ബുക്ക് ചെയ്തിട്ടും ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാതെ ആര് എസ് എയെ ‘പറ്റിക്കുന്നവര്‍’
2397 പേര് ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരായില്ലെന്ന് ആര് എസ് എ
ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ബുക്ക് ചെയ്തിട്ടും ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാത്തവര്‍ പെരുകുന്നു. ഈ വര്‍ഷം ഇതുവരെ 2397 പേരാണ് ടെസ്റ്റിനെത്താത്തത്. 2,03,000യൂറോയാണ് ഇതിലൂടെ ആര് എസ് എയ്ക്ക് ലഭിച്ചത്. 85യൂറോ അടച്ചാണ് ഇവര്‍ ആര് എസ് എയില്‍ ബുക്ക് ചെയ്തത്.
2024ല്‍ 8,863 പേരാണ് ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാതിരുന്നത്.ഇതിലൂടെ 7,53,355 യൂറോയാണ് ലഭിച്ചത്.ഫിന ഗേല്‍ ടിഡി എമര് ക്യൂറിക്ക് പാര്‍ലമെന്ററി ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടിയിലാണ് ആര് എസ് എ ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.
ആര് എസ് എ കണക്കുകള്‍.അതിനിടെ ബുക്ക് ചെയ്ത 81,000 പേര് നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.85 യൂറോ അടച്ചുകൊണ്ട് ബുക്കിംഗ് വര്‍ഷം തോറും പുതുക്കാനാകും. ഈ സൗകര്യം പ്രയോജനപ്പെടുത്തിയാണ് ടെസ്റ്റിന് ആളുകള്‍ വരാത്തതെന്ന് റോഡ് സുരക്ഷാ ഗ്രൂപ്പായ പി എ ആര് സിയുടെ സ്ഥാപകയും ചെയര്‍പേഴ്സണുമായ സൂസന് ഗ്രേ പറയുന്നു.
ഓരോ ഉദ്യോഗാര്‍ത്ഥിക്കും ടെസ്റ്റ് പുനക്രമീകരിക്കാന്‍ 10 ദിവസത്തെ സമയമാണ് നല്‍കുന്നത്. ഈ സമയത്തിനുള്ളില്‍ ഹാജരാകാന്‍ കഴിയാത്തതും കാരണമായി നിരീക്ഷിക്കപ്പെടുന്നുണ്ട്.വെയിറ്റിംഗ് ലിസ്റ്റിലുള്ള ലേണര്‍ ലൈസന്‍സ് ഉടമകളുടെ എണ്ണവും എടുത്തുപറയേണ്ടതാണ്.ടെസ്റ്റുകള്‍ക്കായുള്ള കൂറ്റന്‍ കാത്തിരിപ്പാണ് പഠിതാക്കളെ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
ടെസ്റ്റുകള്‍ക്ക് ഹാജരാകാത്തവരില്‍ ചിലരുടെ പക്കല്‍ മള്‍ട്ടിപ്പിള്‍ ലേണര്‍ ഡ്രൈവിംഗ് പെര്‍മിറ്റ് ലൈസന്‍സുകള്‍ കൈവശമുണ്ടെന്ന് റോഡ് സേഫ്റ്റി അതോറിറ്റിയിലെ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ബ്രെന്‍ഡന്‍ വാല്‍ഷ് വെളിപ്പെടുത്തുന്നു.ഡ്രൈവിംഗ് ടെസ്റ്റ് വെയിറ്റിംഗ് ലിസ്റ്റ് പ്രശ്നം പരിഹരിച്ചു കഴിഞ്ഞാല്‍ ഈ വിഷയത്തില്‍ ഇടപെടുമെന്നും ഇദ്ദേഹം പറഞ്ഞു.
ഗതാഗത വകുപ്പുമായി ചേര്‍ന്ന് ഇതിനായി നിയമനിര്‍മ്മാണം വരും. ഇത് ഏതാണ്ട് അന്തിമഘട്ടത്തിലാണ്.ലേണര്‍ പെര്‍മിറ്റ് ഉപയോഗിച്ച് ഡ്രൈവര്‍മാര്‍ക്ക് എങ്ങനെ റോഡില്‍ ഇറങ്ങാം എന്നതിനെക്കുറിച്ച് വ്യക്തതയുണ്ടാകുമെന്നും ഇദ്ദേഹം പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.