head3
head1

അയര്‍ലണ്ടിലെ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പളം ഉറപ്പ് ,സാമ്പത്തിക അനിശ്ചിതത്വം തടസ്സമാകില്ല

ഡബ്ലിന്‍ : ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലും അയര്‍ലണ്ടിലെ നല്ലൊരു ശതമാനം കമ്പനികളും ജീവനക്കാര്‍ക്ക് അടുത്തവര്‍ഷം മെച്ചപ്പെട്ട ശമ്പള വര്‍ദ്ധനവും മറ്റാനുകൂല്യങ്ങളും പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് ഏറ്റവും പുതിയ ഗവേഷണം വെളിപ്പെടുത്തുന്നു.2024ല്‍ ഇത്തരമൊരു പ്ലാനിംഗ് ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല ശമ്പള പായ്‌ക്കേജുകളില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയതുമില്ല. എന്നാല്‍ ഈ വര്‍ഷം അങ്ങനെയല്ല. രാജ്യത്തെ പകുതിയോളം കമ്പനികളും ശരാശരി 3.5 ശതമാനം ശമ്പള വര്‍ദ്ധനവ് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സര്‍വ്വേ റിപോര്‍ട്ട് പറയുന്നു.

അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു

രാജ്യത്തെ പകുതിയില്‍ താഴെ കമ്പനികള്‍ അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.മുന്‍ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായ ഒരു സമീപനമാണിതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.എന്നിരുന്നാലും വിവിധ സാമ്പത്തിക ആശങ്കകളും ആഗോള ഉപദേശക സ്ഥാപനമായ ഡബ്ല്യുടിഡബ്ല്യു നടത്തിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു.

ശമ്പളം വര്‍ദ്ധിപ്പിക്കുന്ന പ്രവണത തുടരുമെന്ന്

അയര്‍ലണ്ടില്‍ ശമ്പളം വര്‍ദ്ധിപ്പിക്കുന്ന പ്രവണത 2026ലും തുടരുമെന്ന് ഗവേഷണം പറയുന്നു. 2025ല്‍ 44 ശതമാനം തൊഴിലുടമകളും 2024നെ അപേക്ഷിച്ച് ശമ്പള ബജറ്റുകളില്‍ മാറ്റമൊന്നും റിപ്പോര്‍ട്ട് വരുത്തിയിട്ടില്ല. ഇത് അവരുടെ സാമ്പത്തികാസൂത്രണത്തിലെ സ്ഥിരമായ സമീപനത്തിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഈ വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനം തൊഴിലുടമകള്‍ ശമ്പള ബജറ്റ് കുറച്ചാണ് ചെലവഴിച്ചത്. 10 ശതമാനം തൊഴിലുടമകളാണ് ശമ്പള ബജറ്റ് വര്‍ദ്ധിപ്പിച്ചതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ശമ്പള ബജറ്റിനെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങള്‍
2025ല്‍ അയര്‍ലണ്ടിലെ ശമ്പള ബജറ്റിനെ വിവിധ ഘടകങ്ങള്‍ സ്വാധീനിച്ചുവെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.36 ശതമാനം പേരെയും കോസ്റ്റ് മാനേജ്‌മെന്റും വര്‍ദ്ധിച്ചുവരുന്ന വിതരണച്ചെലവും സംബന്ധിച്ച ആശങ്കകള്‍ ബാധിച്ചു. 29 ശതമാനം പേര്‍ മാന്ദ്യവും ദുര്‍ബലമായ സാമ്പത്തിക സ്ഥിതിയും 21 ശതമാനം പേര്‍ പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളും ഉയര്‍ത്തിക്കാട്ടിയെന്ന് റിവാര്‍ഡ് ഡാറ്റ ആന്‍ഡ് ഇന്റലിജന്‍സ് ഡയറക്ടര്‍ ഏപ്രില്‍ മക്‌ഡൊണല്‍ പറഞ്ഞു.ുടരുന്ന സാമ്പത്തിക അനിശ്ചിതത്വവും തൊഴില്‍ ചെലവുകളിലെ വര്‍ദ്ധനവും ജീവനക്കാരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളുമൊക്കെ കണക്കിലെടുത്ത് വര്‍ക്ക് ഫോഴ്‌സില്‍ നിക്ഷേപം നടത്താനാണ് തൊഴിലുടമകള്‍ ശ്രദ്ധിക്കുന്നതെന്നും ഏപ്രില്‍ മക്‌ഡൊണല്‍ അഭിപ്രായപ്പെട്ടു.

ജീവനക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പദ്ധതികള്‍

അയര്‍ലണ്ടിലെ പകുതിയോളം കമ്പനികളും ജീവനക്കാരുടെ ജീവിതം മെച്ചപ്പെടുത്താനാണ് പദ്ധതിയിടുന്നതെന്ന് ഗവേഷണം പറയുന്നു.വര്‍ക്ക് ഫ്‌ളക്‌സിബിലിറ്റി, ഹെല്‍ത്ത് ആന്റ് വെല്‍ഫെയര്‍ മാറ്റങ്ങള്‍, ശക്തമായ ഡിഇഐ (വൈവിധ്യം, തുല്യത, ഇന്‍ക്ലൂഷന്‍), മികച്ച പരിശീലനത്തിന് അവസരം എന്നിവ 44 ശതമാനം തൊഴിലുടമകളും പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് സര്‍വേ കണ്ടെത്തി.

പ്രമുഖ ഐറിഷ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ചില തൊഴിലുടമകള്‍ റിമോട്ട് വര്‍ക്കിംഗില്‍ നിന്ന് പിന്മാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ ജോലിസ്ഥലത്ത് തുല്യതയെ ഭീഷണിപ്പെടുത്തുന്ന തരംഗം സൃഷ്ടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ശമ്പള വിതരണം, നിക്ഷേപ കേന്ദ്രീകരണം, അതിന്റെ ഫലങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ട്രേയ്ഡ് യൂണിയനുകള്‍ ശ്രദ്ധാലുക്കളാണെന്ന് ഗവേഷണം വെളിപ്പെടുത്തുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.