ഡബ്ലിന്‍ : അയര്‍ലണ്ടില്‍ തൊഴിലില്ലാത്തവരുടെ എണ്ണം വീണ്ടും കുറഞ്ഞു.ഓഗസ്റ്റില്‍ തൊഴിലില്ലായ്മ നിരക്ക് മുന്‍ മാസത്തെ അപേക്ഷിച്ച് 4.7% ആയി കുറഞ്ഞെന്ന് സി എസ് ഒ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.കഴിഞ്ഞ വര്‍ഷത്തെ ഓഗസ്റ്റി(4.1%)നെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്ക് അല്‍പ്പം കൂടുതലാണെങ്കിലും ആഗോള താരിഫ് അനിശ്ചിതത്വത്തിനിടയിലും തൊഴില്‍ വിപണിയിലെ നല്ല മാറ്റം ഏറെ സ്വാഗതം ചെയ്യപ്പെടുന്നു.
ഓഗസ്റ്റില്‍ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 4.9% ആയിരുന്നു. ജൂലൈയിലെ 5%ല്‍ നിന്നാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലേതിനേക്കാള്‍ 4%മാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ജൂലൈയില്‍ 4.7% ല്‍ നിന്ന് 4.5% ആയി കുറഞ്ഞു, 2024 ഓഗസ്റ്റില്‍ 4.3%മായിരുന്നു ഇത്.അതേസമയം, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 11.9%മായി കുറഞ്ഞു.ജൂലൈയില്‍ ഇത് 12.1%മായിരുന്നു.
ജൂലൈയില്‍ 1,42,200 ആയിരുന്ന തൊഴിലില്ലാത്തവരുടെ എണ്ണം ഓഗസ്റ്റില്‍ 1,38,200 ആയി ഉയര്‍ന്നു.കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19,600 പേരുടെ വര്‍ദ്ധനവാണിതെന്ന് സിഎസ്ഒ പറയുന്നു.അയര്‍ലണ്ടിലെ തൊഴില്‍ രംഗത്തെ വളര്‍ച്ച ഇപ്പോഴും ശക്തമാണെന്നാണ് സി എസ് ഒ കണക്കുകള്‍ പറയുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
2025ലെ രണ്ടാം പാദത്തില്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 63,900 പേര്‍ക്ക് കൂടി തൊഴില്‍ ലഭിച്ചുവെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. തൊഴിലില്ലായ്മ നിരക്ക് ഇയു ശരാശരിയേക്കാള്‍ താഴെയാണെന്ന മെച്ചവുമുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.