സന: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ നേതാക്കള്‍ക്കെതിരായ ആക്രമണത്തിന് പിന്നാലെ യെമന്‍ തലസ്ഥാനമായ സനയിലും ഇസ്രായേല്‍ ആക്രമണം നടത്തി. 35 പേര്‍ കൊല്ലപ്പെട്ടു.131 പേര്‍ക്ക് പരിക്കേറ്റു.വിമതരുടെ ആരോഗ്യ വകുപ്പ് വക്താവ് അനീസ് അലസ്ബാഹി എക്‌സില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും ഇദ്ദേഹം പറഞ്ഞു.ദോഹയില്‍ ഹമാസിനെതിരെ ആക്രമണം നടത്തി 24 മണിക്കൂറിനുള്ളിലാണ് വീണ്ടും ഇസ്രയേല്‍ ആക്രമണം.
ഭീകര ഭരണകൂടത്തിന്റെ സൈനിക ക്യാമ്പുകള്‍, ഹൂത്തികളുടെ സൈനിക പബ്ലിക് റിലേഷന്‍സ് ആസ്ഥാനം,ഭീകരര്‍ ഉപയോഗിച്ചിരുന്ന ഇന്ധന സംഭരണ കേന്ദ്രം എന്നിവയായിരുന്നു ലക്ഷ്യങ്ങളെന്ന് ഇസ്രായേല്‍ പറഞ്ഞു.എവിടെയായിരുന്നാലും ശത്രുക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. അതേസമയം ഹമാസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തറിനോട് ആവശ്യപ്പെട്ടു.’നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും’ നെതന്യാഹു പറഞ്ഞു.
തലസ്ഥാനമായ സനയില്‍ ഇസ്രായേല്‍ ആക്രമണമെന്ന് ഹൂത്തികളുടെ അല്‍-മസിറ ടെലിവിഷന്‍ സ്റ്റേഷന്‍ ആക്രമണത്തെ വിശേഷിപ്പിച്ചു.കാണാതായ നിരവധി പേര്‍ക്കായി സിവില്‍ ഡിഫന്‍സ് ജീവനക്കാരും ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരും തിരച്ചില്‍ നടത്തുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഹൂത്തി പ്രധാനമന്ത്രിയും മറ്റ് 11 മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.സമീപ വര്‍ഷങ്ങളില്‍ ഇസ്രായേലും ഹൂത്തികളും യുദ്ധം തുടങ്ങിയതിനുശേഷം നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.2023 ഒക്ടോബര്‍ മുതല്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൂത്തികള്‍ ഇസ്രായേലിനെതിരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.യെമനിലെ തുറമുഖങ്ങള്‍, പവര്‍ സ്റ്റേഷനുകള്‍, സനയിലെ അന്താരാഷ്ട്ര വിമാനത്താവളം എന്നിവ ആവര്‍ത്തിച്ചാക്രമിച്ചാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.