അയര്‍ലണ്ടില്‍ അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി തൊഴില്‍ വകുപ്പിന്റെ റെയ്ഡുകള്‍ വ്യാപകം
ഡബ്ലിന്‍: അയര്‍ലണ്ടില്‍ അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി തൊഴില്‍ വകുപ്പിന്റെ റെയ്ഡുകള്‍ വ്യാപകം. ഡബ്ലിന്‍ അടക്കമുള്ള നഗരങ്ങളില്‍, പ്രത്യേകിച്ച് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകള്, എത്നിക് ഭക്ഷണശാലകള്‍ എന്നിവിടങ്ങളിലാണ് പരിശോധനകള്‍ കൂടുതലായി നടന്നത്.
റെയ്ഡുകളില് പിടിയിലാകുന്നത് സാധാരണയായി താമസാനുമതി കാലാവധി കഴിഞ്ഞവര്‍, വിദ്യാര്‍ത്ഥി വിസയില്‍ അനുവദിച്ച സമയപരിധി ലംഘിച്ച് ജോലി ചെയ്യുന്നവര്‍, ചിലപ്പോള്‍ വ്യാജ രേഖകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരാണ്. തൊഴില്‍ ചെയ്യാനുള്ള അനുമതി ഇനിയും ലഭിക്കാത്ത അഭയാര്‍ത്ഥികള്‍ ഷോപ്പുകളിലും സ്ഥാപനങ്ങളിലും വന്‍ തോതില്‍ ജോലി നേടുന്നുണ്ടെന്ന പരാതികളെ തുടര്‍ന്നാണ് പരിശോധനകള്‍ ഊര്ജ്ജിതമായതെങ്കിലും ,പിടികൂടപ്പെട്ടവരില്‍ അധികവും,നിയമപരമായ രീതിയില്‍ അയര്‍ലണ്ടില്‍ എത്തിയ ശേഷം വിവിധ കാരണങ്ങളാല്‍ പെര്‍മിറ്റുകള്‍ പുതുക്കാനാവാത്തവരാണ്.
അഭയാര്‍ഥികളായി എത്തുന്നവരെ അവര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിന് മുമ്പേ തന്നെ ജോലിയില്‍ പ്രവേശിക്കുവാന്‍ സഹായിക്കുന്ന സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.കുറഞ്ഞ കൂലിയിലും ഇവര്‍ പണിചെയ്യാന്‍ തയാറാണ് താനും. എക്കണോമിക്ക് കുടിയേറ്റക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ജോലി അവസരങ്ങളാണ് അഭയാര്‍ത്ഥികള്‍ തട്ടിയെടുക്കുന്നത്.
പിടിയിലാകുന്നവര്‍ക്ക് വിശദമായ ചോദ്യം ചെയ്യലും, ഇമ്മിഗ്രേഷന്‍ പരിശോധനയും, വിസാനുമതി ഇല്ലെങ്കില്‍ തടങ്കലിലാക്കി നാടുകടത്തലും ഉണ്ടാകും.
നിയമലംഘനം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയോ ലൈസന്‍സ് റദ്ദാക്കലോ നേരിടേണ്ടി വരുമെന്നും എംപ്ലോയ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
ഭക്ഷ്യമേഖലയില്‍ ഇത്തരം കേസുകള്‍ കൂടുതലാണ്. പ്രത്യേകിച്ച് ഏഷ്യന്‍, ആഫ്രിക്കന്‍, രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അധികവും പിടിയിലാകുന്നത്.
റെയ്ഡുകള്‍ തുടരുമെന്നും അയര്‍ലണ്ടിലെ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്നും, , അനധികൃത തൊഴില്‍ അനുവദിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടി തുടരുമെന്നും തൊഴില്‍ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.