head1
head3

രണ്ടുഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മികച്ച രോഗപ്രതിരോധമെന്ന് ഓക്‌സ്ഫഡ്

ലണ്ടന്‍ : ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് എടുത്തവര്‍ക്ക് മികച്ച രോഗപ്രതിരോധശേഷിയുണ്ടെന്ന് കണ്ടെത്തിയതായി സര്‍വകലാശാല.

ഒരുഡോസ് പൂര്‍ണ്ണമായി നല്‍കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ഫലപ്രാപ്തി രണ്ട് ‌ഡോസ് വാക്‌സിന്‍ നല്‍കുമ്പോള്‍ ലഭിക്കുന്നുവെന്നാണ് കാണിക്കുന്നത്. ഓക്‌സ്ഫഡ് അസ്ട്രസെനക്ക കോവിഡ് വാക്‌സിന്റെ ഇടക്കാല അവസാനഘട്ട പരീക്ഷണ ഫലങ്ങള്‍ വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

ആദ്യ ഘട്ടത്തില്‍ രണ്ടു ഡോസ് വാക്‌സിന്‍ പരീക്ഷിച്ചതായും സര്‍വകലാശാല വ്യക്തമാക്കി. ഒരുഡോസ് എടുക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ പ്രതിരോധശേഷിയാണ് ബൂസ്റ്റര്‍ഡോസ് എടുക്കുമ്പോള്‍ ലഭിക്കുന്നതെന്നും ഓക്‌സ്ഫഡിന്റെ പ്രസ്താവനയിലുണ്ട്.

വാക്‌സിന്‍ രോഗപ്രതിരോധശേഷിയെ സഹായിക്കുന്ന ടി സെല്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നുവെന്നും ഇവര്‍ അവകാശപ്പെടുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.