head3
head1

വേള്‍ഡ് മലയാളി ഫെഡറേഷന്‍ അയര്‍ലണ്ടിന് പുതിയ നേതൃത്വം

ഡബ്ലിന്‍: കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ അയര്‌ലണ്ട് ഘടകം പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.

നിലവിലെ പ്രസിഡന്റ് ജോസ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ സെക്രട്ടറി റെയ്ജിന് ജോസ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും,ട്രെഷറര്‍ ഡിനില്‍ പീറ്റര്‍ ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു .

അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.പുതിയ അയര്‍ലണ്ട് കോര്‍ഡിനേറ്റര്‍ ആയി റോസ്ലെറ്റ് ഫിലിപ്പ് ,പ്രസിഡന്റ് ടോമി ജോസഫ് ,സെക്രട്ടറി ഫിവിന്‍ തോമസ് ,ട്രെഷറര്‍ ജോസ്മോന്‍ ഫ്രാന്‍സിസ് എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ജോസ് ജോസഫ്,ബിപിന്‍ ചന്ദ് ,റെയ് ജിന്‍ ജോസ്.ജോബി ജോര്‍ജ് ,ഡിനില്‍ പീറ്റര്‍ ,ബെനിഷ് പൈലി ,സച്ചിന്‍ ദേവ് ,അഖില്‍ മാണി എന്നിവരെയും തിരഞ്ഞെടുത്തു .

കോവിഡ് പ്രതിസന്ധിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്ലോബല്‍ കമ്മറ്റിയെ യോഗം അഭിനന്ദിച്ചു .വരും കാലങ്ങളില്‍ ഗ്ലോബല്‍ നേതൃത്വത്തോട് ചേര്‍ന്ന് അയര്‍ലണ്ടില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ WMF അയര്‍ലണ്ട് തീരുമാനമെടുത്തു .

Comments are closed.