ചങ്ക് പൊട്ടുന്ന വേദനയോടെ രഞ്ജു റോസ് കുര്യന്റെ കുടുംബാംഗങ്ങള്‍ :’അവന് നീതി കിട്ടണം, അവന് ശാന്തി കിട്ടണം’
കോര്‍ക്ക് : അയര്‍ലണ്ടില്‍ മരണപ്പെട്ട മലയാളി യുവാവ് , രഞ്ജു റോസ് കുര്യന്റെ മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബാംഗങ്ങള്‍.
ഓഗസ്റ്റ് അവസാനവാരമാണ് കോര്‍ക്കിലെ കില്ലാര്‍ണ്ണി നാഷണല്‍ പാര്‍ക്കില്‍ മരണപ്പെട്ട നിലയില്‍ രഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്.പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. എന്നാല്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകണമെന്നുള്ള രഞ്ജുവിന്റെ മാതാപിതാക്കളുടെ ആവശ്യം നിരസിക്കപ്പെട്ടതും,രഞ്ജുവിന്റെ സഹോദരന്റെ വിസ അപേക്ഷ തടഞ്ഞ് ,സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുപ്പിക്കാന്‍ പോലും വിലക്കേര്‍പ്പെടുത്തിയതുമാണ് രഞ്ജുവിന്റെ കുടുംബത്തെ കൂടുതല്‍ സംശയത്തിലേയ്ക്കും, അന്വേഷണം വേണമെന്ന നിലപാടിലേയ്ക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതും.
എന്നാല്‍ അതിന് മുമ്പ് തന്നെ ഏതാനം നാളുകളായി രഞ്ജു അനുഭവിച്ചിരുന്ന ,മാനസികവും ശാരീരികവുമായ പീഡനം ,അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു കൊണ്ടാണിരുന്നതെന്നും,അതിനെല്ലാ തെളിവുകളും ,കുടുംബാംഗങ്ങളുടെ കൈവശം ഉണ്ടെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കോര്‍ക്കിലെ ഒരു യുവാവ് രഞ്ജുവിന്റെ കുടുംബത്തില്‍ കടന്ന് കയറി ബന്ധം സ്ഥാപിക്കുകയായിരുന്നു എന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.കേരളത്തിലെ ഒരു പ്രമുഖ നഴ്സിംഗ് സംഘടനയുടെ അയര്‍ലണ്ടിലെ ഭാരവാഹികളായ ഒരു സംഘം ആളുകളുടെ നേതൃത്വത്തില്‍ അയര്‍ലണ്ടില്‍ നടത്തുന്ന ജിഹാദി പ്രവര്‍ത്തനങ്ങളുടെ ബാക്കിപത്രമാണ് രഞ്ജു റോസ് കുര്യന്റെ മരണവും എന്നാണ് കുടുംബം കരുതുന്നത്.ഈ സംഘടനയുടെ അയര്‍ലണ്ടിലെ ഭാരവാഹി കൂടിയാണ് രഞ്ജുവിന്റെ ഭാര്യ.
ഇടുക്കിയിലെ ഉപ്പുതോട് നിന്നും കോഴിക്കോടേക്ക് കുടിയേറിയ ബിസിനസ് കുടുംബത്തിലെ അംഗമായ രഞ്ജു റോസ് കുര്യന്‍ പൂന്തിരുത്തി (40 ) 2016 ലാണ് അയര്‍ലണ്ടില്‍ എത്തിയത്. കോര്‍ക്കിലെ മക്കാര്‍ത്തി കോച്ചസിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അയര്‍ലണ്ടിലെ പൊതുഗതാഗത സര്‍വീസായ ബസ് എറാനില്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുകയും ,തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ വീട്ടില്‍ നടന്ന ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിയ്ക്ക് ശേഷം ചിലര്‍ ,രഞ്ജുവിനെ ക്രൂരമായി മര്‍ദിക്കുകയും, തുടര്‍ന്ന് അദ്ദേഹത്തെ കാണാതാവുകയുമായിരുന്നു എന്നാണ് പറയപ്പെടുന്നത്.ഒറ്റപ്പെടലിന്റെ വ്യാകുലതകള്‍ രഞ്ജുവിനെ അലട്ടിയിരുന്നു എന്നും അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ പറയുന്നു.
സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോട് നിന്നും പിതാവ് പൂന്തിരുത്തി പി.ഐ. കുര്യനും – റോസ് കുര്യനും കോര്‍ക്കില്‍ എത്തിയിരുന്നു.രഞ്ജുവിനെ അവസാനമായി ഒരു നോക്കു കാണാനുള്ള മറ്റു കുടുംബാംഗങ്ങളുടെ ആഗ്രഹം,വിസ നിഷേധിക്കപ്പെട്ടതിനാല്‍ വിഫലമാവുകയാണുണ്ടായത്.മാത്രമല്ല സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എത്തിയവരെ പോലും ‘പ്രൈവറ്റ് ഫ്യുണറല്‍ ‘എന്ന പേരില്‍ രഞ്ജുവിന്റെ മുഖം പോലും കാണിക്കാന്‍ ,ബന്ധപ്പെട്ടവര്‍ തയാറായില്ല.
സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ,കോര്‍ക്കിലെ ഗാര്‍ഡാ സ്റ്റേഷനില്‍ എത്തി ,രഞ്ജുവിന്റെ മരണത്തെകുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയ ശേഷമാണ് മാതാപിതാക്കള്‍ ,ഇന്ത്യയിലേയ്ക്ക് മടങ്ങിയത്.’എന്റെ മോന് നീതി കിട്ടണം.അവന്റെ ആത്മാവിന് ശാന്തി കിട്ടണം’ അത് കൊണ്ട് തന്നെ അവന്റെ മരണകാരണം കണ്ടെത്തുന്നത് വരെ പൊരുതും. ചങ്കു പൊട്ടുന്ന വേദനയോടെ രഞ്ജുവിന്റെ പിതാവ് പി.ഐ. കുര്യന്‍ ‘ഐറിഷ് മലയാളി ന്യൂസിനോട് പറഞ്ഞു. അയര്‍ലണ്ടിലെ നിയമങ്ങളിലെ പഴുതുപയോഗിച്ചും, പ്രൈവസിയുടെ സാധ്യതകള്‍ ഉപയോഗിച്ചും കേസ് ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായും, പൊതു സമൂഹത്തിന്റെ പിന്തുണ വേണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയിലെയും അയര്‍ലണ്ടിലെയും സര്‍ക്കാരുകളും , നീതിന്യായ സംവിധാനങ്ങളും വഴി കൂടുതല്‍ പരാതികള്‍ ഉടന്‍ നല്‍കുമെന്നും,നീതി ലഭ്യമാവും വഴി പോരാട്ടം തുടരുമെന്നും രഞ്ജുവിന്റെ മാതാപിതാക്കളും,സഹോദരങ്ങളും പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.