ന്യൂ ദല്‍ഹി : ബീജിംഗില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) ഉച്ചകോടി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള നിലപാടുകളെ തുറന്നുവെച്ച് വെല്ലുവിളിക്കുന്ന സംഭവങ്ങളുടെ വേദിയായി.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 45 മിനിറ്റ് നീണ്ട സംഭാഷണം നടത്തി. അത് പുടിന്റെ വാഹനത്തിനുള്ളില്‍ വെച്ച് തന്നെയായിരുന്നു. ”അവര്‍ തമ്മിലുള്ള ആശയവിനിമയം അത്രയേറെ സ്വാഭാവികമായിരുന്നു, അവിടെ നിന്നും എഴുനേല്‍ക്കാന്‍ പോലും പെട്ടന്ന് അവര്‍ തയ്യാറായില്ല,” എന്ന് പുടിന്റെ വക്താവ് വ്യക്തമാക്കി. തുടര്‍ന്ന്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും ഇവരോടൊപ്പം സൗഹൃദചിഹ്നമായി വേദിയില്‍ എത്തി.
ഇത് വെറും സൗഹൃദകാഴ്ചയായല്ല; അമേരിക്കയുടെ മേല്‍ക്കോയ്മയെ വെല്ലുവിളിക്കുന്ന ശക്തികളുടെ രാഷ്ട്രീയ സന്ദേശമായാണ്.
അതേസമയം, ട്രംപ് ഇന്ത്യക്കെതിരെ 50% വരെ വ്യാപാര നികുതി ഏര്‍പ്പെടുത്തിയത് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.റഷ്യന്‍ എണ്ണയും ആയുധങ്ങളും വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നതും, അമേരിക്കന്‍ മുന്നറിയിപ്പുകളെ അവഗണിച്ചതുമാണ് അമേരിക്കയെ ദേഷ്യം പിടിപ്പിച്ചത്.. പക്ഷേ, ഇന്ത്യയും മോദിയും നിലപാട് മാറ്റാന്‍ തയ്യാറായില്ല.
ട്രംപിന്റെ നടപടികള്‍ അമേരിക്കയെ ”സ്വയം ഒറ്റപ്പെടലിലേക്ക്” വഴിമാറ്റുകയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇതിനിടെ, പുടിന്‍, ഷി, ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ എന്നിവര്‍ ഇന്നലെ ഒന്നിച്ചുകൂടി, അമേരിക്കയുടെ ‘ആളുകളിയ്‌ക്കെതിരെ’ തുറന്ന വെല്ലുവിളി ഉയര്‍ത്തി. ”മേല്‍ക്കോയ്മയും ശക്തിപ്രയോഗവും ഇനി സഹിക്കില്ല,” എന്ന ഷിയുടെ പരാമര്‍ശം വ്യക്തമായ സന്ദേശമായി ലോകത്തിന് മുന്നില്‍ എത്തി.
വാഷിങ്ടണില്‍, ട്രംപ് തന്റെ സ്വാധീനത്തെക്കുറിച്ച് മാധ്യമങ്ങളോട് ആവര്‍ത്തിച്ചുവെങ്കിലും, അതിന് യാതൊരു പ്രായോഗിക പിന്തുണയും ഇല്ലെന്ന് വിദേശനയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ”ട്രംപ് പറയുന്നത് ഇനി ലോകം കേള്‍ക്കുന്നില്ല; ലോകം ഇപ്പോള്‍ മറ്റൊരു ദിശയിലാണ്,” എന്നാണ് യൂറോപ്യന്‍ യൂണിയന്‍ നിരീക്ഷകരുടെ വിലയിരുത്തല്‍.
ലോകത്തിന്റെ കോമാളി
ലോക വ്യാപാര കളങ്ങളില്‍ കോമാളിയാവുന്ന പരിവേഷമാണ് ട്രമ്പിനിപ്പോള്‍ . എനിക്ക് ആരുടെയും സഹായം വേണ്ട, ഞാന്‍ തന്നെ ലോകത്തെ നയിക്കുന്നു.എന്നാണ് വാഷിങ്ടണില്‍ പ്രസിഡന്റ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
ട്രംപിന്റെ പ്രസ്താവനകള്‍ക്ക് ആരും വില കൊടുക്കുന്നില്ല എന്ന സാഹചര്യമാണ് ഇപ്പോള്‍ ഉയരുന്നത്. ലോക ശക്തികള്‍ തമ്മിലുള്ള പുതിയ കൂട്ടായ്മകള്‍ ഇപ്പോള്‍ അമേരിക്കയെ ഒറ്റപ്പെടുത്തുകയാണ്
ലോകത്തിലെ മറ്റു പ്രധാന ശക്തികള്‍ (ചൈന, റഷ്യ, ഇന്ത്യ, ഉത്തരകൊറിയ ) തമ്മില്‍ ഒരുമിച്ചു ഗൗരവമായ ഉച്ചകോടികള്‍ നടത്തി അമേരിക്കക്കെതിരെ കൂട്ടായ്മ ഉണ്ടാക്കുന്നു. യൂറോപ്യന്‍ യൂണിയനും അമേരിക്കയുമായി അത്ര രസത്തിലല്ല.
ട്രംപ് പുതിയ മതില്‍ പണിയുന്നത് മെക്‌സിക്കോ അതിര്‍ത്തിയിലല്ല , ലോക വ്യാപാരക്രമങ്ങളുടെ ചുറ്റുമാണ് എന്നത് കൊണ്ട് പ്രതിരോധിക്കാതിരിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്ക് നിര്‍വാഹവുമില്ല…………………………………………………………………………
ഉക്രൈന്‍ യുദ്ധം ഒരു ദിവസം കൊണ്ട് ഞാന്‍ തീര്‍ക്കും എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇപ്പോള്‍ മറ്റു രാജ്യങ്ങള്‍ ഇടപെട്ട് ഉക്രൈന്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാനുള്ള ശ്രമം ആരംഭിക്കവെ സമാധാനത്തിനുള്ള സമ്മാനം നേടാനുള്ള ട്രംപിന്റെ ആശയും പൊളിയുകയാണ്.
അമേരിക്കക്കാര്‍ പോലും പറയുന്നത് വൈസ് പ്രസിഡണ്ട് ജെ ഡി വാന്‍സിലാണ് അമേരിക്കയുടെ പ്രതീക്ഷ എന്നാണ് !
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.