head3
head1

‘ഏഷ്യാലാന്‍ഡിന് തുടക്കമായി ,ഗോൾവേ മലയാളികൾക്ക് ഇനി ക്രിസ്മസ് കാല ഡിസ്‌കൗണ്ടോടെ ഇഷ്ടവിഭവങ്ങള്‍ വാങ്ങാം

ഗോള്‍വേ:ഏഷ്യന്‍, ആഫ്രിക്കന്‍, അറബിക്ക്, ബ്രസീലിയന്‍ വിഭവങ്ങളുടെ ബൃഹത്തായ ശേഖരവുമായി ഗോള്‍വേയില്‍ ‘ഏഷ്യാലാന്‍ഡിന് ‘ സമാരംഭമായി.

ശനിയാഴ്ച രാവിലെ നടന്ന ഉത്ഘാടനചടങ്ങില്‍ നിരവധി പേര്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ഗോള്‍വേയിലെ ഏറ്റവും വലിയ എത്‌നിക്ക് ഷോപ്പിനാണ് ഇന്ന് തുടക്കമായത്.

കേരളാ വിഭവങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വില്പനശാലയാണ് റ്റിയും റോഡിലെ ലിസ്ബന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലുള്ള ‘ഏഷ്യാലാന്‍ഡ് ‘എന്ന പേരിലുള്ള പുതിയ ഷോപ്പിന്റെ ആശിര്‍വാദകര്‍മ്മം രാവിലെ ഫാ.ജോസ് ഭരണിക്കുളങ്ങര നിര്‍വഹിച്ചു.

ഗോള്‍വേ മേഖലയിലെ കുടിയേറ്റക്കാര്‍ക്ക് ക്രിസ്മസ് സമ്മാനമായി എല്ലാ ഏഷ്യന്‍, തദ്ദേശീയ വിഭവങ്ങളും ഇവിടെ വില്‍പ്പനയ്‌ക്കെത്തി കഴിഞ്ഞു

രണ്ടായിരത്തി ഇരുനൂറോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ അയര്‍ലണ്ടിലെ തന്നെ ഏറ്റവും വലിയ മലയാളി കടകളില്‍ ഒന്നായാണ് ഏഷ്യാലാന്‍ഡ് ഇടപാടുകാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഉത്ഘാടനത്തിനോട് അനുബന്ധിച്ച് ഇറച്ചി ,മത്സ്യവിഭവങ്ങള്‍ എന്നിവയടക്കം എല്ലാ ഇനങ്ങള്‍ക്കും പ്രത്യേക ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.എല്ലാ ഇനം മത്സ്യഇനങ്ങളും,ഹലാല്‍ ഇറച്ചിയും ഇവിടെ വില്പനയുണ്ടാവുമെന്ന് മാനേജ്മെന്റ് അറിയിച്ചു.എല്ലാ ദിവസവും ഫ്രഷ് മീനും ,ഇറച്ചിയും ഇവിടെ ലഭ്യമാക്കും.

കേരളത്തില്‍ നിന്നുള്ള എല്ലാ പ്രധാന കമ്പനികളുടെയും പ്രൊഡക്ടുകള്‍ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ 8.30 മുതല്‍ വൈകിട്ട് 9 മണി വരെഏഷ്യാലാന്‍ഡ്തുറന്നു പ്രവര്‍ത്തിക്കും.ഓര്‍ഡര്‍ ചെയ്താല്‍ അതേ ദിവസം തന്നെ ഫ്രീ ഡെലിവറി വഴി വീടുകളില്‍ സാധനങ്ങള്‍ എത്തിയ്ക്കാനുള്ള സൗകര്യവും ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :0892490690, 0894712387

Comments are closed.