ഷാജന്‍ സ്‌കറിയയ്ക്ക് തൊടുപുഴയില്‍ ക്രൂര മര്‍ദ്ദനം, ജീപ്പില്‍ നിന്നും വലിച്ച് നിലത്തിട്ട് മര്‍ദ്ദിച്ചു
തൊടുപുഴ : മറുനാടന്‍ മലയാളി ന്യൂസ് ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് ക്രൂരമര്‍ദ്ദനം.
തൊടുപുഴയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഒരുകൂട്ടം ആളുകള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.ശനിയാഴ്ച വൈകീട്ട് ആറേമുക്കാലോടെ മങ്ങാട്ടുകവലയിലാണ് സംഭവം. മുതലക്കോടത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ഷാജന്‍ സ്‌കറിയ തൊടുപുഴയിലെത്തിയത്.
വിവാഹത്തില്‍ പങ്കെടുത്തശേഷം മൂലമറ്റം റൂട്ടിലുള്ള റിസോര്‍ട്ടില്‍ നടക്കുന്ന റിസപ്ഷന് പോകവേയാണ് മര്‍ദനമേറ്റത്. കറുത്ത ജീപ്പിലെത്തിയ അഞ്ചുപേര്‍ ഷാജന്‍ സ്‌കറിയയുടെ വാഹനം തടഞ്ഞുനിര്‍ത്തി. ഡോര്‍ തുറന്ന് സീറ്റിലിരുത്തി മര്‍ദിച്ചു. പിന്നീട് കാറിന് പുറത്തേക്ക് വലിച്ചിട്ടും മര്‍ദിച്ചു.മൂക്കിന് സാരമായി പരിക്കേറ്റു. ശരീരമാസകലം ഷാജന് മര്‍ദനമേറ്റിട്ടുണ്ട് .
ഷാജനെ ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൊടുപുഴ പോലീസ് അന്വേഷണം തുടങ്ങി. പ്രതികളെക്കുറിച്ച് സൂചന കിട്ടിയെന്ന് പോലീസ് അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.