head1
head3

ആരും ഒറ്റപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സോഷ്യല്‍ ബബിളുകള്‍ ഒരുക്കി അയര്‍ലണ്ടിലെ സര്‍ക്കാര്‍

ഡബ്ലിന്‍ : വീടുകളിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല, വീട് വിട്ടു പുറത്തുപോകാന്‍ അനുവദിക്കില്ല എന്നൊക്കെ പറയുമ്പോഴും ആരും ഒറ്റപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സോഷ്യല്‍ ബബിളുകള്‍ ഒരുക്കി സര്‍ക്കാര്‍.

ഒറ്റയ്ക്ക് താമസിക്കുന്ന ആളുകള്‍ക്കും മറ്റു ചില സരംക്ഷിത സ്‌കീമുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കുംലെവല്‍ 5ലെ പുതിയ കോവിഡ് -19 നിയന്ത്രണങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഒരുക്കിയ ‘സോഷ്യല്‍ ബബിള്‍സ്’ തുണയാകുമെന്നാണ് കരുതുന്നത്.ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളെ മറ്റൊരു വീട്ടുകാരുമായി സംവദിക്കാന്‍ അവസരമൊരുക്കുന്നതാണ് ഈ ബബിളുകള്‍ .

ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്നവരും പങ്കിട്ട കസ്റ്റഡി ക്രമീകരണങ്ങളുള്ള മാതാപിതാക്കളുമടക്കമുള്ള ഗ്രൂപ്പുകളെ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന മറ്റൊരു കുടുംബവുമായി സംവദിക്കാനും സോഷ്യല്‍ ബബിള്‍ അവസരമൊരുക്കും.സാമൂഹിക പിന്തുണ കൂടി ഇവര്‍ക്ക് ഉറപ്പാക്കാന്‍ ഇവ സഹായിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു.നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കുടുംബങ്ങള്‍ക്ക് ആറ് ആഴ്ചത്തെ നിയന്ത്രിത കാലയളവില്‍ നിന്നും മാറാനാവില്ല.

ഒരൊറ്റ മുതിര്‍ന്ന അംഗം മാത്രമുള്ള കുടുംബങ്ങള്‍,രക്ഷാകര്‍തൃത്വം പങ്കിട്ട അല്ലെങ്കില്‍ കസ്റ്റഡി ക്രമീകരണങ്ങള്‍ പങ്കിട്ടവര്‍,ഒറ്റയ്ക്ക് താമസിക്കുന്ന മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നവര്‍,ഡിമെന്‍ഷ്യ പോലുള്ള ചില നിബന്ധനകളോടെ പങ്കാളിക്കൊപ്പം താമസിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം സോഷ്യല്‍ ബബിളിന്റെ ഭാഗമാകാം.

ഒറ്റപ്പെടലും ഉല്‍ക്കണ്ഠയും മനുഷര്‍ നേരിടുന്ന പ്രധാന പ്രശ്നമാണെന്ന് മനസ്സിലാക്കിയാണ് സോഷ്യല്‍ ബബിള്‍ എന്ന ആശയം നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ആളുകളെ ഉത്തമ വിശ്വാസത്തിലെടുത്താണ് ഈ സംവിധാനം വിഭാവനം ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

പ്രായപൂര്‍ത്തിയായവരുള്ള വീടുകള്‍ക്കായാണ് ഈ സംവിധാനം പ്രധാനമായും രൂപകല്‍പ്പന രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡൊനെല്ലി പറഞ്ഞു.ഡിമെന്‍ഷ്യ പോലുള്ള രോഗം ബാധിച്ച പങ്കാളികളെ പരിചരിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവനുവദിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മള്‍ട്ടിപ്പിള്‍ ബബിളുകളോ ചെയിന്‍ ബബിളുകളോ അനുവദനീയമല്ലെന്നും മന്ത്രി വ്യക്തമാക്കി.ഒരു വീടിന്റെ വിഹിതത്തില്‍ താമസിക്കുന്ന മൂന്ന് മുതിര്‍ന്നവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ ബബിള്‍ ഉണ്ടാക്കാനാവില്ല. ഇതെല്ലാം ചേര്‍ന്ന് ഒരു ബബിളേ അനുവദിക്കൂ.

യുകെയില്‍, ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് അടുത്തിടെ സോഷ്യല്‍ ബബിള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ മാസമാണ് യുകെയില്‍ സോഷ്യല്‍ ബബിള്‍സ് അവതരിപ്പിച്ചത്.മാത്രമല്ല ന്യൂസിലാന്റില്‍ ലോക്ക് ഡൗണിലുടനീളം ഇവ നിലവിലുണ്ടായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.