ലെവല്‍ 5 ലോക്ക് ഡൌണ്‍ കാരണമാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ വെര്‍ച്വലായി ആചരിക്കുന്നത്.ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ചടങ്ങുകള്‍ എംബസിയുടെ ഫേസ്ബുക്ക് പേജ് വഴി തത്സമയ സംപ്രേക്ഷണം ചെയ്യുന്നതാണ്
പത്ത് മണിയ്ക്ക് ദേശിയപതാക ഉയര്‍ത്തും.തുടര്‍ന്ന് രാഷ്ട്രപതി രാം നാഥ്കോവിന്ദിന്റെ റിപ്പബ്ലിക്ക് ദിന സന്ദേശം വായിക്കും.10.20 വരെയാവും ആദ്യ ഘട്ട പരിപാടികള്‍.
തുടര്‍ന്ന് 11.30-മുതല്‍ 12.45 വരെ പ്രസംഗങ്ങളും സാംസ്‌കാരിക പരിപാടികളും അടങ്ങിയ പരിപാടിയുടെ രണ്ടാം സെഗ്മെന്റും ഓണ്‍ലൈനില്‍ ലഭ്യമാവും.
ഡബ്ലിന്‍ മേയര്‍ ഹേസല്‍ ചൂ.മുന്‍ പ്രധാനമന്ത്രി ബെര്‍ട്ടി അഹേന്‍,മന്ത്രിമാരായ എയ്മണ്‍ റയാന്‍,ഫ്രാങ്ക് ഫിഗാന്‍ എന്നിവര്‍ ഓണ്‍ ലൈന്‍ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേരും.
ആരോഗ്യപ്രവര്‍ത്തകര്‍ ഒരുക്കുന്ന ‘മൈ ജേര്‍ണി ആസ് എ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ ‘എന്നതുള്‍പ്പെടെ നിരവധി പരിപാടികള്‍ അവതരിപ്പിക്കപ്പെടും
പരിപാടിയുടെ വിശദവിവരങ്ങള്‍:
https://chat.whatsapp.com/
Comments are closed.