ഡബ്ലിന്‍ : കഴിഞ്ഞ വര്‍ഷം രണ്ട് പ്രധാന കോവിഡ് സബ്സിഡി സ്‌കീമുകളില്‍ ലഭിച്ച പേയ്മെന്റിന്റെ നികുതി ബില്ലുകള്‍ ഇന്ന് ലഭിക്കും.ഏകദേശം 4,20,000 ആളുകള്‍ക്കാണ് ബില്‍ ലഭിക്കുക. താല്‍ക്കാലിക വേതന സബ്‌സിഡി പദ്ധതി സ്വീകരിച്ച 71% പേര്‍ക്കും പാന്‍ഡെമിക് തൊഴിലില്ലായ്മ പേയ്‌മെന്റ് അണ്ടര്‍പെയ്ഡ് ടാക്സിലുള്ള 33% പേര്‍ക്കും ബില്‍ ലഭിക്കും.
7,06,000 നികുതിദായകര്‍ക്ക് പണം റീഫണ്ട് ലഭിക്കുകയും ചെയ്യും.
2020ല്‍ 600,000-ത്തിലധികം ആളുകള്‍ ആദായനികുതി അല്ലെങ്കില്‍ സാര്‍വത്രിക സോഷ്യല്‍ ചാര്‍ജ് അടയ്ക്കേണ്ടതുണ്ടെന്ന് റവന്യു പറയുന്നു.ടി.ഡബ്ല്യു.എസ്.എസ്, പിയുപി പേയ്‌മെന്റുകള്‍ക്ക് ഉറവിടത്തില്‍ നികുതി ഏര്‍പ്പെടുത്തിയിട്ടില്ലെന്നതാണ് ഇതിന് ഒരു കാരണം.ഈയിനത്തില്‍ 458 മില്യണ്‍ യൂറോയാണ് കുടിശ്ശിക.ഈ വര്‍ഷം ഈ നികുതി ബാധ്യത ഉണ്ടാകില്ലെന്നും റവന്യു സ്ഥിരീകരിച്ചു.
നികുതിദായകര്‍ക്ക് റവന്യുവിന്റെ അവരുടെ ഓണ്‍ലൈന്‍ അക്കൗണ്ട് വഴി പൂര്‍ണ്ണമായോ ഭാഗികമായോ ബാധ്യത അടയ്ക്കുന്നതിനുള്ള ഓപ്ഷന്‍ ലഭ്യമാണെങ്കിലും, ആളുകള്‍ വലിയ നികുതി തുക തിരിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍ പോലുംപ്രതീക്ഷിക്കുന്നില്ല.
പകരം, 2022 ജനുവരി മുതല്‍ ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളില്‍ നികുതി ക്രെഡിറ്റുകള്‍ കുറച്ചുകൊണ്ട് പലിശ രഹിതമായി മുഴുവന്‍ ശേഷിക്കുന്ന ബാധ്യതയും ശേഖരിക്കുന്നതിനാണ് റവന്യുവിന്റെ തീരുമാനം.
ഇന്നു മുതല്‍, എല്ലാ പേയ് നികുതിദായകര്‍ക്കും അവരുടെ പ്രിലിമിനറി എന്‍ഡ് ഓഫ് ഇയര്‍ സ്റ്റേറ്റ്മെന്റിലേക്ക് പ്രവേശനം ലഭിക്കും. അത് റവന്യൂ വെബ്‌സൈറ്റിലെ മൈ അക്കൗണ്ട് വഴി ലഭ്യമാകും. റവന്യു പേഴ്സണല്‍ ഡിവിഷന്‍ മേധാവി ഡെല്‍കന്‍ റിഗ്നി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും,ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/HfU9heCDO4fIkC1YG9V7AJ
Comments are closed.