂബ്രിഡ്ജ് ടൗണ്‍ സെന്ററിനും ലോക്കല്‍ അമിനിറ്റികളില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ സൗകര്യപ്രദമായെത്താവുന്ന ഇടത്താണ് വീടുകള്‍.എം7, എം9 മോട്ടോര്‍വേകളിലേക്കും എളുപ്പത്തില്‍ എത്താനാകും. കൂടാതെ, ഡബ്ലിന്‍ സിറ്റി സെന്ററിലേക്കുള്ള ഗതാഗത ലിങ്കുകള്‍ ലഭിക്കുന്ന ന്യൂബ്രിഡ്ജ് ട്രെയിന്‍ സ്റ്റേഷന്‍ പിയേഴ്‌സ് പാര്‍ക്കിലേയ്ക്ക് ഇവിടെ നിന്ന് 200 മീറ്റര്‍ ദൂരമേയുള്ളു.
താങ്ങാനാവുന്ന വിലയ്ക്ക് വീട് വാങ്ങാനാഗ്രഹിക്കുന്നവരെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കില്‍ഡെയര്‍ കൗണ്ടി കൗണ്‍സിലിന്റെ സര്‍വ്വീസ് ഡയറക്ടര്‍ ആനെറ്റ് ആസ്പെല്‍ പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.