ഡബ്ലിന്‍ : ഫിന ഫാളും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഡബ്ലിന്‍ ജി എ എയുടെ മുന്‍ ഫുട്ബോള്‍ മാനേജര്‍ ജിം ഗാവിനാണ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെന്ന് ലീഡര്‍ മീഹോള്‍ മാര്‍ട്ടിന്‍ സ്ഥിരീകരിച്ചു.എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി പാര്‍ലമെന്ററി സമിതിയാകും അന്തിമ തീരുമാനമെടുക്കുക. ടിഡിമാര്‍, സെനറ്റര്‍മാര്‍,എംഇപിമാര്‍ എന്നിവരടങ്ങിയ 71 പേരാണ് സമിതിയിലുള്ളത്.
പ്രസിഡന്റായി ഐറിഷ് ജനതയെ പ്രതിനിധീകരിക്കാന്‍ ഏറ്റവും അനുയോജ്യമായ വ്യക്തി അദ്ദേഹമാണെന്ന് കരുതുന്നതായി മാര്‍ട്ടിന്‍ പറഞ്ഞു.ഫിന ഫാളിന്റെ പാര്‍ട്ടി വിപ്പ് പോള്‍ മക് ഓലിഫും ഗാവിന്‍ നാമനിര്‍ദ്ദേശം സ്ഥിരീകരിച്ചു.പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡര്‍ ജാക്ക് ചേംബേഴ്‌സും ഗാവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചു.
മുമ്പ് മൂന്ന് പ്രാവശ്യം ടി ഡിയായ സീര്‍ബാള്‍ ഒ ഡാലൈ, മേരി മക്അലീസ്, ഡഗ്ലസ് ഹൈഡ് എന്നിവരെ പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.ഒക്ടോബര്‍ അവസാനമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക. സ്വതന്ത്ര ടി ഡി കാതറിന്‍ കോണോളി മാത്രമാണ് നിലവില്‍ മത്സര രംഗത്തുള്ള ഏക സ്ഥാനാര്‍ത്ഥി.
അതിനിടെ പാര്‍ട്ടിയുടെ എംഇപി ബില്ലി കെല്ലെഹറും നാമനിര്‍ദ്ദേശത്തിന് പിന്തുണ തേടി.എന്നാല്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് ബില്ലി അറിയിച്ചിട്ടില്ലെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.രണ്ട് ആഴ്ചകള്‍ക്ക് മുമ്പാണ് ബില്ലിയുമായി അവസാനമായി സംസാരിച്ചതെന്നും മാര്‍ട്ടിന്‍ പറഞ്ഞു.അതേ സമയം,മത്സരിക്കാനുള്ള തീരുമാനം ബില്ലി സ്ഥിരീകരിച്ചു. പാര്‍ട്ടിയുടെ മറ്റൊരു എംഇപി ബാരി ആന്‍ഡ്രൂസും കെല്ലെഹറിനെ പിന്തുണച്ച് രംഗത്തുവന്നു.അയര്‍ലണ്ടിന്റെ അടുത്ത പ്രസിഡന്റാകാനുള്ള എല്ലാ യോഗ്യതകളും അദ്ദേഹത്തിനുണ്ടെന്നും ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു.
ഫിനഗേലിന്റെ സ്ഥാനാര്‍ത്ഥിയായി ഹീതര്‍ ഹംഫ്രീസിനെ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.സിന്‍ ഫെയ്ന്‍ ഇനിയും മനസ്സു തുറന്നിട്ടില്ല.
കത്തോലിക്കാ അഭിഭാഷക ഗ്രൂപ്പായ അയോണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അംഗമായ മരിയ സ്റ്റീനും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം തേടുന്നുണ്ട്.പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പിന്തുണ തേടുന്നുണ്ടെന്ന് മരിയ സ്റ്റീന്‍ സ്ഥിരീകരിച്ചു.ഇതിന് 20 ടിഡിമാരുടെ പിന്തുണയാവശ്യമുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.